AI girlfriend

admin@10vision

വടകര തോണി മറിഞ്ഞു കാണാതായ മത്സ്യ തൊഴിലാളിക്ക് വേണ്ടി തെരച്ചിൽ ഊർജ്ജിതം

വടകര: വടകര സാൻഡ്ബാങ്ക്സിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി . ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് വടകര ഇരിങ്ങലിൽ അപകടമുണ്ടായത്. മത്സ്യബന്ധനത്തിനായി കടലിൽ പോയ പുറങ്കര സ്വദേശിയായ സുബൈറും മകൻ സുനീറുമാണ് അപകടത്തിപ്പെട്ടത്. അപകടത്തിന് പിന്നാലെ സുനീർ നീന്തി രക്ഷപ്പെട്ടു. എന്നാൽ സുബൈറിനെ കാണാതാവുകയായിരുന്നു. സുനീർ പറഞ്ഞാണ് നാട്ടുകാർ അപകട വിവരമറിഞ്ഞത്. അപകടത്തിൽപ്പെട്ട തോണി ഇന്നലെ രാത്രി തന്നെ കരയ്‌ക്കെത്തിച്ചു. കോസ്റ്റൽ പോലീസിന്റെയും മത്സ്യത്തോഴിലാളികളുടെയും ഫിഷറീസ് ഡിപ്പാർട്മെന്റിന്റെയും റെസ്ക്യൂ ബോട്ടുൾപ്പടെ കടലിൽ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്….

Read More

പ്രസിഡണ്ട് മമ്മൂട്ടിയുടെ വീട്ടിലെ വേലക്കാരൻ, മമ്മൂട്ടിക്കെതിരെ ഗുരുതര ആരോപണവുമായി സാന്ദ്ര തോമസ്.

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക തള്ളിയതിന് പിന്നാലെ നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ് നടൻ മമ്മൂട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. നിയമനടപടികളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി നേരിട്ട് വിളിച്ചെന്നും, താൻ നിരസിച്ചപ്പോൾ താനുമായി കരാറൊപ്പിട്ട ഒരു സിനിമയിൽ നിന്ന് അദ്ദേഹം പിന്മാറിയെന്നും സാന്ദ്ര തോമസ് വെളിപ്പെടുത്തി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ നിർമ്മിക്കണം എന്ന നിബന്ധന ചൂണ്ടിക്കാട്ടിയാണ് സാന്ദ്രയുടെ നോമിനേഷൻ സംഘടന തള്ളിയത്. ഇത്…

Read More

വംശീയ വിവേചനം ;അസമില്‍ 2015ന് മുമ്പ് പ്രവേശിച്ച മുസ്‌ലിം ഇതര ”വിദേശികള്‍ക്കെതിരായ” കേസുകള്‍ പിന്‍വലിക്കും; സിഎഎ അവര്‍ക്ക് പൗരത്വം നല്‍കുമെന്ന്

ഗുവാഹതി: അസമില്‍ 2015ന് മുമ്പ് പ്രവേശിച്ച മുസ്‌ലിം ഇതര വിദേശികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി വിഭാഗക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ പൗരത്വ നിയമഭേദഗതി അനുമതി നല്‍കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. അതിനാല്‍, ഈ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരേ വിവിധ ഫോറിനേഴ്‌സ് ട്രിബ്യൂണലുകളില്‍ നിലവിലുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ‘പൗരത്വ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ പ്രകാരം, 31.12.2014നോ അതിനുമുമ്പോ അസമിലേക്ക് പ്രവേശിച്ച ആറ് നിര്‍ദ്ദിഷ്ട സമുദായങ്ങളില്‍ (ഹിന്ദു,…

Read More

പൂച്ചയെ കൊന്ന് തല വേർപെടുത്തി; ജാക്കി ലിവർ കൊണ്ട് അടിച്ചു പരത്തി, കൊടുംക്രൂരതയുടെ ദൃശ്യം സമൂഹമാധ്യമത്തിൽ: യുവാവ് അറസ്റ്റിൽ

ചെർപ്പുളശ്ശേരി: പൂച്ചയെ കൊന്ന് ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പ് പാലപ്പുഴ വീട്ടിൽ ഷജീറിന് (32) എതിരെ ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തു. മൃഗസ്നേഹിയും അനിമൽ റസ്ക്യു പഴ്സനുമായ തിരുവാഴിയോട് ഇയ്യള വീട്ടിൽ ജിനേഷ് (38) നൽകിയ പരാതിയിലാണു കേസ്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പു ചുമത്തിയാണു കേസെടുത്തത്. പൂച്ചയ്ക്ക് ആദ്യം പലഹാരം കൊടുക്കുന്നതും തുടർന്ന് ഇതിനെ കൊന്നു തലയും മറ്റ് അവയവങ്ങളും വേർതിരിച്ച ശേഷം ഇറച്ചി ജാക്കി ലിവർ…

Read More

പാലിയേക്കര ടോള്‍ നിർത്തി; റോഡ് നന്നാക്കിയിട്ട് മതി പിരിവ്. നാലാഴ്ച പിരിക്കരുതെന്ന് ഹൈക്കോടതി”

കൊച്ചി: പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് മരവിപ്പിച്ചു. ഹൈക്കോടതിയാണ് നാലാഴ്ചത്തേക്ക് ടോള്‍പിരിവ് മരവിപ്പിച്ചത്. ഒരു കൂട്ടം ഹരജികളിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. തകര്‍ന്ന മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാത എന്തുകൊണ്ട് ശരിയാക്കുന്നില്ലെന്ന ചോദ്യം ഹൈക്കോടതി നിരന്തരം ചോദ്യച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്തതിനാലാണ് നടപടി. ഇടക്കാല ഉത്തരവിന്റെ വാദം ഹൈക്കോടതിയില്‍ തുടരും. വിഷയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ ദേശീയപാത അതോറിറ്റിക്കോ കരാര്‍ കമ്പനിക്കോ കഴിഞ്ഞില്ലെന്നതാണ് ഈ ഉത്തരവിലേക്ക് നയിച്ച സാഹചര്യം.

Read More

തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍ നാളെവരെ.

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി വോട്ടർപട്ടികയില്‍ പേരുചേർക്കുന്നതിന് നാളെവരെ അവസരം. ഇന്നലെ വൈകിട്ട് അഞ്ചുവരെ 78851 അപേക്ഷ ലഭിച്ചു. തിരുത്തലിനായി 511, തദ്ദേശസ്ഥാപനം മാറുന്നതിന് 4672 അപേക്ഷ ലഭിച്ചിട്ടുണ്ട്. വോട്ടർ പട്ടികയില്‍നിന്ന് പേര് ഒഴിവാക്കുന്നതിന് 4921 അപേക്ഷയും ലഭിച്ചു. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവർക്ക് ആഗസ്റ്റ് ഏഴുവരെ വോട്ടർപട്ടികയില്‍ പേര് ചേർക്കാം. വോട്ടർപട്ടികയില്‍ പുതുതായി പേരുചേർക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോറം7) സംസ്ഥാന…

Read More

കൂടപ്പിറപ്പിനൊരു ഭവനത്തിന് കുറ്റിയടിച്ചു.

.കൂറ്റിക്കാട്ടൂർ: കേരള വ്യപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യൂനിറ്റ് ടി. നസറുദ്ധീൻ സ്മാരക  ‘കൂടപ്പിറപ്പിനൊരു ഭവനം’  പദ്ധതിയുടെ ഭാഗമായി കുറ്റിക്കാട്ടൂരിൽ നിർമിക്കുന്ന വീടിൻ്റെ കുറ്റിയടിക്കൽ കർമ്മം ടി.എ.കെ അബ്ദുളള നിർവ്വഹിച്ചു. ചടങ്ങിൽ കുറ്റിക്കാട്ടൂർ യൂനിറ്റ് പ്രസിഡണ്ട് മാമുക്കുട്ടി വെള്ളക്കാട്ട്, ജന: സിക്രട്ടറി ഹബീബ് റെയിൻബോ, വെൽഫയർ സൊസൈറ്റി പ്രസിഡണ്ട് മമ്മദ് കൂട്ടു മൂച്ചിക്കൽ, യൂത്ത് വിംഗ് പ്രസിഡണ്ട് സമീർ ഫർണ്ണിച്ചർ പാർക്ക്, ജന: സിക്രട്ടറി ജാഫർ ഫാൻസി ഹൗസ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. പാറക്കണ്ടി…

Read More

എം.എൽ. എ. യുടെ തോട്ടത്തിൽ വിളിച്ചു വരുത്തി പോലീസുകാരനെ വെട്ടിക്കൊന്നു.

തിരുപ്പൂർ: തമിഴ്നാട്ടിൽ എംഎൽഎയുടെ തോട്ടത്തിൽ വച്ച് പൊലീസുകാരനെ വെട്ടിക്കൊന്നു. തിരുപ്പൂരിൽ ആണ് സംഭവം. സ്പെഷ്യൽ എസ്‌ഐ ഷണ്മുഖസുന്ദരം ആണ് മരിച്ചത്. എഐഎഡിഎംകെ എംഎൽഎ മഹേന്ദ്രന്റെ തോട്ടത്തിൽ വച്ചാണ് കൊലപാതകം നടന്നത്. തോട്ടത്തിൽ ജോലി ചെയുന്ന അച്ഛനും മകനും തമ്മിലെ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു പൊലീസുകാരൻ. നാലംഗ സംഘം ആണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. കൺട്രോൾ റൂമിൽ ലഭിച്ച വിവരം അനുസരിച്ചാണ് പൊലീസുകാരൻ തോട്ടത്തിലെത്തിയത്. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഷണ്മുഖസുന്ദരം സംഭവ സ്ഥലത്ത് എത്തിയത്….

Read More

അവാര്‍ഡുകള്‍ രാഷ്ട്രീയവത്കരിക്കരുത്’; ‘എമ്പുരാന്‍’ കാരണമാണ് പൃഥ്വിരാജിന് പുരസ്‌കാരം ലഭിക്കാതെ പോയത്- ഉർവശി

ദേശീയ അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയർന്നുകേട്ടത്. ആടുജീവിതം എന്ന സിനിമയെയും ചിത്രത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തെയും അവാർഡിൽ നിന്ന് തഴഞ്ഞതിൽ നിരാശ പ്രകടിപ്പിച്ച് നിരവധി പേർ എത്തിയിരുന്നു. അവാര്‍ഡിന് പരിഗണിച്ച വര്‍ഷം മലയാളത്തില്‍ നിന്നുള്ള മികച്ച എന്‍ട്രി ആയിരുന്ന ആടുജീവിതത്തെ ദേശീയ പുരസ്കാരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി നിര്‍ത്തിയതിനെക്കുറിച്ച് നടി ഉർവശി ഇപ്പോൾ മനസുതുറന്നിരിക്കുകയാണ്. എമ്പുരാന്‍ കാരണമാണ് പൃഥ്വിരാജിന് പുരസ്‌കാരം ലഭിക്കാതെ പോയതെന്നും അവാര്‍ഡുകള്‍ രാഷ്ട്രീയവത്കരിക്കാനാവില്ലെന്നും ഉർവശി പറഞ്ഞു. ‘ആടുജീവിതത്തിനെ എങ്ങനെയാണ് അവർക്ക് ഒഴിക്കാൻ കഴിഞ്ഞത്?….

Read More

ബിരിയാണി തീർന്നതിന് ഹോട്ടൽ ജീവനക്കാരന് മർദ്ദനം.

കോഴിക്കോട്: ബിരിയാണി തീര്‍ന്നുപോയെന്ന് പറഞ്ഞതിന് ഹോട്ടല്‍ ജീവനക്കാരനെ ഹെല്‍മെറ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കോഴിക്കോട് ചേളന്നൂര്‍ 8/2ലാണ് ആക്രമണം നടന്നത്. ഹോട്ടല്‍ ജീവനക്കാരനായ ഒ.വി രമേശനെ തലയ്ക്ക് പരിക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. ചേളന്നൂര്‍ 8/2 ലെ ദേവദാനി ഹോട്ടലിലെ ജീവനക്കാരനാണ് രമേശന്‍. ബിരിയാണി ആവശ്യപ്പെട്ട് ഇവിടെയെത്തിയ കുമാരസ്വാമി സ്വദേശിയോട് ബിരിയാണി തീര്‍ന്നുപോയെന്ന് മറുപടി നല്‍കി. എന്നാല്‍ പ്രകോപിതനായ ഇയാള്‍ രമേശനുമായി…

Read More