മോഷണ കേസ് പ്രതികളായ പിതാവും മകനും കൈവിലങ്ങുമായി രക്ഷപ്പെട്ടു. പോലീസ് തിരയുന്നു.
കൊല്ലം: മോഷണക്കേസ് പ്രതികളായ പിതാവും മകനും കൈവിലങ്ങുമായി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. പാലോട് പോലീസ് മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത ആറ്റിങ്ങല്‍ ആലംകോട് വഞ്ചിയൂര്‍ റംസി മന്‍സിലില്‍ അയ്യൂബ് ഖാന്‍(56), മകന്‍ സൈതലവി(18) എന്നിവരാണ് കൈവിലങ്ങുമായി ഓടിരക്ഷപ്പെട്ടത്. കടയ്ക്കല്‍-അ’ഞ്ചല്‍ റോഡില്‍ ചുണ്ട ചെറുകുളത്തുവെച്ച് ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ഇരുവര്‍ക്കുമായി പോലീസിന്റെ വ്യാപകമായ തിരച്ചില്‍ തുടരുകയാണ്. പാലോട് പോലീസ് രജിസ്റ്റര്‍ചെയ്ത മോഷണക്കേസില്‍ കഴിഞ്ഞദിവസം വയനാട്ടില്‍നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പാലോട്ടേക്ക് കൊണ്ടുവരുന്നതിനിടെ ചുണ്ടചെറുകുളത്തിന് സമീപംവെച്ച് ഇരുവരും മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. ജീപ്പില്‍നിന്ന് മൂത്രമൊഴിക്കാനായി…

