ഡിജിറ്റൽ അറസ്റ്റ്; കോഴിക്കോട് സ്വദേശിനിയിൽ നിന്നും മുപ്പത്തിയാറു ലക്ഷം രൂപ തട്ടി യെടുത്ത കേസിൽ കോഴിക്കോട് സ്വദേശി കളായ നാലുപേർ അറസ്റ്റിൽ

കോഴിക്കോട് :ഡിജിറ്റൽ അറസ്റ്റിലാണെന്നും മറ്റും പറഞ്ഞു കോഴിക്കോട് സ്വദേശിനിയെ ഭീഷണിപ്പെടുത്തി, മുപ്പത്തിയാറ’’ ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശികളായ നാല പേരെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. 2025 ഡിസംബർ മാസം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ട പ്രതികളെ കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ പവിത്രന്റെ നിർദ്ദേശപ്രകാരം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസി കമ്മിഷണർ ജി ബാലചന്ദ്രന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ കെ കെ ആഗേഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കേസിലെ പരാതിക്കാരിയുടെ പണം തട്ടിയെടുക്കുന്നതിനു വേണ്ടി ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിന്റെ ഉടമയും, തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ചു കൊടുക്കുന്ന സംഘത്തിലെ അംഗങ്ങളുമായ കോഴിക്കോട് പാറോപ്പടി സ്വദേശിയായ ഹരിപ്രസാദ് .കെ (35), കല്ലായി സ്വദേശിയായ ഫാസിൽ (35 ),അത്താണിക്കൽ സ്വദേശിയായ ഷിഹാബ്.കെ.വി (43), മലാപ്പറമ്പ് സ്വദേശിയായ റബിൻ എ ( (35) എന്നിവരാണ് പിടിയിലായത്. പ്രതികളെ കോഴിക്കോട് സി ജെ എം കോടതി മുൻപാകെ ഹാജരാക്കി.

കേസിലെ പരാതിക്കാരിയുടെ ആധാർ കാർഡ് ഉപയോഗിച്ച് മുംബൈ കനറാ ബാങ്കിൽ ആരോ ബാങ്ക് അക്കൌണ്ട് തുടങ്ങി എന്നും ,

ആ ബാങ്ക് അക്കൗണ്ട് വഴി നരേഷ് ഗോയൽ എന്നയാളുടെ പേരിലുള്ള തട്ടിപ്പു സംഘം നാലു കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഡിജിറ്റൽ അറസ്റ്റിലാണെന്നും മറ്റും പറഞ്ഞ് മുംബൈയിലെ കൊളാബ പോലീസ് സ്റ്റേഷനിൽ നിന്നാണെന്നു തെറ്റിദ്ധരിപ്പിച്ചും, അവരുടെ പേരിലുള്ള വിവിധ ബാങ്ക് ഭീഷണിപ്പെടുത്തിയും അക്കൗണ്ടുകളിൽ നിന്നായി 36,00,000/- (മുപ്പത്തിയാറു ലക്ഷം രൂപ) തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൻറെ ഇരയാകുകയാണെങ്കിൽ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ www.cybercrime.gov.in
എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *