AI girlfriend

admin@10vision

മാവൂർ കൽപ്പള്ളി എ റക്കോട്ടുമ്മൽ സെയ്തുട്ടി ഹാജി (87) നിര്യതനായി

മാവൂർ കൽപ്പള്ളി എ റക്കോട്ടുമ്മൽ സെയ്തുട്ടി ഹാജി (87) നിര്യതനായ. ഭാര്യ സൈനബ. മക്കൾ ഷിഹാബുദ്ദീൻ, അബ്ദുസ്സലാം, ഉമ്മുകുൽസു ,ബീപാത്തു, മൈമൂന, റഹിയാനത്ത്,സുമയ്യ. മരുമക്കൾ അബ്ദു റസാഖ്(എളമരം) മൂസ്സക്കോയ ( കുറ്റിക്കടവ്) അബ്ദുറഹിമാൻ സഖാഫി (മുഴാപാലം) ഷബ്ന ,റുബീന പരേതരായ മുഹമ്മദ് കുട്ടി (കളൻതോട്) കുഞ്ഞിക്കോയ (വള്ളിക്കുന്ന്) മയ്യിത്ത് നിസ്ക്കാരം ഇന്ന് ( തിങ്കൾ) രാവിലെ 11.30ന് പാറമ്മൽ വലിയ ജുമാ മസ്ജിദിൽ.

Read More

കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ ആദ്യ അതിഥി; രണ്ട് ദിവസം പ്രായമുള്ള ആൺകുഞ്ഞിന് പേര് ആദി

കോഴിക്കോട്: സംസ്ഥാനത്ത് അമ്മത്തൊട്ടിലുകളിൽ ഏറ്റവും ആധുനിക സാങ്കേതിക വിദ്യയോടെ കഴിഞ്ഞ മാസം 17-ന് കോഴിക്കോട് ബീച്ച് ആശുപത്രിക്കു സമീപം സ്ഥാപിച്ച അമ്മത്തൊട്ടിലിൽ പ്രഥമ അതിഥി. ഇന്നലെ രാത്രി 8.45 ഓടുകൂടിയാണ് അമ്മ തൊട്ടിലിൽ രണ്ട് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് ആദി എന്ന് പേരിട്ടതായി കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി അറിയിച്ചു. കുഞ്ഞ് എത്തിയ വിവരം മൊബൈൽ അപ്ലിക്കേഷൻ വഴി ബന്ധപ്പെട്ടവർ അറിയുകയായിരുന്നു. ആശുപത്രിയിലെ ഡ്യൂട്ടി നേഴ്‌സ് കുഞ്ഞിനെ…

Read More

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് മുസ്ലിം ലീഗ് എംഎൽഎ

മലപ്പുറം :മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് മുസ്ലിം ലീഗ് എംഎൽ തിരൂർ കേന്ദ്രീകരിച്ച് മറ്റൊരു ജില്ല രൂപീകരിക്കണമെന്ന് മുസ്‍ലിം ലീഗ് നേതാവും എംഎൽഎയുമായ കുറുക്കോളി മൊയ്തീൻ വികസനം ജില്ലയുടെ എല്ലാ ഭാഗങ്ങളിലും എത്തുന്നില്ലെന്നാണ് ഇവരുടെ പരാതി. പതിറ്റാണ്ടുകളായുള്ള മലപ്പുറത്തുകാരുടെ ആവശ്യമാണ് തിരൂർ കേന്ദ്രീകരിച്ച് മറ്റൊരു ജില്ല. ഇതിനായി വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു. പെരിന്തൽമണ്ണ മുതൽ ചങ്ങരംകുളം വരെയാണ് ഭൂപരിധി. നിലവിലെ കണക്ക് അനുസരിച്ച് 50 ലക്ഷത്തോളം ജനങ്ങളുണ്ട് ജില്ലയിൽ. വികസന പ്രവർത്തനങ്ങൾ…

Read More

സപ്തംബർ 29 ഹൃദയ ദിനം : സമ്മർദ്ദം കുറക്കുക. വ്യായാമം ശീലിക്കുക. സി.പി.ആർ എങ്ങനെ നൽകാം.

ഹൃദയ ശസ്ത്രക്രിയ രംഗത്ത് പ്രഗത്ഭനായ ഗുജറാത്തിലെ ജാം നഗറിലെ ഡോ. ഗൗരവ് ഗാന്ധി 2023 ജൂണിൽ 41-ാം വയസിൽ തികച്ചും ആകസ്മയായി മരിച്ചത് ഇന്നും ഞെട്ടലോടെയാണ് വൈദ്യ സമൂഹം ഓർക്കുന്നത്. 14 മണിക്കൂറോളം ജോലി ചെയ്യുന്ന ഏറെ തിരക്കുള്ള കാർഡിയോളജിസ്റ്റായ അദ്ദേഹം പതിനാറായിരത്തോളം ആൻജിയോപ്ലാസ്റ്റകൾ ചുരുങ്ങിയ കാലം കൊണ്ട് ചെയ്തു തീർത്തയാൾ തിരക്കേറിയ ഒരു ദിവസത്തെ ജോലിക്ക് ശേഷം അർദ്ധരാത്രിയിൽ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നു ഉടൻ ആശുപത്രിയിൽ പോയി ഇ സി ജി എടുത്തു അതിൽ പ്രത്യേകിച്ച്…

Read More

കോഴിക്കോട് ചേവരമ്പലത്ത് ഡോക്ടറുടെ വീട്ടിൽ മോഷണം, കവർന്നത് 40 പവൻ; പ്രതിക്കായി തിരച്ചിൽ

കോഴിക്കോട് :ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 40 പവനോളം ആഭരണങ്ങൾ മോഷ്ടിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം. ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയോടെ ആയിരുന്നു മോഷണം. സിസി ടിവി ദൃശ്യങ്ങൾ പ്രകാരം പുലർ‌ച്ചെ 1.55 ഓടെയാണ് മോഷ്ടാവ് വീട്ടിലേക്ക് പ്രവേശിച്ചത്. വീടിനു മുൻവശത്തെ വാതിൽ‌ തുറന്നാണ് അലമാരയിലും മേശയിലുമായി സൂക്ഷിച്ച 40 പവനോളം മോഷ്ടിച്ചത്. ഈ മാസം പതിനൊന്നാം തീയതി മുതൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു. സ്വദേശമായ…

Read More

ബീഹാറിൽ 80000 മുസ് ലിംകൾ ഇന്ത്യൻ പൗരന്മാരല്ല’ വോട്ട് വെട്ടാൻ ബി.ജെ.പി ശ്രമം.

പാട്‌ന: ബിഹാറില്‍ മുസ്‌ലിം വോട്ടുകള്‍ വെട്ടാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്. 80,000 മുസ്‌ലിം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ‘ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്’ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിഹാറിലെ ധാക്ക മണ്ഡലത്തിലാണ് വോട്ട് വെട്ടാന്‍ ശ്രമം നടന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ധാക്കയിലെ ബിജെപി എംഎല്‍എ പവന്‍ കുമാര്‍ ജയ്സ്വാളിന്റെ പേഴ്സണൽ സ്റ്റാഫിന്റെ പേരിലും പട്നയിലെ ബിജെപിയുടെ സംസ്ഥാന കമ്മിറ്റിയുടെ പേരിലുമാണ് വോട്ട് വെട്ടാന്‍ അപേക്ഷ നല്‍കിയത്. 78,000ത്തിലധികം മുസ്‌ലിം വോട്ടര്‍മാര്‍ ഇന്ത്യന്‍ പൗരന്മാരല്ല…

Read More

വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് കൺവൻഷൻ ; സംഘ് പരിവാർ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പ്രാദേശിക നീക്കുപോക്കുണ്ടാക്കും.

കുന്ദമംഗലം: സംഘ് പരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിര വികസന കാഴ്ചപ്പാടുള്ള കക്ഷികളുമായി സീറ്റ് ധാരണയുണ്ടാക്കി വെൽഫെയർ പാർട്ടി തദ്ദേശ സ്വയംഭരണ തെരത്തെ ടുപ്പിനെ നേരിടുമെന്ന് ജില്ല ജനറൽ സെക്രട്ടറി നാസർ കൊടപ്പന പറഞ്ഞു. കുന്ദമംഗലം മണ്ഡലം തെരഞെടുപ്പ് കൺവൻ നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ പ്രചരണ പ്രവർത്തനങ്ങൾ നടത്തി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഇ.പി. ഉമർ അധ്യക്ഷത വഹിച്ചു. അൻഷാദ് മണക്കടവ്, ടി.പി ഷാഹുൽ ഹമീദ്, ഷമീർ ചെറൂപ്പ, അൻവർ സാദത്ത്,…

Read More

പനയില്‍ നിന്നും വീണ് യുവാവ് മരിച്ചു.

കോഴിക്കോട്: നടുവണ്ണൂരില്‍ പനയില്‍ നിന്നും വീണ് യുവാവ് മരിച്ചു.അന്നശ്ശേരി ചെമ്പിലാം പൂക്കോട്ട് സുബീഷ് (37) ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു അപകടം. നടുവണ്ണൂര്‍ തെരുവത്ത്കടവ് ഒറവില്‍ വെച്ച് പനങ്കായ പറിക്കാന്‍ പനയില്‍ കയറിയതായിരുന്നു. എന്നാല്‍ കൈ വഴുതി താഴേക്ക് വീണു. ഉടനെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അത്തോളി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സുബീഷ് അവിവാഹിതനാണ്….

Read More

തൃശൂർ-കോഴിക്കോട് ദേശീയപാതയിൽ കാർ ലോറിയിലിടിച്ചു; കുട്ടി മരിച്ചു, മൂന്നു പേർക്ക് പരിക്ക്

​മലപ്പുറം: തൃശൂർ-കോഴിക്കോട് ദേശീയപാതയിൽ യൂണിവേഴ്സിറ്റി കാമ്പസിനടുത്ത് കോഹിനൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാറിടിച്ച് ഒരു കുട്ടി മരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ​ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിലേക്ക് നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു. . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​മരിച്ച കുട്ടിയുടെ മൃതദേഹം നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.​

Read More

മോഷണ കേസ് പ്രതികളായ പിതാവും മകനും കൈവിലങ്ങുമായി രക്ഷപ്പെട്ടു. പോലീസ് തിരയുന്നു.

കൊല്ലം: മോഷണക്കേസ് പ്രതികളായ പിതാവും മകനും കൈവിലങ്ങുമായി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. പാലോട് പോലീസ് മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത ആറ്റിങ്ങല്‍ ആലംകോട് വഞ്ചിയൂര്‍ റംസി മന്‍സിലില്‍ അയ്യൂബ് ഖാന്‍(56), മകന്‍ സൈതലവി(18) എന്നിവരാണ് കൈവിലങ്ങുമായി ഓടിരക്ഷപ്പെട്ടത്. കടയ്ക്കല്‍-അ’ഞ്ചല്‍ റോഡില്‍ ചുണ്ട ചെറുകുളത്തുവെച്ച് ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ഇരുവര്‍ക്കുമായി പോലീസിന്റെ വ്യാപകമായ തിരച്ചില്‍ തുടരുകയാണ്. പാലോട് പോലീസ് രജിസ്റ്റര്‍ചെയ്ത മോഷണക്കേസില്‍ കഴിഞ്ഞദിവസം വയനാട്ടില്‍നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പാലോട്ടേക്ക് കൊണ്ടുവരുന്നതിനിടെ ചുണ്ടചെറുകുളത്തിന് സമീപംവെച്ച് ഇരുവരും മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. ജീപ്പില്‍നിന്ന് മൂത്രമൊഴിക്കാനായി…

Read More