സ്വകാര്യബസുകളുടെ മത്സരയോട്ടത്തിന് അറുതിവരണം’; പേരാമ്പ്ര ആർ ടി ഒ ഓഫീസിലേക്ക് പ്രതിഷേധവുമായി വിദ്യാർത്ഥി, യുവജനസംഘടനകൾ..
കോഴിക്കോട് : സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പേരാമ്പ്ര ആർ ടി ഒ ഓഫീസിലേക്ക് പ്രതിഷേധവുമായി വിദ്യാർത്ഥി, യുവജനസംഘടനകൾ. പ്രതിഷേധത്തിൽ ബാരിക്കേഡുകൾ തീർത്ത് പൊലീസ് തടയുന്നുണ്ടെങ്കിലും പ്രവർത്തകൻ പിന്തിരിയാൻ തയ്യാറായിട്ടില്ല. മതിലുകൾ ചാടിക്കടന്നും മറ്റും പ്രതിഷേധക്കാർ ആർ ടി ഒ ഓഫീസിനുള്ളിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ട്. കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയിലുള്ള മരണപ്പാച്ചിലിൽ ഇതുവരെ നിരവധി ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. കോഴിക്കോട് പേരാമ്പ്രയിൽ ഇന്നും ബസ്…

