മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ ഇറങ്ങി; മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു .
മംഗളൂരു: ബംഗളൂരുവില്‍ നിന്നുള്ള 10 അംഗ വിദ്യാര്‍ഥി സംഘത്തിലെ മൂന്നുപേര്‍ കുന്താപുരം ഗോപഡി ചെര്‍ക്കികാട് കടലില്‍ മുങ്ങിമരിച്ചു. ഗൗതം (19), ലോകേഷ് (19), ആശിഷ് (18) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ നിരൂപ് (19) മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ധനുഷ്, രാഹുല്‍, അഞ്ജന്‍, കുശാല്‍, അനീഷ്, നിതിന്‍, നിരൂപ്, ലോകേഷ്, ഗൗതം, ആശിഷ് എന്നീ സുഹൃത്തുക്കളുടെ സംഘം ബംഗളൂരുവില്‍ നിന്ന് കുന്താപുരത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്ത് കുമ്പാഷിയിലെ ഒരു ലോഡ്ജില്‍ താമസിക്കുകയായിരുന്നു. സംഘം ഗോപടി ചെര്‍ക്കികാട് ബീച്ചില്‍…

