കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിന് ഏഴ് കോടി ; പ്രവർത്തി മോണിറ്ററിങ്ങ് കമ്മറ്റി രൂപീകരിച്ചു.

കുറ്റിക്കാട്ടൂർ: യാത്രക്കാർക്ക് ദുരിതമായി മാറിയ കുറ്റിക്കാട്ടൂർ – മുണ്ടു പാലം റോഡിൻ്റെ പുനർ നിർമാണത്തിന് ഏഴ് കോടി രൂപ ക്കുള്ള പ്രവർത്തി ഉടൻ ആരംഭിക്കും.
വയനാട് – ഭാഗത്ത് നിന്നും വരുന്നവർക്ക് പന്തീരാങ്കാവ് ബൈപ്പാസിലേക്ക് എത്താനുള്ള എളുപ്പ മാർഗമാണ് 2.5 കിലോമീറ്റർ വരുന്ന പൊതു മരാമത്ത് വകുപ്പിൻ്റെ  ഈ റോഡ്.
റോഡിൻ്റെ പ്രവർത്തി സുഖമാക്കുന്നതിനും നിർദ്ദേശ
ങ്ങൾ സമർപ്പിക്കു
ന്നതിനും അഡ്വ :പി.ടി.എ റഹീം എം.എൽ എ വിളിച്ചു ചേർത്ത യോഗത്തിൽ ജനകീയ കമ്മറ്റി രൂപീകരിച്ചു . എം.എൽ. എ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ആർ.വി ജാഫർ അധ്യക്ഷത വഹിച്ചു.
ജനപ്രതിനികളായ അനീഷ് പാലാട്ട് , കെ.ടി. ജയശ്രീ, സാജിത ത ,ആഷിക്ക് , നിസാർ, വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരായ
എം.ടി. മാമുക്കോയ, മുജീബ് ഇടക്കണ്ടി , രാജൻ ചോലക്കൽ, രാജീവ് സി. അബ്ബാസ്, ഇർഷാദ് അഹമ്മദ്, മരക്കാർ ഹാജി, റഹ്മാൻ കുറ്റിക്കാട്ടൂർ, എന്നിവർ സംസാരിച്ചു.
ജനപ്രതിനിധികൾ രക്ഷാധികാരികളായി കമ്മറ്റി രൂപീകരിച്ചു.
മുജീബുറഹ്മാൻ ഇ
( ചെയർമാൻ)
രാജൻ ചോലക്കൽ,
എ.എം. ബാലകൃഷ്ണൻ ,
ജിനീഷ് ,
റഹ് മാൻ കുറ്റിക്കാട്ടൂർ
( വൈസ് ചെയർമാൻ)
എം.ടി. മാമുക്കോയ
( കൺവീനർ)
ഇർഷാദ് അഹമ്മദ്,
കോയ ഇ.എം.
രാധാകൃഷ്ണൻരാജീവ് .സി
കോയ വി.കെ. മർക്കാർ ഹാജി
( ട്രഷറർ )
തുടങ്ങി 30 അംഗ കമ്മറ്റി രൂപീകരിച്ചു മുഖ്യമന്ത്രിയുടെ  കേരള യാത്രയിൽ നിവേദനം  നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *