AI girlfriend

admin@10vision

കാൽ നടയാത്രക്കാർ റോഡിൽ ഇറങ്ങി നടക്കുക. കുറ്റിക്കാട്ടൂർ ടൗണിലെ യാത്രക്കാർക്കാണ് ഈ ഗതി.

കുറ്റിക്കാട്ടൂർ: കാൽ നടയാത്രക്കാർ റോഡിൽ ഇറങ്ങി നടക്കുക കുറ്റിക്കാട്ടൂർ ടൗണിലെ ഫുട്പാത് ലൂടെ നടക്കുന്നവർക്കാണ് ഈ ഗതി. കുറ്റിക്കാട്ടൂർ ടൗണിലെ കിഴക്ക് ഭാഗത്താണ് ഫുട് പാത് കച്ചവടം പൊടി പൊടിക്കുന്നത്. 4 അടിയുള്ള ഫുട്പാതിൽ പകുതിയിലേറി കയ്യടക്കിയാണ് കച്ചവടം. ബസ്റ്റോപ്പിലേക്കും മറ്റും പോകുന്ന കുട്ടികളും യാത്രക്കാരും റോഡിലിറങ്ങാതെ നടക്കാനാണ് ഈ സംവിധാനം . ഇതിനിടയിലൂടെ നടക്കാൻ കഴിയാതെ ജനം റോഡിലേക്കിറങ്ങിയാണ് നടക്കുന്നത്. ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഇല്ലാത്തതിൽ ജനങ്ങൾക്ക് പരക്കെ ആക്ഷേപമുണ്ട്.

Read More

കൊച്ചി വൈറ്റിലയില്‍ കെഎസ്ആര്‍ടിസിയില്‍ ഇടിവള ആക്രമണം.

കൊച്ചി : ( www.10sionnews.com ) കൊച്ചി വൈറ്റിലയില്‍ കെഎസ്ആര്‍ടിസിയില്‍ ഇടിവള ആക്രമണം സൈഡ് കൊടുത്തില്ലെന്ന കാരണത്താല്‍ പാര്‍സല്‍ ലോറി ഡ്രൈവറാണ് കെഎസ്ആര്‍ടിസി ഡ്രൈവറെ ആക്രമിച്ചത്. പാലക്കാട് സ്വദേശി ഷിഹാസ് ഉമ്മറാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ റിന്‍റോയെ ആക്രമിച്ചത്. ഉച്ചയോടെ വൈറ്റിലയില്‍ യാത്രക്കാരെ ഇറക്കുന്നതിനിടെയായിരുന്നു ലോറി ഡ്രൈവറുടെ അപ്രതീക്ഷിത ആക്രമണം. കെഎസ്ആര്‍ടിസി ബസില്‍ ഡ്രൈവര്‍മാര്‍ കയറുന്ന വാതിലിലൂടെ ചാടിക്കയറിയ ഷിഹാസ് റിന്‍റോയുടെ കഴുത്തിന് കുത്തിപ്പിടിച്ചു. സീറ്റില്‍ നിന്ന് തള്ളിതാഴെയിട്ട് കയ്യിലിട്ട ഇടിവളയൂരി തലങ്ങും വിലങ്ങും ഇടിക്കുകയായിരുന്നു. മുഖത്തും മുതുകിലും…

Read More

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ സർവീസ് കോഴ്സ്: ധാരണപത്രം ഒപ്പിട്ടു.

തിരുവനന്തപുരം:ഭിന്നശേഷിക്കാർക്ക് സൗജന്യമായി മൊബൈൽ സർവീസ് ടെക്നോളജി കോഴ്സ് പഠിക്കാൻ ധാരണാപത്രം ഒപ്പിട്ടതായി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും തിരുവനന്തപുരത്തെ കമ്പ്യൂട്രോൺ ട്രെയിനിംഗ് സൊല്യൂഷനും തമ്മിലാണ് ധാരണാപത്രം. ദുബായ് കേന്ദ്രമായ് കാൽനൂറ്റാണ്ടിൻ്റെയും തിരുവനന്തപുരത്ത് ഒരു വർഷത്തെയും പ്രവർത്തന പരിചയമുള്ള കമ്പ്യൂട്രോൺ ആണ് സൗജന്യമായി പരിശീലനം നൽകുക. ഇരുപതു പേരുള്ള ബാച്ചിനെ തിരഞ്ഞെടുത്ത് ആറു മാസത്തേക്കാണ് കോഴ്സ്. ദിവസം രണ്ടു മണിക്കൂർ വച്ച് ആഴ്ചയിൽ അഞ്ചു ദിവസം പരിശീലനം കൊടുക്കും. വിജയകരമായി കോഴ്സ്…

Read More

കാന്തപുരത്തിനെതിരെ ബഹാവുദ്ദീൻ നദ്‌വി , പ്രവാചക കേശം എന്ന കാന്തപുരത്തിന്റെ വാദം വ്യാജം,94-ാം വയസ്സിലും വ്യാജം പറയുന്നു.

മലപ്പുറം: പ്രവാചക കേശം സംബന്ധിച്ച കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ സമസ്ത ഇ കെ വിഭാഗം നേതാവ് ബഹാഉദ്ദീന്‍ നദ്‌വി രംഗത്ത്. പ്രവാചക കേശം എന്ന കാന്തപുരത്തിന്റെ വാദം വ്യജമാണെന്ന് ബഹാഉദ്ദീന്‍ നദ്‌വി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊണ്ടുവന്നപ്പോള്‍ തന്നെ അത് വ്യാജമാണെന്ന് തെളിഞ്ഞതാണ്. ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തി പദവി എന്നതും വ്യാജമാണ്. നബിദിനം അടുക്കുമ്പോഴുള്ള കച്ചവടമാണ് പ്രസ്താവനയ്ക്ക് പിന്നിലെന്നും നദ്‌വി ആരോപിച്ചു. റിപ്പോര്‍ട്ടറിനോടായിരുന്നു നദ്‌വിയുടെ പ്രതികരണം. ‘എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ കൈവശമുള്ള…

Read More

തലപ്പാടിയില്‍ അമിതവേഗത്തിൽ പിന്നോട്ടെടുത്ത ബസിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം ബ്രേക്ക് നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

തലപ്പാടി | കേരള- കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട് തലപ്പാടിയില്‍ അമിത വേഗത്തിൽ പിന്നോട്ടെടുത്ത ബസിടിച്ച് ആറ് പേർ മരിച്ചു. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയാണ് മരിച്ചത്. രണ്ട് പേർക്ക് ഗുരുതര പരുക്കേറ്റു. കർണാടക സർക്കാർ ബസാണ് അപകടം വരുത്തിയത്. ബസിടിച്ച ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാല് പേരും ബസ് കാത്തിരുന്ന രണ്ട് പേരുമാണ് മരിച്ചത്. ഉച്ചക്ക് 1.45 ഓടെയാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ ടി സി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് അമിതവേഗത്തിലെത്തുകയായിരുന്നു. റോഡരികില്‍…

Read More

ഭൂമി വാക്കുന്നതിൽ മതം ;വ്യത്യസ്ത മതങ്ങളിലെ വ്യക്തികള്‍ തമ്മിലുള്ള ഭൂമി ഇടപാടുകള്‍ക്ക് പോലിസ് അനുമതി നിര്‍ബന്ധമാക്കി അസം സര്‍ക്കാര്‍.

ഗുവാഹത്തി: വ്യത്യസ്ത മതങ്ങളിലെ വ്യക്തികള്‍ തമ്മിലുള്ള ഭൂമി ഇടപാടുകള്‍ക്ക് പോലിസ് അനുമതി നിര്‍ബന്ധമാക്കി അസം സര്‍ക്കാര്‍. അസം പോലെ സെന്‍സിറ്റീവായസംസ്ഥാനങ്ങളിലെഇത്തരം ഭൂമി ഇടപാടുകള്‍ നിരീക്ഷിക്കേണ്ട സാഹചര്യമുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ അവകാശപ്പെട്ടു. ഭൂമി വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള ശുപാര്‍ശ വന്നാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അക്കാര്യം റെവന്യു വകുപ്പിനെ അറിയിക്കണം. റെവന്യുവകുപ്പിലെ നോഡല്‍ ഓഫിസര്‍ അത് പോലിസിലെ സ്‌പെഷ്യല്‍ ബ്രാഞ്ചിന് അയക്കും. തട്ടിപ്പ്, ഭീഷണി, നിയമവിരുദ്ധത, കള്ളപ്പണം തുടങ്ങിയ കാര്യങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധിക്കും. പിന്നീട് ഭൂമി…

Read More

അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കേസുകളില്‍ വിചാരണക്കോടതി ജഡ്ജിമാര്‍ ദൃശ്യങ്ങള്‍ കണ്ട് ബോധ്യപ്പെടണമെന്ന് ഹൈക്കോടതി.

കൊച്ചി: വ്യക്തികളുടെ സ്വകാര്യതകൾ പ്രചരിപ്പിക്കുന് കേസിൽ സുപ്രധാന നിരീക്ഷണം നടത്തി ഹൈക്കോടതി അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കേസുകളില്‍ വിചാരണക്കോടതി ജഡ്ജിമാര്‍ ദൃശ്യങ്ങള്‍ കണ്ട് ബോധ്യപ്പെടണമെന്ന് ഹൈക്കോടതി തെളിവുകള്‍ നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടാന്‍ വിചാരണക്കോടതികള്‍ക്ക് ചുമതലയുണ്ട്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിയിലാണ് നിരീക്ഷണം.

Read More

കുവൈത്തിൽനിന്ന് ഇറാഖിലെ കർബലയിലേക്ക് തീർഥാടനത്തിനു പോയി മടങ്ങവെ ബസും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു.

കുവൈത്ത് സിറ്റി: (10visionnews.com) കുവൈത്തിൽനിന്ന് ഇറാഖിലെ കർബലയിലേക്ക് തീർഥാടനത്തിനു പോയി മടങ്ങവെ ബസും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു.മരിച്ചവരിൽ മൂന്നുപേർ ഇന്ത്യക്കാരാണ്. ഹൈദരാബാദ് സ്വദേശിയും കുവൈത്ത് യൂണിവേഴ്സിറ്റി ജീവനക്കാരനുമായ സയ്യിദ് അക്ബർ അലി, ബെംഗളൂരു സ്വദേശി മൂസ അലി, ഉത്തർപ്രദേശ് സ്വദേശി പർവേശ് അഹ്മദ് എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. പാക് സ്വദേശി ഇഷാഖ് ഷിറാജിയാണ് മരിച്ച മറ്റൊരാൾ. പരുക്കേറ്റ മറ്റു യാത്രക്കാരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Read More

താമരശ്ശേരി ചുരം വീണ്ടും വാഹന ഗതാഗതം നിരോധിച്ചു

ലക്കിടി: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണ ഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ തുടരുന്നു. ഇതേതുടർന്ന് ചുരം വഴി ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഗതാഗതം പൂർണമായും നിരോധിച്ചതായി താമരശ്ശേരി ഡി.വൈ.എസ്.പി സുഷീർ അറിയിച്ചു. അടിവാരത്തും ലക്കിടിയിലും വാഹനങ്ങൾ തടയും. യാത്രക്കാര്‍ കുറ്റ്യാടി ചുരം വഴി യാത്രക്ക് മുന്‍ഗണന നല്‍കണമെന്ന് കോഴിക്കോട് ജില്ല കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു 26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികള്‍ക്കൊടുവിൽ ഇന്നലെ രാത്രി എട്ടേമുക്കാലോടെ ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. എന്നാൽ,…

Read More

രണ്ട് ദിവസവും കൂടി മഴ തുടരും, ഇന്നും നാളെയും തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറകോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: (10visionnews.com)  വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒഡീഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ഒഡിഷക്ക് മുകളിൽ കരകയറി. കേരളത്തിൽ അടുത്ത രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ…

Read More