ഫലസ്തീൻ തടവുകാരെ വധശിക്ഷക്ക് വിധേയമാക്കാൻ ബിൽ അവതരിപ്പിച്ച് ഇസ്റാഈൽ
തെൽ അവിവ്: ഫലസ്തീൻ തടവുകാരെ വധശിക്ഷക്ക് വിധേയമാക്കാൻ അനുവദിക്കുന്ന ബിൽ ഇസ്രായേലി നെസെറ്റ് ഞായറാഴ്ച അംഗീകരിച്ചു. ‘ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിനും തടവുകാർക്ക് വധശിക്ഷ നൽകുന്നതിനും ഈ നിയമം ഇപ്പോൾ ആവശ്യമാണ്.’ ഇസ്രായേലി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ പറഞ്ഞു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ബന്ദികൾക്കായുള്ള അദേഹത്തിന്റെ ദൂതൻ ഗാൽ ഹിർഷും സുരക്ഷാ മന്ത്രിസഭയിൽ മാത്രം ചർച്ചകൾ നടത്താൻ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ കമ്മിറ്റി സെഷനുമായി മുന്നോട്ട് പോയി. പ്രതിപക്ഷ നിയമസഭാംഗങ്ങൾ ഈ നീക്കത്തെ ‘നിയമവിരുദ്ധം’ എന്ന്…

