‘ആർ ഇ സി ഗെറ്റുഗദർ’ ഓർമകളുടെ ചെപ്പുകൾ തുറന്ന് ഒത്തുകൂടി….

കട്ടാങ്ങൽ:ആർ ഇ സി ഗവൺമെൻറ് ഹൈസ്കൂളിലെ വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയായ ‘ആർ ഇ സി ഗെറ്റുഗദർ’ഓർമകളുടെ കഥകളുമായി അവർ ഒത്തുകൂടി.
സ്കൂളിൻ്റെ ഗൃഹാതുരതകൾ പങ്കുവെച്ച സംഗമം എല്ലാ വർഷവും നവംബർ 8 നാണ് നടത്തുന്നത്.

ഏറെക്കാലം ഒരുമിച്ച് പ്രവർത്തിച്ച സഹപ്രവർത്തകർക്ക് അവരുടെ പൂർവ്വ വിദ്യാലയ മുറ്റത്ത് വർഷത്തിൽ ഒരിക്കൽ  ഒത്തുചേർന്ന് സൗഹൃദം പങ്കുവെക്കാനും ഓർമ്മകൾ അയവിറക്കാനും അവസരമൊരുക്കുകയും സമൂഹത്തിൽ ആവശ്യമായി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽപങ്കാളികളാക്കുകഅംഗങ്ങളുടെ മാനസിക ഉല്ലാസനത്തിനായി വിനോദ യാത്രകൾ സംഘടിപ്പിക്കുക തുടങ്ങിയ കാര്യപരിപാടികൾ ഈ കൂട്ടായ്മ നിർവഹിക്കുന്നുണ്ട് . പതിനൊന്നാമത് ഒത്തുചേരലിന് കേരളത്തിൻറെ വിവിധ  ജില്ലകളിൽ നിന്നുള്ള അധ്യാപകരും അധ്യാപകേതര ജീവനക്കാരും പരിപാടിയി ക്ക്  എത്തിയിരുന്നു.
പോയ ഒരു വർഷത്തെ കാലയളവിൽ അന്തരിച്ച മറ്റു സഹപ്രവർത്തകരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഗെറ്റുഗദർ എന്ന കൂട്ടായ്മയിൽ പെട്ട 80 വയസ്സിന് മുകളിൽ പ്രായമായ പത്ത് ഗുരുശ്രേഷ്ഠരേ പൊന്നാടയണിയിച്ച്ആദരിച്ചു..
ഹൈസ്കൂളിൻറെ പ്രഥമ ഹെഡ്മാസ്റ്റർ ഇൻചാർജ് ശ്രീനിവാസൻ യോഗം ഉദ്ഘാടനം
ചെയ്തു.
‘ഗെറ്റുഗദർ ‘പ്രസിഡണ്ട് . .ടി സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ വാസുദേവൻ നമ്പൂതിരി
.കെ ഖദീജ ടീച്ചർ,കെ.രാമൻകുട്ടി ,പി മുഹമ്മദ് , Dr.പി  എ കരീം, റിട്ടയേഡ് ഡപ്യൂട്ടി ഡയറക്ടർ രവീന്ദ്രൻ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *