AI girlfriend

താമരശ്ശേരിയിൽ പ്രായപൂർത്തി യാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു. പ്രതിയുടെ സുഹൃത്തുക്ക ളെത്തി വീട്ടുകാരെ അക്രമിച്ചു.

താമരശ്ശേരി :താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു സംഭവത്തെത്തുടർന്ന് യുവാവിന്റെ സുഹൃത്തുക്കളുടെ ആറംഗസംഘം വീട്ടുകാരെ മർദിച്ച് യുവാവിനെ കൊണ്ടുപോയി. സംഭവത്തിൽ അടിവാരം സ്വദേശി മിഷ്ബാഹുലിനെയും സുഹൃത്തുക്കളായ മയിലാളംപാറ സ്വദേശികളായ അബൂബക്കർ അശ്മിൽ, വി.കെ. ഷഹാസ്, മുഹമ്മദ് ആഷിക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിലേക്ക് യുവാവ് അതിക്രമിച്ചു കയറുകയായിരുന്നു. ശബ്ദം കേട്ട് മുറിയിലെത്തിയ വീട്ടുകാർ യുവാവിനെ മുറിയിൽ തന്നെ പൂട്ടിയിടുകയായിരുന്നു. തുടർന്ന് യുവാവ് സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ആറംഗസംഘം വീട്ടിലെത്തി വീട്ടുകാരെ മർദിച്ച് വീടിന് കേടുപാടുകൾ വരുത്തി യുവാവിനെകൊണ്ടുപോവുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *