AI girlfriend

admin@10vision

ഓടിക്കൊണ്ടിരുന്ന ബസ്സ് നിന്ന് കത്തി ,ഒഴിവായത് വൻ ദുരന്തം.

കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു.. ബസ് പൂർണ്ണമായും കത്തിനശിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സന എന്ന ബസാണ് കത്തിയത്. പുക ഉയരുന്നത് കണ്ടപ്പോൾ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.   ബസിനൊരു മിസിങ് വന്നപ്പോള്‍ നിര്‍ത്തിയിട്ട് പരിശോധിക്കുന്ന സമയത്താണ് പുകയുയരുന്നത് കണ്ടെതന്ന് ഡ്രൈവറായ അബ്ദുള്‍ ഖാദര്‍ പറഞ്ഞു. അപ്പോഴേക്കും ഓട്ടോമാറ്റിക് ഡോര്‍ ലോക്കാകുകയും ചെയ്തു. ഡോര്‍ ചവിട്ടിത്തുറന്നാണ് യാത്രക്കാരെ…

Read More

ഡൽഹിയിൽ മഴ ശക്തം, യമുനയിൽ ജലനിരപ്പ് ഉയർന്നു. മുന്നൂറോളംവിമാനസർവീസുകൾ വൈകി.

ദില്ലി:( www.10visionnews.com) ദില്ലിയിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. ഇന്നലെ മതിൽ ഇടിഞു വീണ് കുട്ടികളടക്കം ഏഴ് പേർ മരിച്ചുറോഡ് ഗതാഗതത്തിനു പുറമെ വ്യോമ ഗതാഗതത്തെയും മഴ സാരമായി ബാധിച്ചു. ദില്ലി വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ അടക്കം മുന്നൂറോളം വിമാന സർവീസുകൾ മഴ മൂലം വൈകി. കനത്ത മഴയെ തുടർന്ന് യമുനാ നദിയിലെ ജലനിരപ്പ് ഉയർന്നു. പരിസരപ്രദേശങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ജനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറി താമസിക്കണം എന്ന് അധികൃതർ…

Read More

ഹോട്ടലിൽ ഭക്ഷണം വൈകിയതിന് കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; രണ്ട് പേർ പിടിയിൽ

മലപ്പുറം:(10visionnews.com) ഹോട്ടലിൽ ഭക്ഷണം കിട്ടാൻ വൈകിയെന്ന് ആരോപിച്ച് ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കൊളത്തൂർ സ്വദേശി അബ്ദുൽ ഹകീം, നിസാമുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം കൊളത്തൂരിലാണ് സംഭവം. ഭക്ഷണം കിട്ടാൻ വൈകിയെന്ന് ആക്രോശിച്ച് ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ബെംഗളൂരുവിൽ പതിനഞ്ചുവയസ്സുകാരനെ കുത്തികൊലപ്പെടുത്തിയ കേസിൽ…

Read More

രക്ത ദാന കേമ്പ് നടത്തി.

ഉള്ള്യേരി :വ്യാപാര ദിനത്തോടനുബന്ധിച്ച് ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റിന്റെയും സംയുക്താഭമുഖ്യത്തിൽ കോഴിക്കോട് ഗവ.ബീച്ച് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പിൽ 60 പേർ രെജിസ്റ്റർ ചെയ്തു .. 52 പേർ രക്ത ദാനം നിർവ്വഹിച്ചു.. ഉള്ളിയേരി പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽറാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.. മെഡിക്കൽ ഓഫീസർ ഡോ. അഭിരാമി, ഡോ. ഗായത്രി എന്നിവർ സർട്ടിഫിക്കറ്റുകൾ നൽകി.. KVVES ഉള്ളിയേരി…

Read More

ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു.

ന്യൂഡൽഹി: ഡൽഹി ജയ്ത്പുരയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണു ഏഴ് പേർ മരിച്ചു. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് മരിച്ചത്. തെക്കുകിഴക്കൻ ഡൽഹിയിലെ ജയ്ത്പൂർ പ്രദേശത്തുള്ള ഹരി നഗറിലാണ് സംഭവം. ഷാബിബുൽ (30), റാബിബുൽ (30), അലി (45), റുബിന (25), ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. ഒരു പഴയ ക്ഷേത്രത്തോട് ചേർന്നുള്ള മതിൽ പെട്ടെന്ന് തകർന്നതിനെ തുടർന്ന് ജുഗ്ഗികളിൽ താമസിക്കുന്ന എട്ട് പേർ മണ്ണിനടിയിൽ കുടുങ്ങി….

Read More

വാഹന ഉടമകളെ ആർ.ടി. ഓഫീസിൽ നടത്തിക്കരുത്.

കോഴിക്കോട്: ആർ സി ട്രാൻസ്ഫർ ചെയ്തു കഴിഞ്ഞാലും ഡാറ്റ പഴയ ഓഫീസിൽ തന്നെ തുടരുന്ന അവസ്ഥ മാറ്റണമെന്നും വാഹന ഉടമകളെ ആർ ടി എ ഓഫീസുകൾ തോറും നടത്തിക്കുന്ന അവസ്ഥ ക്ക്‌ അടിയന്തിര പരിഹാരം കാണണമെന്നും മോട്ടോർ വെഹിക്കിൾ സർവിസ് പ്രൊവൈഡേർസ് ഓർഗനൈസേഷൻ ഓഫ് കേരള സംസ്ഥാന സെക്രട്ടറി സലീം മുവാറ്റുപുഴ സർക്കാരിനോട് ആവശ്യപ്പെട്ടു. വാഹന ഉടമ തന്റെ വണ്ടി കൈമാറ്റം ചെയ്താലും വാങ്ങിയ വ്യക്തിയുടെ പേരിലേക്ക് മാറ്റിയ ഡാറ്റകൾ വാഹനം രജിസ്റ്റർ ചെയ്ത ആർ.ടി. ഒ…

Read More

ദേശീയ വ്യാപാര ദിനം ആഘോഷിച്ചു.

കൂറ്റിക്കാട്ടൂർ: ദേശീയ വ്യാപാര ദിനാഘോഷത്തിൻ്റെ ഭാഗമായി വ്യപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യൂനിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യൂനിറ്റ് പ്രസിഡണ്ട് മാമുക്കുട്ടി വെള്ളക്കാട്ട് പതാക ഉയർത്തി. ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായുള്ള ടി. നസറുദ്ധീൻ സ്മാരക ‘കൂടപ്പിറപ്പിനൊരു ‘ഭവനം പദ്ധതിയിലെ ആദ്യ വീടിൻ്റെ ശിലാസ്ഥാപനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് ബാപ്പു ഹാജി, സംസ്ഥാന യൂത്ത് വിംഗ് പ്രസിഡണ്ട് സലീം രാമനാട്ടുകര, ജില്ലാ വൈസ് പ്രസിഡണ്ട്…

Read More

ഗസ്സയിൽ ഹമാസിനെ പരാജയപ്പെടുത്താനാവില്ല.രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ബെത്തിന്റെ മുന്‍ മേധാവി.

തെല്‍അവീവ്: സമ്പൂർണമായി ഗസ്സ പിടിച്ചടക്കാനുള്ള ഇസ്റാഈൽ കാബിനറ്റ് തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടയിൽഗസയില്‍ എന്തൊക്കെ തരം ആക്രമണം നടത്തിയാലും ഹമാസിനെ പരാജയപ്പെടുത്താനാവില്ലെന്ന് ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ബെത്തിന്റെ മുന്‍ മേധാവിഅമി അയലോന്‍.”ഗസയില്‍ സൈന്യത്തിന് നേടാവുന്നതെല്ലാം നേടി. ഇപ്പോള്‍ സൈന്യത്തിന്റെ സുരക്ഷ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. 22 മാസത്തെ വ്യോമാക്രമണത്തിന് ശേഷം ഗസ വീണ്ടും പിടിച്ചടക്കുന്നത് ഹമാസിന്റെ അന്ത്യം കുറിക്കുമെന്ന് പറയുന്നവര്‍ക്ക് അധിനിവേശം എന്താണെന്നോ ഫലസ്തീനി പ്രസ്ഥാനങ്ങള്‍ എന്താണെന്നോ ധാരണയില്ല. ”-അദ്ദേഹം പറഞ്ഞു. ”ഹമാസിന്റെ പ്രധാന നേതാക്കളായ ഇസ്മാഈല്‍…

Read More

മെസ്സി വരുമോ? സർക്കാർ വഞ്ചിച്ചെന്ന് അർജൻ്റീന

തിരുവനന്തപുരം: മെസ്സി വരുമോ ? വരില്ലന്ന് മന്ത്രി – കരാർ ലംഘിച്ചെന്ന് അർജൻ്റീന.അർജന്റീന ഫുട്ബോൾ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചത് കേരള സര്‍ക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. എഎഫ്എ കൊമേഴ്സ്യൽ ആന്റ് മാർക്കറ്റിംഗ് വിഭാഗം മേധാവി ലിയാൻഡ്രോ പീറ്റേഴ്സിന്റേതാണ് പ്രതികരണം. ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും ഈ വർഷം കേരളത്തിലെത്തില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ സ്ഥിരീകരിച്ചിരുന്നു. ഈ ഒക്ടോബറില്‍ കേരളത്തിൽ എത്താനാവില്ലെന്ന് അർജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചുവെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. ഈ ഒക്ടോബറില്‍…

Read More

കലാഭവൻ നവാസും ഭാര്യ രഹ്‌നയും അഭിനയിച്ച ‘ഇഴ’ യൂട്യൂബിൽ റിലീസ് ചെയ്തു.

ഓർമകൾ ബാക്കി വെച്ച് വിട പറഞ   കലാഭവൻ നവാസിന്റെ വിയോഗം  മലയാളി കലാപ്രേമികളെ ഞെട്ടിച്ചിരുന്നു. അടുത്തിടെ അദ്ദേഹം സജീവമായി അഭിനയിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ഇഴ’. നവാസും ഭാര്യ രഹനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ടായിരുന്നു. നവാഗതനായ സിറാജ് റെസ രചനയും സംവിധാനവും നിർവഹിച്ച ‘ഇഴ’ ഈ വർഷം ഫെബ്രുവരിയിലാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഇപ്പോൾ നവാസിൻ്റെ ഓർമ്മകൾക്ക് ആദരമെന്നോണം ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുകയാണ് നിർമ്മാതാക്കൾ. റെസ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് എന്ന യുട്യൂബ് ചാനലിലൂടെ…

Read More