‘ഭക്ഷണത്തിനായി പാത്രവും നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെ തൊണ്ടയിൽ നിന്ന് ഭക്ഷണം ഇറങ്ങും’ ഗസ്സയിലെ കുട്ടികളെക്കുച്ച പരാമർശത്തിൽ എം. ലീലാവതിക്കെതിരെ വലതുപക്ഷ സൈബർ ആക്രമണം , പ്രതികരിച്ച് സോഷ്യൽ മീഡിയ
കോഴിക്കോട്: ഗസ്സയിലെ കുട്ടികളെ ക്കുറിച്ച് എഴുത്തുകാരി എം. ലീലാവതി നടത്തിയ പരാമർശത്തിൽ വലതുപക്ഷ ഹിന്ദുത്വ പ്രൊഫൈലുകൾ നടത്തുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സാംസ്‌കാരികലോകവും സോഷ്യല്‍ മീഡിയയും. ഗസയിലെ കുഞ്ഞുങ്ങളെ കുറിച്ചുള്ള പ്രസ്താവനയ്ക്ക് പിന്നാലെയാണ് എം. ലീലാവതിക്കെതിരെ സൈബറാക്രമണം ഉണ്ടായത്. ഇതിനെ അപലപിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയത്. വിശന്നൊട്ടിയ വയറുമായി നില്‍ക്കുന്ന ഗസയിലെ കുഞ്ഞുങ്ങള്‍’ എന്ന പരാമര്‍ശമാണ് സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കപ്പെട്ടത്. തന്റെ 98 പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ചുകൊണ്ടായിരുന്നു എം. ലീലാവതിയുടെ…

