ആൾക്കൂട്ടം മകനെ അക്രമിക്കുന്നത് തടഞ്ഞ പിതാവിനെ വെടി വെച്ച് കൊന്നു
ന്യൂഡൽഹി : ആൾക്കൂട്ട ആക്രമണത്തിനിടെ യുവാവ് വെടിയേറ്റു മരിച്ചുമകനെ ആൾക്കൂട്ട മർദനത്തിൽ നിന്ന് ക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ആൾക്കൂട്ടത്തിൻ്റെ വെടിയേറ്റ് യുവാവ് മരിച്ചു ത്
മതവിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണവുമായി കുടുംബം രംഗത്തെത്തി. ഫെബ്രുവരി 17 ന് കിഴക്കൻ ഡൽഹിയിലാണ് സംഭവം. 35 വയസുകരനായ മുഹമ്മദ് ഉമർദീനാണ് ആക്രമികളുടെ വെടിയേറ്റ് മരിച്ചത്.
നന്ദ് നഗ്രിയിലെ ബി-1 ബ്ലോക്കിലുള്ള സർക്കാർ സ്കൂളിന് സമീപം വെച്ച് തന്റെ മകനെ ഒരു കൂട്ടം ആളുകൾ മർദിക്കുന്ന വിവരമറിഞ്ഞാണ് ഉമർദീൻ സംഭവസ്ഥലത്ത് എത്തിയത്. മകനെ അക്രമികളിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഉമർദീന് വെടിയേറ്റ് മരിച്ചത്. മുസ്ലിം മത വിദ്വേഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഉമർദീന്റെ കുടുംബം പറഞ്ഞു. വിദ്വേഷപരമായ വാക്കുകളും ആക്രമികൾ പറഞ്ഞിരുന്നു.

