പ്രൊഫ. എം. കെ. സാനു അന്തരിച്ചു
കൊച്ചി: പ്രശസ്ത സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ പ്രൊഫസർ എം.കെ സാനു അന്തരിച്ചു. 97വയസായിരുന്നു. ന്യുമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം 5:35 ഓടെയാണ് അന്ത്യം. മഹാരാജാസിൻറെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു പ്രഫ. എം.കെ സാനു. ആയിരക്കണക്കിന് ശിഷ്യൻമാരുടെ പ്രിയപ്പെട്ട സാനു മാഷ് മരണം വരെ പൊതുമണ്ഡലത്തിൽ സജീവമായിരുന്നു. സാഹിത്യ – സാംസ്‌കാരിക – രാഷ്ട്രീയ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയാണ് സാനു മാഷ് വിടവാങ്ങുന്നത്. അധ്യാപകൻ, എഴുത്തുകാരൻ, മനുഷ്യാവകാശ പ്രവർത്തകൻ തുടങ്ങി സാനു മാഷിന്…

