AI girlfriend

താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി. ബസ്സും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം; ഭാഗിക ഗതാഗത തടസ്സം

കോഴിക്കോട് : താമരശ്ശേരി ചുരം ആറ്-ഏഴ് വളവുകൾക്കിടയിൽ കെ.എസ്.ആർ.ടി.സി. ബസ്സും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ ഏതാനും പേർക്ക് പരിക്കേറ്റു. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടതിനെ തുടർന്ന് നിലവിൽ വൺവേയായാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ചുരം ഇറങ്ങിവന്ന ബസ്സും എതിർദിശയിൽ പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. രാവിലെ 7.30-ഓടെയായിരുന്നു അപകടം. 33 പേർ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും രണ്ടു പേർ മെഡിക്കൽ കോളേജിലും രണ്ടുപേർ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

Read More

കാറിൻ്റ അമിത വേഗത ;പിതാവും മകനും സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. പിതാവ് മരിച്ചു മകന് ഗുരുതര പരിക്ക്

പാലക്കാട്: കാറിൻ്റ അമിത വേഗത പിതാവും മകനും സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. പിതാവ് മരിച്ചു മകന് ഗുരുതര പരിക്ക്

Read More

പിതാവും മകളും മരണത്തിലേക്ക് യാത്രയായത് ഒന്നിച്ച് , അധികൃതരുടെ വീഴ്ചയെന്ന് നാട്ടുകാർ.

കോഴിക്കോട് : പിതാവിൻ്റെയും മകളുടെയും ഒരുമിച്ചുള്ള യാത്ര മരണത്തിലേക്കുള്ള അവസാനയാത്രയായി മാറിയത് അധികൃതർ വരുത്തി വെച്ച വീഴ്ചയെന്ന് നാട്ടുകാ മാലൂർക്കുന്ന് എആർ ക്യാംപ് റോഡിൽ അപകടത്തിലാണ് പിതാവും മകളും മരിച്ചത്. ഇന്നലെ വൈകിട്ട് അപകടം നടന്നപ്പോൾ ഓടിയെത്തിയ നാട്ടുകാർ രോഷാകുലരായിരുന്നു. റോഡിലെ ഈ വളവിൽ ഇതുവരെ 15 വണ്ടികളാണ് അപകടത്തിൽപെട്ടത്. ഇന്നലെ മരിച്ച രണ്ടുപേരടക്കം ഇതുവരെ മൂന്നു പേരുടെ ജീവനാണ് നഷ്ടമായത്. 16 പേർക്ക് ഇതുവരെ പരുക്കേറ്റു മാലൂർകുന്നിൽ നിന്ന് കണ്ണാടിക്കലേക്കുള്ള എളുപ്പവഴി മരണത്തിലേക്കുള്ള വഴിയായി മാറിയതിന്റെ…

Read More

നടൻ മണിയൻ പിള്ള രാജുവിൻ്റെ വാഹനം ഇടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്, കാർ നിർത്താതെ പോയി

തിരുവനന്തപുരം: കാറിടിച്ച് പരിക്കേറ്റവരെ റോഡിലുപേക്ഷിച്ച്  നടൻ മണിയൻ പിള്ളയുടെ വാഹനം നിർത്താതെ പോയ തിരുവനന്തപുരത്ത്  ട്രിവാൻഡ്രം   ക്ലബ്ബിന് സമീപമാണ് നടൻ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റത് . അപകടത്തിൽ ഇരുചക്ര വാഹനയാത്രക്കാരായ നിവേദിത് കൃഷ്ണ,സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിന് ശേഷം മണിയൻപിള്ള രാജുവിന്റെ വാഹനം നിർത്താതെ പോയെന്നാണ് പരാതി. കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇന്നലെ രാത്രി രണ്ടുവട്ടം പൊലീസ് മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തിയിരുന്നു.അപകടത്തിന് പിന്നാലെ റോഡിൽ നിന്ന് തെറിച്ചുവീണ യുവാക്കളുടെ കാലിനും…

Read More

ആന തുമ്പിക്കൈ കൊണ്ട് അടിച്ച പാപ്പൻ മരിച്ചു .

തിരുവനന്തപുരം: ആന തുമ്പിക്കൈ കൊണ്ട് അടിച്ച പാപ്പൻ മരിച്ചു  ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. തിരുവനന്തപുരം കോട്ടൂര്‍ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തിലാണ് ദാരുണ സംഭവം . ആന പെട്ടെന്ന് പ്രകോപിതനാവുകയും ആനയെ കുളിപ്പിക്കുന്നതിനിടെ  തുമ്പിക്കൈ കൊണ്ട് വിഷ്ണുവിനെ വെള്ളത്തിലേക്ക് അടിച്ചുതാഴ്ത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം . ആനയുടെ ഒന്നാം പപ്പാൻ ആണ് വിഷ്ണു. നെയ്യാർ ഡാം റിസർവെയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലമായി കാപ്പുകാട് കേന്ദ്രത്തിൽ പാപ്പാനായി ജോലി ചെയ്തു വരികയായിരുന്നു…

Read More

വാഹനാപകടം; ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോ ക്യാമറാമാന്‍ ജ്യോതിഷ് ജെ ബി അന്തരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ ബൈക്കപകടത്തില്‍ മരിച്ചു. ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോ ക്യാമറാമാന്‍ ജ്യോതിഷ് ജെ ബിയാണ് മരിച്ചത്. 27 വയസായിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയില്‍ വീഡിയോ ജേണലിസ്റ്റായും ജ്യോതിഷ് ജോലി ചെയ്തിട്ടുണ്ട്. നേമം ഇടക്കോട് സ്വദേശി ജോയിയുടെയും ബിന്ദുവിന്റെയും മകനാണ് ജ്യോതിഷ്. ഇന്നലെ രാത്രി പാളയം ബേക്കറി ജംഗ്ഷന് സമീപത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം. ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോലി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോകവെയായിരുന്നു അപകടം. സംസ്‌കാരം പിന്നീട്.

Read More

പാലക്കാട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു, അപകടം ആളൊഴിഞ്ഞ വീട്ടിലെ പ്ലാവില്‍ കയറാന്‍ ശ്രമിക്കുന്നിതിനിടെ.

പാലക്കാട് : പാലക്കാട് കോങ്ങാട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു . പന്നിക്കോട് സ്വദേശി സുനിത്താണ് മരിച്ചത്. ആളൊഴിഞ്ഞ വീടിന്റെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്നാണ് അപകടമുണ്ടായത്. ഇന്നലെയാണ് അപകടം സംഭവിച്ചത്. സുനിത്തിന്റെ വീട്ടില്‍ ആടിനെ വളര്‍ത്തിയിരുന്നു. ആടിന് നല്‍കാന്‍ പ്ലാവില എടുക്കുന്നതിനായാണ് ഇയാള്‍ ആളൊഴിഞ്ഞ വീട്ടിലെ പ്ലാവില്‍ കയറാന്‍ ശ്രമിച്ചത്. ഇതിനായി ഇയാള്‍ സ്ലാബില്‍ ചവിട്ടുകയായിരുനന്നു. ഉടനടി സ്ലാബ് തകരുകയും യുവാവ് സെപ്റ്റിക് ടാങ്കില്‍ അകപ്പെടുകയുമായിരുന്നു. യുവാവിനെ ഏറെനേരമായി കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും വ്യാപക…

Read More

റോഡിന് കുറുകേ ഓടി കുട്ടി; ബസ് ഡ്രൈവറുടെ മനസ്സാന്നിധ്യത്തിൽ ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് : അമ്മയ്ക്കരികിലെത്താൻ റോഡിന് കുറുകേ ഓടിയ കുഞ്ഞ് സ്വകാര്യ ബസ്സിന് മുന്നിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കൊടിയത്തൂരിൽ ജനുവരി 30നാണ് സംഭവം. ആശുപത്രിയിലേക്ക് മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി. മാതാപിതാക്കൾക്കൊപ്പം ഓട്ടോറിക്ഷയിൽ എത്തിയ കുട്ടി, വാഹനം നിന്ന ഉടൻ റോഡിന് മറുവശത്തുള്ള അമ്മയ്ക്കരികിലേക്ക് ഓടുകയായിരുന്നു. ഈ സമയം പിതാവ് ഓട്ടോ ഡ്രൈവർക്ക് പണം നൽകുന്ന തിരക്കിലായിരുന്നു. കോഴിക്കോട് നിന്നും വരികയായിരുന്ന ബസ്സിന് മുന്നിലേക്കാണ് കുട്ടി ഓടിയത്. അപ്രതീക്ഷിതമായി റോഡിന് കുറുകേ കുട്ടി ഓടിവരുന്നത് കണ്ട ബസ് ഡ്രൈവർ…

Read More

താമരശ്ശേരിയിൽ കാറപകടം; വാഴയൂർ കോട്ടുപാടം സ്വദേശികളായ ഗൃഹനാഥയും മരുമകളും മരിച്ചു.

താമരശ്ശേരി : ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വാഴയൂർ കോട്ടുപാടം സ്വദേശികളായ ഗൃഹനാഥയും മരുമകളും മരിച്ചു. നാലുപേർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത്വാഴയൂർ കോട്ടുപാടം കോണത്ത് വീട്ടിൽ ബീഫാത്തിമ 80), മകൻ അബ്ദു റസാക്കിൻ്റെ ഭാര്യ റുബീന (42) എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. നാട്ടുകാർ വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്. മരിച്ച റുബീനയുടെ മകൾ ഷംന, ഷംനയുടെ ഭർത്താവ് പെരുമണ്ണ സ്വദേശി മുബഷീർ എന്നിവരെ കോഴിക്കോട് മെഡിക്കൽ…

Read More