പോലീസിനെ ഭയന്ന് മയക്കു മരുന്ന് കേസിലെ പ്രതി താമസം കടലിൽ അവസാനം പിടി കൂടി.

അരൂർ: പോലീസിനെ ഭയന്ന് താമസം കടലിൽ
അവസാനം പിടി കൂടി
രണ്ട് മാസം മുമ്ബ് അരൂരില്‍ എംഡിഎംഎ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ് ചെയ്ത പ്രതിക്ക് ലഹരിമരുന്ന് നല്‍കിയ യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) അരൂർ പൊലിസും ചേർന്ന് അറസ്റ്റ് ചെയ്തു.


പൊലിസിനെ ഭയന്ന് കടലിലെ ബോട്ടില്‍ തന്നെ ഒളിച്ചു താമസിച്ചുവരികയായിരുന്ന ചെല്ലാനം അന്തിക്കടവ് സ്വദേശി തോമസ് രാഹുലാണ് പിടിയിലായത്.

വെല്ലിംഗ്ടണ്‍ ഐലൻഡിലെ ജീവനക്കാരൻ കൂടിയായ ഇയാള്‍, പുറംകടലില്‍ നങ്കൂരമിടുന്ന കപ്പലുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന വെസലിലെ ഡ്രൈവറാണ്. കഴിഞ്ഞ രണ്ട് മാസമായി ഇയാള്‍ വെസലില്‍ തന്നെ ഒളിവില്‍ കഴിയുകയായിരുന്നു. പലതവണ പൊലിസ് വീട്ടില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

തിരുവനന്തപുരത്ത് സുഹൃത്തുക്കള്‍ തമ്മിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തില്‍; 18-കാരൻ കുത്തേറ്റു മരിച്ചു

ഇതിനിടെ പ്രതി കൊച്ചിൻ ഷിപ്പ് യാർഡില്‍ ബാർജിന്റെ അറ്റകുറ്റപ്പണിക്കായി ട്രാൻസ്പോർട്ടിങ് ജോലിയില്‍ ഏർപ്പെട്ടിരുന്ന വിവരം പൊലിസിന് ലഭിച്ചു. ഈ അവസരം മുതലെടുത്താണ് പൊലിസ് നീക്കം നടത്തിയത്. ഷിപ്പ് യാർഡിലെ ജീവനക്കാരുടെ സഹായത്തോടെ, പ്രതി ഒളിവില്‍ താമസിച്ചിരുന്ന വെസലില്‍ നിന്നും സ്പീഡ് ബോട്ടിലെത്തിയാണ് പൊലിസ് ഇയാളെ സാഹസികമായി അറസ്റ്റ് ചെയ്തത്.

പൊലിസിന്റെ അപ്രതീക്ഷിതവും തന്ത്രപരവുമായ നീക്കത്തില്‍ പ്രതി ഇതോടെ കുടുങ്ങി. നർക്കോട്ടിക് സെല്‍ ഡിവൈഎസ്പി പങ്കജാക്ഷൻ ബി.യുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചേർത്തല ഡിവൈഎസ്പി അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള അരൂർ സിഐ പ്രതാപചന്ദ്രനും ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *