പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ജെപി നേതാവ് പത്മരാജന് ചട്ടം ലംഘിച്ച് പരോൾ സർക്കാർ ഇടപെടലെ ന്ന് ആരോപണം.
കണ്ണൂർ: ജയിൽ ചട്ടവും പരോൾ നിയമവും ലംഘിച്ച് സർക്കാർ വക പരോൾ .പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവ് പത്മരാജനാണ് പരോൾ ലഭിച്ചത്. പത്മരാജന് ചട്ടം ലംഘിച്ചാണ് സർക്കാർ പരോൾ അനുവദിച്ചത് . ബലാത്സംഗക്കേസിലെ കുറ്റക്കാർക്ക് സാധാരണ പരോൾ അനുവദിക്കരുതെന്ന ജയിൽ ചട്ടം ലംഘിച്ചാണ് സർക്കാർ പത്മരാജന് പരോൾ നൽകിയത്.
തലശേരി പോക്സോ കോടതി ജീവിതാവസാനം വരെ തടവ് വിധിച്ച് മൂന്നു മാസം ആകുമ്പോഴാണ് ബിജെപി നേതാവിന് വേണ്ടിയുള്ള സർക്കാർ ഇടപെടൽ.ശിക്ഷ റദ്ദാക്കണമെന്ന പത്മരാജൻ്റെ ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ ആണ് അവധി അനുവദിച്ചിരിക്കുന്നത്.
ഫ്രെബ്രുവരി മൂന്നിന് പത്മരാജൻ്റെ സഹോദരി മരണപ്പെട്ടിരുന്നു. ഇതിൽ പങ്കെടുക്കാനായി മൂന്ന് ദിവസത്തെ പരോളാണ് ജയിൽ സൂപ്രണ്ട് ആദ്യം അനുവദിച്ചത്. എന്നാൽ സൂപ്രണ്ട് നൽകിയ പരോളിന് ശേഷം സംസ്ഥാന സർക്കാരും ജയിൽ മേധാവിയും ചേർന്നാണ് കൂടുതൽ ദിവസത്തെ പരോൾ നൽകിയത്. ഫ്രെബ്രുവരി മൂന്നിന് ശേഷം പത്മരാജൻ ജയിലിൽ തിരിച്ചെത്തിയിട്ടില്ല.
പരോൾ അനുവദിച്ചത് ജയിൽ ചട്ടത്തിന് വിരുദ്ധമെന്നാണ് ആരോപണം. ചട്ടത്തിലെ 307 വകുപ്പ് പ്രകാരം ബലാത്സംഗ കേസിലെ പ്രതികൾക്ക് ഇത്തരത്തിലുള്ള സാധാരണ പരോളുകൾ അനുവദിക്കാൻ പാടില്ലയെന്നാണ്. മരണം ഉൾപ്പെടെയുള്ള അടിയന്തര ഘട്ടങ്ങളിൽ പരോൾ അനുവദിക്കാമെങ്കിലും ജയിൽ സൂപ്രണ്ടിന് പരമാവധി 10 ദിവസവും, ഇതിനൊപ്പം സംസ്ഥാന സർക്കാരിന് അഞ്ച് ദിവസം കൂടി അധികമായി നൽകാം എന്നിങ്ങനെയാണ് കണക്ക്. ഇത് മറികടന്നാണ് പരോൾ അനുവദിച്ചത്. ഹൈക്കോടതിക്ക് പോലും ഇത്തരം കേസിലെ പ്രതികൾക്ക് ജാമ്യം നൽകുന്നതിൽ നിയമപരമായി തടസം നിലനിൽക്കെയാണ് സർക്കാർ ഇടപെടൽ.

