AI girlfriend

admin@10vision

ചികിത്സാപിഴവിനെ തുടര്‍ന്ന് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചതില്‍ മാതാപിതാക്കള്‍ക്ക് പത്തുലക്ഷം രൂപ ധനസഹായം നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്.

പത്തനംതിട്ട: ചികിത്സാപിഴവിനെ തുടര്‍ന്ന് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചതില്‍ മാതാപിതാക്കള്‍ക്ക് പത്തുലക്ഷം രൂപ ധനസഹായം നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ് റാന്നി മാര്‍ത്തോമാ ആശുപത്രിയിലെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കാനും കമ്മീഷന്‍ ഉത്തരവിട്ടു. 2024 ഫെബ്രുവരിയിലാണ് പത്തനംതിട്ട റാന്നിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആരോണ്‍ വി. വര്‍ഗീസ് മരിച്ചത്. ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നും ചികിത്സാ പിഴവ് ബോധ്യപ്പെട്ടുവെന്നും കമ്മീഷന്‍. ആശുപത്രി അധികൃതർക്കും ഡോക്ടർക്കും എതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാൻ നിർദ്ദേശം. ചികിത്സിച്ച ഡോക്ടര്‍ മറ്റൊരു സംസ്ഥാനത്തു നിന്നുള്ള ആളാണ്…

Read More

പാട്ടും നൃത്തവുമായി ചേകാടി നമയിൽ ഞാറു നട്ടു.

വയനാട്. : വയനാടിന്റെ ഗോത്രവിഭാഗങ്ങളുടെ കാർഷിക ഉത്സവമായ ‘കമ്പള നാട്ടി’ ഞാറു നടീലിനു ചേകാടി പാടശേഖരത്തിൽ ആഘോഷ തിമിർപ്പോടെ തുടക്കം കുറിച്ചു. നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന ആളുകൾ പാട്ടും നൃത്തവുമായി നാറു നടീൽ ആഘോഷത്തിൽ പങ്കെടുത്തു   വയനാട്ടിലെ പുൽപ്പള്ളിക്കടുത്ത ചേകാടി 150 ലേറെ ഏക്കർ പാടശേഖരത്തിലാണ് കൃഷി ഇറക്കിയത്. അപൂർവ ഇനമായ ഗന്ധകശാല യാണ് ഇവിടെ പ്രധാനമായും വിളയിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി നിർവഹിച്ചു ഐസി…

Read More

ഇസ്ലാം സത്യത്തിൻ്റെ മതം, കളവ് പ്രചരിപ്പിക്കരുത്’, കാന്തപുരത്തിൻ്റെ ക്രെഡിറ്റ് വേണ്ട പ്രസ്താവനക്കെതിരെ തലാലിൻ്റെ സഹോദരൻ; ‘ഒരു ചര്‍ച്ചയും നടന്നിട്ടില്ല’

യമൻ:യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാറുടെ ‘ക്രെഡിറ്റ് വേണ്ടെന്ന’ പ്രസ്താവനക്കെതിരെ കൊല്ലപ്പെട്ട തലാല്‍ അബ്ദോ മഹ്ദിയുടെ സഹോദരൻ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്ത്. കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നാണ് അബ്ദുല്‍ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. ഇസ്ലാം സത്യത്തിന്റെ മതമാണെന്നും, കളവ് പ്രചരിപ്പിക്കരുതെന്നും അബ്ദുല്‍ ഫത്താഹ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. മധ്യസ്ഥ ശ്രമങ്ങളോട് തങ്ങള്‍ വഴങ്ങില്ലെന്നും, നീതി…

Read More

അൽ ജസീറയുടെ അഞ്ച് മാധ്യമ പ്രവർത്തകരെ ഇസ്റാഈൽ വധിച്ചു.

ഗസ്സ:’അൽ ജസീറയുടെ അഞ്ച് മാധ്യമപ്രവർത്തകരെ ഇസ്രായേൽ വധിച്ചു ഗാസ സിറ്റിയിലെ മാധ്യമപ്രവർത്തകരെ പാർപ്പിച്ചിരിക്കുന്ന തമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് അനസ് അൽ-ഷെരീഫ്, മുഹമ്മദ് ഖ്രീഖ്, ക്യാമറ ഓപ്പറേറ്റർമാരായ ഇബ്രാഹിം സഹർ, മുഹമ്മദ് നൗഫൽ, മോമെൻ അലിവ എന്നിവർ കൊല്ലപ്പെട്ടത്. ഗാസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയുടെ പ്രവേശന കവാടത്തിലെ ടെന്റിൽ ഇടിച്ചുകയറി അൽ ജസീറയിലെ അനസ് അൽ-ഷെരീഫിനെയും മറ്റ് നാല് ജീവനക്കാരെയും മനഃപൂർവ്വം കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ഗാസയ്‌ക്കെതിരായ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേലി ആയുധങ്ങളാൽ കൊല്ലപ്പെട്ട 230-ലധികം…

Read More

കേരള എം.പി മാർ സഞ്ചരിച്ച തിരുവനന്തപുരം -ദില്ലി വിമാനത്തിന് ചെന്നൈൽ അടിയന്തിര ലാൻ്റിങ്ങ്

ചെന്നൈ:തിരുവനന്തപുരം-ദില്ലി വിമാനത്തിന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻ്റിം​ഗ്. റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. അഞ്ച് എംപിമാർ വിമാനത്തിൽ ഉണ്ടായിരുന്നു. കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ ,റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിവരം. അതേസമയം, ചെന്നൈയിൽ രണ്ട് തവണ വിമാനം ലാൻഡിംഗിന് ശ്രമിച്ചു. പിന്നീട് ഒരു മണിക്കൂർ പറന്ന ശേഷമാണ് സിഗ്നൽ തകരാർ കണ്ടെത്തിയത്. രണ്ട് മണിക്കൂറോളം സമയം…

Read More

വോട്ടർപട്ടിക ക്രമക്കേട്; കർണാടക തെരഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്.

ന്യൂദല്‍ഹി: വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിക്ക് കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ തെളിവുകള്‍ ഹാജരാക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കപ്പെടേണ്ടതുണ്ടെന്നും നോട്ടീസില്‍ പറയുന്നു. നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച വിവരങ്ങള്‍ വസ്തുതാപരമാണെന്ന് കാണിച്ചുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് രാഹുലിന് നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക അന്വേഷണത്തില്‍ രാഹുലിന്റെ വാദം തള്ളപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്…

Read More

റെയിൽവെ ടിക്കറ്റ് ബുക്കിങ്ങിന് 20 ശതമാനം കിഴിവ്.

ന്യൂഡൽഹി: ഉത്സവ സീസണിന്റെ തിരക്കിനെ മുൻനിർത്തി ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് സന്തോഷ വാർത്ത. ‘ഫെസ്റ്റിവൽ റഷ് റൗണ്ട് ട്രിപ്പ് പാക്കേജ്’ എന്ന പേര് നൽകിയ പദ്ധതിയുടെ ഭാഗമായി റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ 20 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഈ ഓഫർ യാത്രക്കാർക്ക് സാമ്പത്തിക ഭാരം കുറയ്ക്കുകയും കൂടുതൽ സൗകര്യപ്രദമായ യാത്രാ അനുഭവം ഉറപ്പാക്കുകയും ചെയ്യും. ഓണം, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ഉത്സവങ്ങൾക്കായി നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും. ഓഫറിന്റെ പ്രധാന വിശദാംശങ്ങൾ ഓഫറിന്റെ സ്വഭാവം:…

Read More

ഗസ്സ സിറ്റി കീഴ്പ്പെടുത്താനുള്ള ഇസ്റാഈൽ നീക്കത്തിനെതിരെ പ്രതിപക്ഷം, പണിമുടക്കിന് ആഹ്വാനം

ജെറുസലേം: ഗസ്സ സിറ്റി ഏറ്റെടുക്കാനുള്ള ഇസ്രയേൽ തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുന്നു. നെതന്യാഹുവിന്റെ ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഇസ്രയേലി ബന്ദികളുടെയും ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും കുടുംബാംഗങ്ങൾ രൂപീകരിച്ച സംഘടനയായ ഒക്ടോബർ കൗൺസിൽ രംഗത്തെത്തി. അടുത്ത ഞായറാഴ്ച ഇസ്രയേലിലാകെ പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ് ഒക്ടോബർ കൗൺസിൽ. ഇസ്രയേലിന്റെ ഈ നീക്കം ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നും എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്നുമാണ് കൗൺസിലിന്റെ ആവശ്യം. പണിമുടക്കിന് ഇസ്രയേലിലെ പ്രതിപക്ഷത്തിന്റെയും പിന്തുണയുണ്ട്. ഗാസ സിറ്റി ഏറ്റെടുക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ…

Read More

ഓടിക്കൊണ്ടിരുന്ന ബസ്സിനടിയിലേക്ക് ചാടി യുവാവിൻ്റെ ആത്മഹത്യാ ശ്രമം.

കോഴിക്കോട് കല്ലായിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബിസിനടിയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം.ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ജീവൻ രക്ഷിച്ചു. കല്ലായി റെയിൽവേ സ്റ്റേഷൻ സമീപത്ത് വച്ചായിരുന്നു അപകടം. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. കൊളത്തറ മെഡിക്കൽ കോളേജ് റൂട്ടിലോടുന്ന എമറാൾഡ് ബസിന്റെ അടിയിലേക്കാണ് യുവാവ് എടുത്ത് ചാടിയത്. പെട്ടന്ന് തന്നെ ഡ്രൈവർ ബ്രേക്ക് ചവിട്ടിയാൽ യുവാവ് ബിസിനടിയിൽ കുടുങ്ങാതെ രക്ഷപെടുകയായിരുന്നു. പിന്നാലെ യുവാവ് സ്ഥലത്ത് നിന്ന് ഓടിപ്പോവുകയായിരുന്നു. പോയത് റെയിൽവേ സ്റ്റേഷൻ പരിസരത്തേക്കാണെന്നാണ് വിവരം….

Read More

നോക്കാൻ വയ്യ, മടുത്തിട്ടുണ്ട്. കരിക്കാംകുളത്തെ രണ്ട് സഹോദരിമാർ മരിച്ച നിലയിൽ .

കോഴിക്കോട്: സഹോദരിമാരെ കൊന്ന് 62 കാരൻ സ്ഥലം വിട്ടു. തടമ്പാട്ടു താഴത്ത വാടകവീട്ടില്‍ സഹോദരിമാർ മരിച്ച നിലയിൽ ബന്ധുക്കളാണ് കണ്ടെത്തിയത് മൂലക്കണ്ടി എം. ശ്രീജയ(70), എം. പുഷ്പലളിത(66) എന്നിവരെയാണ് രണ്ട് മുറികളിലായി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന സഹോദരനായ എം. പ്രമോദ്(62)നെ കാണാതായിട്ടുണ്ട്. ഇയാള്‍ക്കുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമികനിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹോദരനായുള്ള അന്വേഷണം ഊർജിതമാക്കിയത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രമോദ് പുലർച്ചെ അഞ്ചുമണിയോടെ അത്താണിക്കലിലുള്ള ബന്ധുവിനോട്…

Read More