AI girlfriend

admin@10vision

പോലീസുകാരനെ വെട്ടിക്കൊന്ന പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു.

ചെന്നൈ: തമിഴ്‌നാട് ഉദുമൽപേട്ടയിൽകൃത്യനിർവഹണത്തിനിടെ എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. പ്രതി മണികണ്ഠനെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. തെളിവെടുപ്പിനായി എത്തിച്ചപ്പോൾ എസ്‌ഐയെ ആക്രമിച്ച ശേഷം പ്രതിയായ മണികണ്ഠൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണ്. “എഐഎഡിഎംകെ എംഎൽഎ മഹേന്ദ്രന്റെ സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരായ മൂർത്തി, മക്കളായ മണികണ്ഠൻ, തങ്കപ്പാണ്ടി എന്നിവരാണ് കൊലപാതകം നടത്തിയത്. മൂർത്തിയും മകനായ തങ്കപ്പാണ്ടിയും തർക്കമുണ്ടായിരുന്നു….

Read More

ഘാനയിൽ ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് മന്ത്രിമാർ കൊല്ലപ്പെട്ടു.

അക്ര: ഘാനയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മന്ത്രിമാരുള്‍പ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു. പ്രതിരോധ മന്ത്രി എഡ്‌വാര്‍ഡ് ഒമാനെ ബൊആമയും ശാസ്ത്ര സാങ്കേതിക, പരിസ്ഥിതി വകുപ്പ് മന്ത്രി ഇബ്രാഹിം മുര്‍തല മുഹമ്മദുമാണ് കൊല്ലപ്പെട്ട മന്ത്രിമാര്‍. ഘാനയുടെ തലസ്ഥാനമായ അക്രയില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 9.12-ന് പറന്നുയര്‍ന്ന സൈനിക ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. അനധികൃത ഖനനം തടയുന്നത് സംബന്ധിച്ച പരിപാടിയില്‍ പങ്കെടുക്കാനായി ഒബുവാസി പട്ടത്തിലേക്ക് പോവുകയായിരുന്നു മന്ത്രിമാരും സംഘവും. കത്തിക്കരഞ്ഞ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അപകടത്തിന്റെ കാരണം അധികൃതര്‍ ഇതുവരെ…

Read More

ഗസ്സ പിടിച്ചെടുക്കാൻ നെതന്യാഹുവിൻ്റെ ഭീഷണി, എതിർത്ത് യു . എൻ യൂറോപ്യൻ യൂണിയൻ.

ജറുസലം ∙ ഗസ്സ പിടിച്ചെടുക്കാനുള്ള പദ്ധതി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്നു മന്ത്രിമാരുമായി ചർച്ച ചെയ്യും. ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ സേനാമേധാവി ഇയാൽ സമീർ വിയോജിപ്പ് അറിയിച്ചിരുന്നു. ഗാസ പിടിച്ചെടുക്കാനുള്ള നീക്കം സൈനികരെ കെണിയിലാക്കുമെന്നും ശേഷിക്കുന്ന ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നും ചൂണ്ടിക്കാട്ടിയാണു സേനാ മേധാവി എതിർത്തത്. ചർച്ചകളുടെയും നയതന്ത്രത്തിന്റെയും ഫലമായാണു നേരത്തേ ബന്ദികളെ മോചിപ്പിച്ചതെന്നും 22 മാസം പിന്നിട്ട യുദ്ധത്തിൽ ബന്ദികളെ മോചിപ്പിക്കാൻ സൈന്യത്തിനു കഴിഞ്ഞിട്ടില്ലെന്നും സേനാമേധാവി നിലവിൽ ഗസ്സയുടെ 75% ഭൂപ്രദേശം ഇസ്രയേൽ സൈന്യത്തിന്റെ…

Read More

ധര്‍മ്മസ്ഥലയിൽ കനത്ത സുരക്ഷ; കൂട്ട ക്കുഴിമാടം 13-ാം നമ്പർ ഇന്ന് പരിശോധിക്കും, ബലാത്സംഗത്തിന് ഇരയായ യുവതിയുടെ ബന്ധുക്കൾക്കും യൂട്യൂബേഴ്സിനും നേരെ ആക്രമണം.

ബംഗളുരു :ധർമ്മസ്ഥലയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സൗജന്യയുടെ അമ്മാവൻ വിഠൽ ഗൗഡയുടെ വാഹനം തകർത്തു. ധർമ്മസ്ഥല ട്രസ്റ്റിനെ അനുകൂലിക്കുന്ന അക്രമികളാണ് വാഹനം തകർത്തത്. അതേസമയം ഇന്നലെ വൈകുന്നേരം ധര്‍മ്മസ്ഥലയിലെ എസ്‌ഐടി പരിശോധന സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ യൂട്യൂബേഴ്‌സിന് നേരെ ആക്രമണം ഉണ്ടായി. ഇന്നലെ നാല് മാധ്യമപ്രവർത്തകരെ ആക്രമിച്ചതിന് പിന്നാലെ ഉണ്ടായ സംഘർഷത്തിൽ ആയിരുന്നു വാഹനം തകര്‍ത്തത്. വാഹനത്തിന്‍റെ ചില്ലുകൾ തകർക്കുകയും, സീറ്റുകൾ കുത്തിക്കീറുകയുമായിരുന്നു. 2012 ലാണ് ധർമ്മസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി 17കാരിയായ സൗജന്യ കൊല്ലപ്പെടുന്നത്. നിലവില്‍…

Read More

കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ ടാക്സി ഡ്രൈവർ എറണാകുളത്ത് മരിച്ചു.

കുറ്റിക്കാട്ടൂർ: കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ ടാക്സി ഡ്രൈവർ എറണാകുളത്ത വെച്ച് നിര്യാതനായി. കുറ്റിക്കാട്ടൂർ കണിയാത്ത് പേര്യയിലെ ഷെരീഫ് അരിക്കാടൻ(50) ആണ് മരിച്ചത്. കോഴിക്കോട് നിന്നും വാഹനവുമായി എറണാകുളത്തേക്ക് പോയതായിരുന്നു. പരേതനായ സൈതലവി ഉമ്മാച്ചു ഭമ്പതികളുടെ മകനാണ്. ഭാര്യ ജാസ്മിൻ. മക്കൾ ശാഹുൽ (ഖത്തർ) ഷെൽഹ, ഷെയ്ക സഹോദരങ്ങൾ പരേതനായ ആഷിക്ക്. പരേതയായ അഫ്സത്ത്. ഷാജഹാൻ. സുഹറ മയ്യത് നമസ്കാരം വ്യാഴം രാവിലെ 9:00 മണിക്ക് കണിയാത് ജുമാ മസ്ജിൽ

Read More

10, 12 ക്ലാസുകളിലെ പരീക്ഷ എഴുതാന്‍ 75% ഹാജര്‍ നിര്‍ബന്ധം, നിലപാട് കടുപ്പിച്ച് സിബിഎസ്ഇ

ന്യൂഡൽഹി :പത്താംക്ലാസുകാര്‍ക്കും പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും 2026 ല്‍ പരീക്ഷ എഴുതുന്നതിന് 75% ഹാജര്‍ നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സിബിഎസ്ഇ). അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളുള്ളവരും ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും മറ്റ് ഗുരുതര കാരണങ്ങളുള്ളവര്‍ക്കും 25 ശതമാനം ഇളവ് ലഭിക്കും. അത്തരം സാഹചര്യങ്ങളില്‍ കാരണം വ്യക്തമാക്കുന്ന മതിയായ രേഖകള്‍ സമര്‍പ്പിക്കണം. ആരോഗ്യ കാരണങ്ങളാലോ മറ്റെന്തെങ്കിലും അത്യാവശ്യങ്ങളാലോ അവധിയെടുക്കുന്ന വിദ്യാര്‍ഥികള്‍ മതിയായ രേഖകള്‍ സഹിതം സ്‌കൂളില്‍ അപേക്ഷ നല്‍കണം. എഴുതി നല്‍കിയ…

Read More

വാണിന്മേലില്‍ തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു.

കോഴിക്കോട്: വാണിന്മേലില്‍ തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു കുനിയില്‍ പീടികയ്ക്ക് സമീപം പീടികയുള്ള പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ( 30 ) ആണ് മരിച്ചത്. വൈകുന്നേരം 5.15ഓടെയാണ് അപകടം. വീട്ടുപറമ്പിലെ തെങ്ങ് കടപുഴകി മുറ്റത്ത് പതിക്കുകയായിരുന്നു. വീടിന്റെ മുറ്റത്ത് കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെയാണ് അപകടം

Read More

പാകിസ്ഥാന് വേണ്ടി ചാരവൃത്തി. ഡി.ആർ ഡി.എ ഉദ്യോഗസ്ഥൻ പിടിയിൽ.

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയിലും പാക് ചാരൻ. ഡിആർഡിഒ ഗസ്റ്റ് ഹൗസ് മാനേജർ മഹേന്ദ്ര പ്രസാദ് ആണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ജയ്‌സാൽമീർ ജില്ലയിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഉത്തരാഖണ്ഡിലെ അൽമോറ സ്വദേശിയായ മഹേന്ദ്ര പ്രസാദ് 2008 മുതൽ ജയ്സാൽമീറിലെ ചന്ദൻ പ്രദേശത്തെ ഡിആർഡിഒ ഗസ്റ്റ് ഹൗസിന്റെ മാനേജരായിരുന്നു. തിങ്കളാഴ്ചയാണ് ഇയാൾ അറസ്റ്റിലായത്. മേഖലയിലെ തന്ത്രപരമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇയാൾ ശത്രുരാജ്യത്തിന് നൽകിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അതിർത്തിക്കപ്പുറത്തുള്ള ഐഎസ്ഐ ഏജന്റുമായി സൈനിക നീക്കങ്ങളും പ്രതിരോധ…

Read More

തകർന്ന കെട്ടിടങ്ങളും, ഗർത്തങ്ങളും മാത്രമുള്ള ഒരു തരിശുഭൂമി; ഗാസയിലെ യുദ്ധ ഭീകരത വ്യക്തമാക്കി ആകാശദൃശ്യം

ഇസ്റാഈൽ അധിനിവേശം  തകർത്തുകളഞ്ഞ ​ഗാസയിൽ ഇനിയെന്താണ് അവശേഷിക്കുന്നത് എന്നത് ലോകമനസാക്ഷിയെ തന്നെ ഉലയ്ക്കുന്ന ഒരു ചോദ്യമാണ്. ദി ​ഗാർഡിയൻ പുറത്തുവിട്ട ​ഗാസയുടെ ഒരു ആകാശദൃശ്യത്തിൽ നിന്നും ഒരു പ്രദേശത്തിന്റെ തകർച്ചയാണ് വ്യക്തമാകുന്നത്. ഒരു പുരാതന നാഗരികതയുടെ അവശിഷ്ടങ്ങൾ പോലെയാണ് ​ഗാസ ഇപ്പോൾ കാണപ്പെടുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തകർന്ന കെട്ടിടങ്ങൾ, ബോംബുകളാലും മിസൈലുകളാലും രൂപപ്പെട്ട ​ഗർത്തങ്ങൾ, പാതിയിൽ തകർന്ന റോഡുകൾ ഇവയെല്ലാം നൽകുന്ന യുദ്ധഭീതി വളരെ വലുതാണ്. ​ രണ്ട് വർഷം മുമ്പ് വരെ സമാധാനപരമായ ജീവിതം നയിച്ചിരുന്ന…

Read More

കാരന്തൂർ കോട്ടിയേരി മുഹമ്മദ് മൗലവി അന്തരിച്ചു.

കുന്ദമംഗലം : കാരന്തൂർ മഹല്ല് ജുമാ മസ്ജിദ് മുൻ ഖത്തിബ് കോട്ടിയേരി മുഹമ്മദ് മുസ്ല്യാർ എന്ന മുഹമ്മദ് മൗലവി ( 85 ) അന്തരിച്ചു മാത്തോട്ടം എ എം എൽ പി സ്കൂളിലെയും മലേഷ്യയിലെ മദ്രസത്തുൽ അനാം അറബിക്ക് യൂണി വേഴ്സിറ്റിയിലെയും റിട്ട: അദ്ധ്യാപകനായിരുന്നു .ഭാര്യമാർ: ഖദീജ കരേതോടുകയിൽ , നബീസ ആറാം മുക്ക് ചമൽ. മക്കൾ: റഹ്മത്ത് , നുസ്രത്ത് ( മാത്തോട്ടം എ എം എൽ പി അദ്ധ്യാപിക ) , മിന്നത്ത് ,…

Read More