കാവനൂരിൽ വാഹനാപകടം : പരിക്കേറ്റ ഭാര്യയും ഭർത്താവും മരണപ്പെട്ടു 

എടവണ്ണപ്പാറ: കാവനൂരിൽ കാർ കൈ ബക്കിലിടിച്ച്  ഭാര്യയും ഭർത്താവും മരിച്ചു. വെട്ടത്തൂർ കള്ളിക്കാട് താഴ്പുറത്ത് അസിയും, ഭാര്യ സൗദ യുമാണ് മരിച്ചത്. ഇവർ  സഞ്ചരിച്ചിരുന്ന സ്കൂട്ടറും കാറും തമ്മിൽ കാവന്നൂരിൽ വെച്ച് കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് മരണം. മഞ്ചേരി മെഡിക്കൽ കോളജിലാണ് സൗദ മൃതദേഹം  ഉള്ളത്. അസിയുടെ മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ

Read More

ചേമഞ്ചേരിയിൽ കെഎസ്ആർടിസി-കർണാടക ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: ചേമഞ്ചേരി കാട്ടിലെപ്പീടികയിൽ കെഎസ്ആർടിസി ബസും കർണാടക ആർടിസി ബസും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 12.30-ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കർണാടക ആർടിസി ബസുമാണ് അപകടത്തിൽപ്പെട്ടത് ഇരു ബസുകളിലും ഡ്രൈവർമാർക്ക് പരിക്കേറ്റു ആരുടെയും പരിക്ക് ഗുരുതരമല്ല

Read More

ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു.

കോഴിക്കോട്: ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു.കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിഷയാണ് മരിച്ചത്. പൊങ്കാലയിടുന്നതിനിടെ ഇവരുടെ പിറകിലെ അടുപ്പിൽ നിന്നാണ് തീ പടർന്നത്. പൊള്ളലേറ്റ വിജിഷ തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ചികിത്സയിലായിരുന്നുഗുരുതരാവസ്ഥയിലായ വിജിഷയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.

Read More

മൈസുരുവിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മലപ്പുറം സ്വദേശികളായ ജീവനക്കാർ മരിച്ചു.

ബംഗളുരു: നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മലപ്പുറം സ്വദേശികളായ ജീവനക്കാർ മരിച്ചുകർണാടകയിൽ മൈസൂർ മുതൂർ റോഡിൽ തുംകൂരിൽ വെച്ചുണ്ടായ ലോറി അപകടത്തിലാണ് മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു ത് .കാളികാവ് അഞ്ചച്ചവിടി കുന്നുമ്മലിലെ കുന്നത്ത് അഷ്റഫിന്‍റെ മകൻ മുഹമ്മദ് അമീൻ(22)ചോക്കാട് മാളിയേക്കൽ തട്ടാരമുണ്ടയിൽ സ്വദേശി പണിക്കരുന്നൻ അബ്ദുല്ലയുടെ മകൻ ഇർഷാദ് അലി (23) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം.നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. സേലത്തേക്ക് ടയറുമായി പോകുന്ന…

Read More

കൊല്ലത്ത് നിന്ന് പോയ മത്സ്യബന്ധന ബോട്ട് അപകടത്തിൽ പെട്ടു , രണ്ട് പേരെ കാണാതായി

കൊല്ലം: കൊല്ലത്ത് നിന്ന് പോയ മത്സ്യബന്ധന ബോട്ട് അപകടത്തിൽ പെട്ട. ശക്തികുളങ്ങരയിൽ നിന്ന് പോയ സെന്‍റ് ജോസഫ് എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. ശക്തികുളങ്ങര ഹാർബറിൽ നിന്ന് 120 നോട്ടിക്കൽ മൈൽ അകലെ വച്ച് കപ്പലുമായി ഇടിച്ചാണ് അപകടം. ഇടിയിൽ മത്സ്യബന്ധന ബോട്ട് പൂർണമായും മുങ്ങി.ബോട്ടിൽ 11 തൊഴിലാളികൾ ഉണ്ടായിരുന്നു. ഒൻപത് പേരെ കപ്പലിൽ രക്ഷപ്പെടുത്തി. ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ കടലിൽ കാണാതായി. രാജേഷ് മാത്യുവിന്‍റെ ഉടമസ്ഥതയിലുള്ള ബോട്ട് ഇന്നലെ ഉച്ചയ്ക്കാണ് കടലിലേക്ക് പോയത്.

Read More

വീട്ടിൽ നിന്നും വാഹനം പിറകോട്ടെടു ക്കുന്നതിനിടെ മൂന്നു വയസ്സുകാരൻ വാഹനത്തി നടിയിൽ പ്പെട്ട് മരിച്ചു.

അരീക്കോട്: വീട്ടിൽ നിന്നും വാഹനം പിറകോട്ടെടുക്കുന്നതിനിട പേരക്കുട്ടി വാഹനത്തിനടിയിൽപ്പെട്ട് മരിച്ചു. മലപ്പുറം അരീക്കോട് വെള്ളേരിയിലാണ് മൂന്നു വയസ്സുകാരന് മുത്തച്ചൻ ഓടിക്കുന്നതിനിടയിൽ വാഹനം കയറി മരിച്ചത് ചേലക്കോട് സ്വദേശി അഫീഫ് -ലബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്. പിക്കപ്പ് വാൻ പിറകോട്ട് എടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് വാഹനത്തിനടിയിൽ പെടുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

മഞ്ചേരി ബസ് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു, ചാലിയാർ പുഴയിൽ12 വയസ്സുകാരൻ മുങ്ങിമരിച്ചു.

മലപ്പുറം: ചാലിയാർ പുഴയി കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ 12 വയസ്സുകാരൻ മുങ്ങിമരിച്ചു .മലപ്പുറം എടവണ്ണ കുണ്ടുതോട് ലാണ് 12 വയസ്സുകാരൻ മരിച്ചത്. .കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ കുട്ടി ചുഴിയിൽ പെടുകയായിരുന്നു എടവണ്ണ കുണ്ടു തോട് ജാഫർ എന്ന ബാപ്പുട്ടിയുടെ മകനാണ് മഞ്ചേരി ബസ് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു.. മഞ്ചേരി നറുകര പെട്രോൾ പമ്പിന് സമീപത്ത് വച്ച് നടന്ന വാഹനാപകടത്തിൽ ആലത്തൂർപടി സ്വദേശിയും മഞ്ചേരി പോളിടെക്നിക്കൽ വിദ്യാർത്ഥിയുമായ സൽമാനുൽ ഫാരിസ് അധികാരതൊടി മരണപ്പെട്ടു മയ്യത്ത് ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ്ൽ ആണു…

Read More

വേങ്ങരയിൽ സ്കൂൾ വാനിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

മലപ്പുറം: വേങ്ങരയിൽ സ്കൂൾ വാനിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യ. വലിയോറ സ്വദേശി മോയൻ ഇസ്മായീൽ – നൂറ ദമ്പതികളുടെ മകൻ മുഹമ്മദ്‌ റിസ്‌വാൻ (12) ആണ് മരിച്ചത്. ഓട്ടോയിൽ നിന്നും ഇറങ്ങിയ വിദ്യാർഥി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എതിർദിശയിൽ വന്ന സ്കൂൾ വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വലിയോറ ഈസ്റ്റ്‌ AMUP സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് റിസ്‌വാൻ.

Read More

പൂക്കിപ്പറമ്പ് ബസ് അപകടം: 25 വർഷത്തിന് ശേഷം ഡ്രൈവർക്ക് ശിക്ഷ വിധിച്ച് ഹൈക്കോടതി

കൊച്ചി: 44 പേർ വെന്തുമരിച്ച പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ ഡ്രൈവർ കുറ്റക്കാരനെന്ന് ഹൈക്കോടതിയുടെ കണ്ടെത്തൽ. 2001 മാർച്ച് 11 നാണ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ നാടിനെ നടുക്കിയ ബസ് അപകടം ഉണ്ടായത്. ഗുരുവായൂർ – തലശ്ശേരി റോഡിൽ നടന്ന അപകടം 44 പേരുടെ ജീവനാണ് കവർന്നെടുത്തത്. നീണ്ട 25 വർഷങ്ങൾക്ക് ശേഷം അപകടത്തിൽപ്പെട്ട ബസിന്റെ ഡ്രൈവർക്ക് ശിക്ഷ വിധിച്ചിരിക്കുകയാണ് ഹൈക്കോടതി. ജസ്റ്റിസ് എ.ബദ്‌റുദ്ദീന്റെ സിംഗിൾ ബെഞ്ചിന്റേതാണ് വിധി. ഗുരുവായൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്…

Read More

പടക്ക നിർമാണ ശാലയിൽ സ്ഫോടനം. 18 പേർ മരിച്ചു

വിജയവാഡ : ആന്ധ്രപ്രദേശിലെ കാക്കി നട ജില്ലയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. 18 പേർ മരിച്ച.നിരവധി പേർക്ക് പൊള്ളലേറ്റു. സമർലകോട്ട മണ്ഡലത്തിലെ വെറ്റ്‌ലപാലം ഗ്രാമത്തിൽ ഉച്ചയ്ക്ക് 2.45 ഓടെയാണ് സ്‌ഫോടനമുണ്ടായത്. പടക്ക നിർമാണ യൂണിറ്റിനോട് ചേർന്നുള്ള നെൽവയലുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. സ്‌ഫോടനം നടന്ന സമയത്ത് ഏകദേശം 20 തൊഴിലാളികൾ ജോലികളിൽ ഉണ്ടായിരുന്നതായാണ് കരുതുന്നത്. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. അഞ്ച് കിലോമീറ്റർ അകലെ വരെ കേൾക്കാവുന്ന വലിയ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനത്തിൽ…

Read More