ഇന്ത്യയിലെ മുസ് ലിങ്ങൾക്ക് പ്രശ്നങ്ങളോ അരക്ഷിതാവസ്ഥയോ ഇല്ല; കാന്തപുരം മോദി കൂടിക്കാഴ്ചക്കെതിരെ സോഷ്യൽ മീഡിയ

കോഴിക്കോട് :ഇന്ത്യയിലെ മുസ് ലിങ്ങൾക്ക് പ്രശ്നങ്ങളോ അരക്ഷിതാവസ്ഥയോ നേരിടുന്നല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഒരു ആശങ്കയും ഉയർന്നിട്ടില്ലെന്നും
കാന്തപുരം
അബൂബക്കർ
മുസ്‌ലിയാർ നടത്തിയ
പ്രസ്താവന
സംഘ് പരിവാർ പ്രചരണ ആയുധമാക്കി തുടങ്ങി തിങ്കളാഴ്ച ന്യൂസ് 18 നൽകിയ പ്രത്യേക
അഭിമുഖത്തിലാണ് കാന്തപുരം
മോദിയെ കണ്ട വാർത്തക്കു പിന്നാലെ
ഉളളടക്കം വ്യക്തമാക്കിയത്.
ദേശീയ പുരോഗതി ഐക്യം സമാധാനം കൂട്ടായ്മയുടെ ആവശ്യകത എന്നിവ മുതിർന്ന പുരോഹിതൻ അടിവരയിട്ടു എന്നും ന്യൂസ് 18
വ്യക്തമാക്കി
വികസനത്തിനായി എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കുമെന്ന് ഞാൻ പ്രധാനമന്ത്രിയോട് പറഞ്ഞു. ഞാൻ ഒരു ആശങ്കയും ഉന്നയിച്ചില്ല അദ്ദേഹം പറഞ്ഞു ശൈഖ് മുഹമ്മദ് കൂടിക്കാഴ്ചയിൽ വളരെ സന്തുഷ്ടനാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു..
ഇതിനെതിരെ യാണ് സോഷ്യൽ മീഡിയയിൽ കാന്തപുരത്തിനെ തിരെ ശക്തമായ വിമർശനം നടക്കുന്നത്
കാന്തപുരം അബൂബക്കർ ഉസ്താദിനെ ഗ്രാൻ്റ് മുഫ്തിയാക്കാനും ഫത് വവ
തലവനാക്കാനും അദ്ദേഹത്തിൻ്റെ സംഘടനക്ക് അവകാശമുണ്ട്.
അതോടൊപ്പം മോദിയുമായി സഹകരിക്കാൻ അദ്ദേഹത്തിൻ്റെ സംഘടനക്ക് തീരുമാനിക്കുകയും ചെയ്യാം.
എന്നാൽ ഇന്ത്യയിലെ ജനങ്ങൾക്ക് പ്രത്യേകിച്ച് മുസ് ലിംകൾക്ക് പ്രശ്നമില്ല എന്ന് പറയാൻ അദ്ദേഹത്തിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് ഒരു കമൻ്റ്
മോദിയുടെ ഇന്ത്യയിൽ മുസ് ലിംകൾ ദിവസവും നേരിടുന്ന അരക്ഷിതാവസ്ഥയും ചിലർ എടുത്തു കാട്ടി
ചില വിമർശന കുറിപ്പുകളിൽ ഫറോവയെ കണ്ട പുരോഹിതൻ മൂസ പ്രവാചകനെ മറന്നു എന്നും വിമർശിച്ചു.
സംഘ് പരിവാർ അല്ലാത്ത എല്ലാവരും മോദി- അമിത് ഷാ കൂട്ടു കെട്ടിനെ താഴെയിറക്കാൻ പോരാടുമ്പോൾ മോദി സ്തുതി യുമായി വന്നതിലെ വിമർശനമാണ് പലരും ഉയർത്തിയത്
ഗുജറാത്ത് കലാപത്തിലൂടെ ഇന്ത്യയിൽ വംശീയ അക്രമണത്തിന് തുടക്കം കുറിച്ച മോദിയും യോഗിയും ഇന്ത്യയിൽ അത് തുടർന്ന് കൊണ്ടിരിക്കുകയും
മാത്രമല്ല സുപ്രീം കോടതി പറഞ്ഞിട്ടും ബുൾ ഡോസർ രാജിൽ 90 ശതമാന
ത്തിലേറെ മുസ് ലിം സ്വത്തുക്കൾ ഇടിച്ചു നിരപ്പാക്കുകയും മസ്ജിദ് കൾക്ക് മേൽ അവകാശ വാദം ഉന്നയിക്കുകയും ചെയ്യുമ്പോൾ കാന്തപുരം ഇതിന് നേരെ കണ്ണടക്കുകയാണെന്നും ചിലർ പറഞു.’
ദിവസവും ഒരു വിഭാഗം അരക്ഷിത ഭീതിയിൽ കഴിയുമ്പോൾ എങ്ങനെ യാണ്
ഇന്ത്യൻ പ്രധാനമന്ത്രിയുടെ കൈപ്പിടിച്ച് മുസ് ലിംകൾ അരക്ഷിതരല്ല എന്ന് പറയാൻ കാന്തപുരത്തിന് കഴിയുന്നത്…


ഉമർ ഖാലിദിനെപ്പോലുള്ള മനുഷ്യർ ജയിലറക്കുള്ളിൽ കഴിയുന്ന ഭയാനകമായ അവസ്ഥ
ഇ.ഡി.യുടെ വിരട്ടൽ റെയ്ഡുകൾ
ആക്ടിവിസ്റ്റുകളും സംഘം പരിവാർ അല്ലാത്ത എല്ലാ മനുഷ്യരും മോദി ക്കെതിരെ രംഗത്തു വരുന്നത് ഈ മുഫ്തി കാണാതെ പോവാൻ തരമില്ല
ആർ. എസ്. എസ് പത്രം ജനം കാന്തപുരം പറഞ്ഞത് വലിയ പ്രധാന്യത്തോടെ യാണ് പ്രസിദധികരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *