AI girlfriend

admin@10vision

അരീക്കോട്ബൈക്ക് തഴ്ച്ചയിലേയ്ക്ക് മറിഞ്ഞ് വിദ്യാർത്ഥികൾ മരിച്ചു.

അരീക്കോട് :ബൈക്ക് തഴ്ച്ചയിലേയ്ക്ക് മറിഞ്ഞ് വിദ്യാർത്ഥികൾ മരിച്ചുഅരിക്കോട് ഉറങ്ങാട്ടിരി ചൂളാട്ടിപ്പാറ ചൂളാട്ടിയിൽ വീട്ടിൽ കരിക്കാ ടംപ്പൊയിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷാനിദ്(21), ചൂളാട്ടിപ്പാറ കാറ്റാടിപ്പൊയിൽ പുന്നത്ത് ചെറുകാംപുറത്ത് സുധർമൻ്റെ മകൻ സൂരജ് (23) എന്നിവർ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതിന് ഊർറങ്ങാട്ടിരി പഞ്ചായത്തിലെ പനിയാർമല ഇറക്കത്തിലാണ് അപകടം. കക്കാടംപൊയിൽ ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവരും. വീടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.ഷാനിദിന്റെ മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഹകിം, മുനവിർ. സുരജിന്റെ മാതാവ്: രമ്യ സഹോദരി: അർച്ചന.

Read More

ഗസ്സയിലെത് ഹോളോകാസ്റ്റിന് തുല്യം’ പ്രസംഗത്തിന് പിന്നാലെ കൊളംബിയൻ പ്രസിഡണ്ടിനെ ചുംബിച്ച് ബ്രസീൽ പ്രസിഡണ്ട് ലുല ഡസിൽവെ.

ന്യൂയോർക്: ഇസ്റാഈൽ ഗസ്സയിൽ നടത്തുന്ന അധിനിവേശത്തിനെതിരെ ഐക്യരാഷ്ട്ര സഭയിൽ രൂക്ഷവിമർശനം നടത്തിയതിന്ന് പിന്നാലെ കൊളംബിയൻ പ്രസിഡന്റെ ഗുസ്താവോ പെട്രോയെ ചുംബിച്ച് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ. യുഎൻ ജനറൽ അസംബ്ലിയിൽ പെട്രോയുടെ പ്രസംഗത്തിന് പിന്നാലെയായിരുന്നു ലുലയുടെ ചുംബനം. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും വൈറലാകുകയും ചെയ്തു. ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യയെ രൂക്ഷമായ ഭാഷയിലായിരുന്നു പെട്രോ തന്റെ പ്രസംഗത്തിൽ വിമർശിച്ചത്. ഇസ്രായേലിനെ നവനാസികൾ എന്നാണ് പെട്രോ വിശേഷിപ്പിച്ചത്. ഫലസ്തീനെ മോചിപ്പിക്കുന്നതിനായി ഏഷ്യൻ രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു അന്താരാഷ്ട്ര സൈനിക…

Read More

ഓപറേഷൻ നുംഖോറിൽ വാഹനം പിടിച്ചെടുത്തതിനെതിരെ നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ.

കൊച്ചി: ഓപറേഷൻ നുംഖോറിൽ വാഹനം പിടിച്ചെടുത്തതിനെതിരെ നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ നിയമനടപടികൾ പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ദുൽഖർ നൽകിയ ഹരജിയിൽ പറയുന്നു. വാഹനം വിട്ടുകിട്ടണമെന്നാണ് ദുൽഖറിന്റെ ആവശ്യം. എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും തനിക്ക് വണ്ടി വിട്ടുകിട്ടണമെന്നും നടൻ കോടതിയിൽ ആവശ്യപ്പെട്ടു. കസ്റ്റംസ് രേഖകൾ പരിശോധിച്ചില്ലെന്നും മുൻവിധിയോടെ പെരുമാറിയെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ വാഹനത്തിന് സാധുവായ ഉടമസ്ഥാവകാശവും രജിസ്‌ട്രേഷനുമുണ്ടെന്നും വിശ്വസിച്ചാണ് വാഹനം വാങ്ങിയതെന്നും കൃത്യമായ രേഖകൾ പ്രകാരമാണ് രജിസ്റ്റർ ചെയ്തതെന്നും…

Read More

വയനാടിന്റെ വാഗമൺ ഇനി ഹരിത ടൂറിസം കേന്ദ്രo

മഞ്ഞിൽ പൊതിഞ്ഞ തലപ്പുഴ പുതിയിടം മുനീശ്വരൻ കുന്നിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. നോർത്ത് വയനാട് ഡിവിഷനിലെ ആദ്യ ഹരിത ടൂറിസം മുനീശ്വരംകുന്ന് ലാണ്. സമുദ്ര നിരപ്പിൽ നിന്ന് 3355 അടി മുകളിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ വയനാടിന്റെ വാഗമൺ എന്നാണ് അറിയപ്പെടുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവർക്കും പ്രകൃതി സ്നേഹികൾക്കും പ്രിയങ്കരമായ ഇവിടം തിരക്കേറിയ ജീവിതത്തിൽ നിന്നൊഴിഞ്ഞുമാറി ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തിൽ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഏറ്റവും അനിയോജ്യമായ സ്ഥലങ്ങളിലൊന്നാണ്. മലനിരകളുടെയും തേയിലത്തോട്ടങ്ങളുടെയും മനോഹരമായ കാഴ്ച ഇവിടെ സന്ദര്‍ശകരെ…

Read More

ലോകത്തിന് വില്ലനായി കാൻസർ മാറുന്നു ഏറ്റവും കൂടുതൽ ആളുകളെ കീഴടക്കുന്നത് കാൻസറാണെന്ന് കണ്ടെത്തൽ.

ലോകത്തിന് വില്ലനായി കാൻസർ മാറുന്നു ഏറ്റവും കൂടുതൽ ആളുകളെ കീഴടക്കുന്നത് കാൻസറാണെന്ന് കണ്ടെത്തൽ ആഗോളതലത്തിൽ കാൻസർ മരണങ്ങൾ 2050 ഓടെ 18 മില്യനാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോർട്ട്. ലോകത്ത് ഏറ്റവും കൂടുതൽ മരണകാരണം കാൻസറാണെന്നും 2022ൽ ഏകദേശം 20 മില്യൻ പുതിയ കാൻസർ കേസുകളും 9.7 മില്യൻ കാൻസർ മരണങ്ങളും റിപ്പോർട്ട് ചെയ്തതായും റിപ്പോർട്ടിൽ പറ‍യുന്നു. ഉയർന്ന ആയുർദൈർഘ്യവും വിദ്യാഭ്യാസവും ജീവിത നിലവാരവും ഉള്ള രാജ്യങ്ങളിൽ കാൻസർ നിരക്ക് പൊതുവെ കൂടുതലായിരിക്കും. എന്നാൽ സെർവിക്കൽ കാൻസർ പോലുള്ളവയുടെ…

Read More

വ്യാജനും ഒറിജിനലും തിരിയാതെ മലയാളിയുടെ ഫോർവേഡ് സംസ്കാരം ചെന്നു പെട്ടത് വ്യാജനിൽ. അശ്വതി ചേച്ചിയും രാഹുലും വ്യാജൻ

കോഴിക്കോട് :കാലുകൾനഷ്ടപ്പെട്ട അശ്വതി ചേച്ചിയുടെയും ജീവിതം കൊടുത്ത രാഹുലിന്റെയും പ്രണയകഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്‌ടിക്കുന്നത് അവരുടെ പ്രണയകഥ വായിച്ചെത്തുന്നവർ ഇരുവർക്കും ആശംസകള്‍ നേർന്ന് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നുണ്ട്. എന്നാല്‍ കഥയും കഥാപാത്രവും എല്ലാം വ്യാജമാണെന്നതാണ് യാഥാർഥ്യം. എല്ലാത്തിനും പിന്നില്‍ എ ഐ ആണെന്നതാണ് മറ്റൊരു വസ്തുത. ഡീപ്ഫേക്ക് ഉപയോഗിച്ച്‌ നിർമിച്ച ഫോട്ടോയും കുറിപ്പുമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ഇരുകാലുകളും നഷ്ടപ്പെട്ട അശ്വതി ചേച്ചിയെ വിവാഹം കഴിക്കാൻ തീരുമാനിച്ച രാഹുല്‍ എന്ന യുവാവിന്റെ കഥയാണ് പോസ്റ്റില്‍…

Read More

ബംഗളൂരുവിൽ നിന്നും എം ഡി. എം.എ കടത്തി കൊണ്ട് വന്ന് നഗരത്തിൽ വിൽപന നടത്തുന്നയാൾ പിടിയിൽ.

കോഴിക്കോട് : ബംഗളൂരുവിൽ നിന്നും എം ഡി. എം.എ കടത്തി കൊണ്ട് വന്ന് നഗരത്തിൽ വിൽപന നടത്തുന്നയാൾ പിടിയിൽ അരക്കിണർ സ്വദേശി എൻ.എം ഹൗസിൽ സഹീർ മുഹമദ്ദ് എം ( 42) നെ കക്കോടി പഞ്ചായത്തിലെ ചീരോട്ടിൽത്താഴത്തെ വാടക വീട്ടിൽ നിന്നും സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മിഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, എസ്.ഐ നിമിൻ കെ ദിവാകരൻ്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും ചേർന്ന് പിടികൂടിയത്. ചീരോട്ടിൽ താഴത്തെ വാടക വീട്ടിലെ പോലീസ് പരിശോധനയിൽ…

Read More

സപ്തംബർ 30 നു കൂടി അവധി പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സപ്തംബർ 30 നു കൂടി അവധി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. നിലവിൽ ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ സംസ്ഥാനത്ത് പൊതു അവധിയാണ്. അതിന് പുറമെയാണ് 30ന് കൂടി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭ നടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്നേ ദിവസം ഹാജരാകണം.

Read More

മലബാറുകാർക്ക് ആശ്വാസമായി മംഗലാപുരത്ത് നിന്ന് ഷൊർണൂരിലേക്ക്  സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ.

‘കോഴിക്കോട്:അവധിക്കാലത്ത് മലബാറിൻ്റെ യാത്രാ ദുരിതം പരിഹരിക്കാൻ താത്കാലിക പ്രത്യേക ട്രെയിൽ സർവീസ് ഒരുക്കി റെയിൽവെ മംഗലാപുരം- ഷൊർണൂർ സ്പെഷ്യൽ പാസഞ്ചർ. ഇന്ന് മുതൽ ഓടി തുടങ്ങും. ഇന്ന് വൈകിട്ട് ആറിന് പാസഞ്ചർ ട്രെയിൽ മംഗലാപുരത്ത് നിസും പുറപ്പെടും. നവരാത്രി അവധിയുടെ തിരക്ക് കണക്കിലെടുത്താണ് റെയില്‍വേ മംഗലാപുരത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പാസഞ്ചര്‍ ട്രെയിൻ ഓടിക്കുന്നത്. ശനിക്കും ഞായറിനും പുറമെ തിങ്കളും ചൊവ്വയും അവധിയായതിനാൽ വിദ്യാർഥികൾ, അധ്യാപകർ ഉൾപെടെയുള്ളവർക്ക് ഈ ട്രെയിൻ ഏറെ ആശ്വാസമാകും. ഇന്ന് വൈകിട്ട് ആറ് മണിക്കാർ…

Read More

സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. വലയിടാൻ വാഗ്ദാനങ്ങൾ ഏറെ.. ‘വിദേശ യാത്രകൾ, ഐഫോണുകൾ’; സ്വാമി നിരസിക്കുന്നവരെ നോട്ടമിടും  ചൈതന്യക്കെതിരെ പൊലീസില്‍ പരാതി നൽകിയത് നിരവധി വിദ്യാർഥികൾ.

ഡൽഹി:സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾപുറത്ത്. വിദ്യാർഥികള വലയിടാൻ വാഗ്ദാനങ്ങൾ ഏറെ.ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്‍റിന്‍റെ ഡയറക്ടറായിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ .അന്‍പത് വിദ്യാര്‍ഥിനികളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചപ്പോള്‍ പതിനാറ് യുവതികളെ ചൈതന്യാനന്ദ ചൂഷണം ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. നിരവധി വിദ്യാര്‍ഥിനികളാണ് സ്വാമി ചൈതന്യക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പണവും സൗജന്യ വിദേശ യാത്രയും വിലപിടിപ്പുള്ള സമ്മാനങ്ങളും സ്വാമി പെൺകുട്ടികൾക്ക് നൽകിയിരുന്നു. ഐഫോണുകൾ, ലാപ് ടോപ്പുകൾ, കാറുകൾ എന്നിവ വാഗ്ദാനം ചെയ്തിരുന്നതായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ…

Read More