AI girlfriend

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ബസ്സിടിച്ച് കുറ്റിക്കാട്ടൂർ സ്വദേശിയായ സ്ത്രീ മരിച്ചു.

കുറ്റിക്കാട്ടൂർ:  ( കോഴിക്കോട് ) ദമ്പതികൾ സഞ്ചരിച്ചസ്കൂട്ടറിൽ ബസ്സിടിച്ച് കുറ്റിക്കാട്ടൂർ സ്വദേശിയായ സ്ത്രീ മരിച്ചു .ഇന്ന് രാവിലെ കോവൂരിൽ നടന്ന അപകടത്തിൽ കുറ്റിക്കാട്ടൂർ തടപ്പറമ്പിൽ സുലൈമാൻ്റെ ഭാര്യ ജമീല ( 62 ) യാണ് മരിച്ചത്. ഭർത്താവ് സുലൈമാനെ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ബസ്സിടിക്കുകയായിരുന്നു. ബസ്സിനടിയിൽപ്പെട്ട ഇവർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇരുവരും രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് ബസ്സ് ഇവരെ ഇടിച്ചു തെറുപ്പിച്ചത്. മെഡിക്ക കോളേജ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ…

Read More

വിമാനപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു

മുംബൈ∙ ബാരാമതിയിൽ നടന്ന വിമാനപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതിയിലാണ് തകർന്നുവീണത്. ലാൻഡിങ്ങിനിടെ വിമാനം തകർന്നു വിഴുകയായിരുന്നു. വിമാനത്തിൽ 6 പേർ ഉണ്ടായിരുന്നതായാണ് വിവരം. എല്ലാവരും മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ബാരാമതിയിൽ ബുധനാഴ്ച രാവിലെയായിരുന്ന അപകടം. വിമാനം തകർന്നുവീണതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അജിത് പവാർ വിമാനത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അജിത് സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് ആണ്…

Read More

കോട്ടയം കറുകച്ചാലിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.

കോട്ടയം: കോട്ടയം കറുകച്ചാലിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.സ്വകാര്യ സുരക്ഷാജീവനക്കാരന്‍ മംഗലാപുരം സ്വദേശി ഷെമീമാണ് മരിച്ചത്. കറുകച്ചാൽ ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ചമ്പക്കര ആശ്രമം പടിയിൽ വൈകിട്ട് 3.45ഓടെ 20 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണത്. അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരെല്ലാവരും കർണാടക സ്വദേശികളാണെന്നാണ് വിവരം.ചമ്പക്കര ആശ്രമം പടിയിലാണ് അപകടം വലിയ ശബ്ദത്തോടെ തോട്ടിലേക്ക് പതിച്ചതിന് തൊട്ടുപിന്നാലെ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും പലരും കാറിനടിയില്‍ പെട്ടുകിടക്കുന്ന നിലയിലായിരുന്നു. ഇവരെ പുറത്തെത്തിച്ച്…

Read More

അരീക്കോട് വാഹനം ഇടിച്ച് യുവാവ് മരിച്ചു.

അരിക്കോട് : റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് യുവാവ് മരിച്ചു അരീക്കോട് കുറ്റൂളിയിൽ വെച്ചുണ്ടായ അപകടത്തിൽ അരീക്കോട് സൗത്ത് പുത്തലത്ത് മടത്തിപ്പാറ റസാഖിൻ്റെ മകൻ ബാദുഷയാണ് ( 28) മരിച്ചത്. ബൈക്ക് നിർത്തി കൂൾ ബാറിൽ നിന്ന് വെള്ളം കുടിച്ചു തിരിച്ചു വരുന്നതിനിടയിൽ ലോറി ഇടിക്കുകയായിരുന്നു.

Read More

ഗുജറാത്തില്‍ വാഹനാപകടം. മലയാളി അധ്യാപിക മരിച്ചു

അഹമ്മദാബാദ്:ഗുജറാത്തില്‍ വാഹനാപകടത്തിൽ  മലയാളി അധ്യാപിക മരിച്ച . ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനി ബിൻസി റോബിൻ വർഗീസാണ് (41) മരിച്ചത് . ഗുജറാത്തിലെ സൂറത്ത് മാണ്ഡവിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം നാസിക്കിൽ നിന്നും സൂറത്തിലേക്കുള്ള യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് കൂടെയുണ്ടായിരുന്ന ഭർത്താവ് റോബിൻ, മകൻ, കാർ ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ സൂറത്ത് ബാർഡോളിയിലുള്ള സർദാർ സ്‌മാരക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ മാണ്ഡവി ഗവൺമെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം…

Read More

ദമ്പതികളുടെ അപക ടമരണം; പ്രതിഷേധിച്ചവർക്കെതിരെ കേസ്

കിളിമാനൂർ: ദമ്പതികളുടെ അപകടമരണത്തി പ്രതികളായവരെ സംരക്ഷിക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ്. 58 പേർക്കെതിരെയാണ് പൊലീസ്‌ കേസെടുത്തത്. ദമ്പതികളുടെ ബന്ധുക്കളടക്കമുള്ളവരുടെ പേരിൽ പൊതുഗതാഗതം തടസപ്പെടുത്തിയതിനാണ് കേസെടുത്തത്. പുതുക്കോട് രാജേഷ് ഭവനിൽ രഞ്ജിത്ത് (40), ഭാര്യ അംബിക എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത് ജനുവരി നാലിന് ബൈക്കിൽ പോകുകയായിരുന്ന ദമ്പതികളെ നിയന്ത്രണം വിട്ട ഥാർ ജീപ്പ് ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. അംബികയുടെ ശരീരത്തിൽ കൂടി ജീപ്പ് കയറിയിറങ്ങുകയും രഞ്ജിത്തിന് സാരമായി പരിക്കേൽക്കുകയും ചെയ്തു. അപകടം നടന്നതിന്റെ രണ്ടാം ദിവസം അംബിക മെഡിക്കൽ കോളേജിൽ…

Read More

എളമക്കരയില് സ്കൂളിലേക്ക് പോവുകയായിരുന്ന പ്ലസ് വണ് വിദ്യാര്ഥിനിയെ കാറിടിച്ചു തെറിപ്പിച്ചു. അപകടമുണ്ടാക്കിയ ശേഷം നിര്ത്താതെ പോയ കാറിനായി പൊലിസ് തിരച്ചിൽ

കൊച്ചി:എളമക്കരയില് സ്കൂളിലേക്ക് പോവുകയായിരുന്ന പ്ലസ് വണ് വിദ്യാര്ഥിനിയെ കാറിടിച്ചു തെറിപ്പിച്ചു. അപകടമുണ്ടാക്കിയ ശേഷം നിര്ത്താതെ പോയ കാറിനായി പൊലിസ് തിരച്ചില തുടരുകയാണ്. എളമക്കര ഭവന്സ് സ്കൂളിന് സമീപം ജനുവരി 15നായിരുന്നു അപകടം.  കുട്ടി തീവ്രപരിചരണ വിഭാഗത്തില് കാറിന്റെ ഇടിയുടെ ആഘാതത്തില് തെറിച്ചുവീണ വിദ്യാര്ഥിനിയുടെ ആന്തരികാവയവങ്ങള്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിശോധനയില് കരളില് രക്തസ്രാവം (Liver hemorrhage) കണ്ടെത്തിയതിനെ തുടര്ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ചു. അപകടം നടന്നിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാന് പോലും തയ്യാറാകാതെ ഡ്രൈവര് വാഹനം…

Read More

ടൂറിസ്റ്റ് ബസ് മറിഞ്ഞു 17വിദ്യാർത്ഥികൾക്ക് പരിക്ക്. രണ്ടാളുടെ പരിക്ക് ഗുരുതരം.

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളം യെദുക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞു .  17വിദ്യാർത്ഥികൾക്ക് പരിക്ക്. ഇതിൽ രണ്ടാളുടെ പരിക്ക് ഗുരുതരമാണ് വിദ്യാർത്ഥിയായ ക്രിസ്റ്റോ പോൾ, അസിസ്റ്റൻറ് പ്രൊഫസർ ആയ നോയൽ വിൽസൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ വിദഗ്ദ ചികിൽസയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തൃശ്ശൂർ കൊടകര എംബിഎ കോളേജിൽ നിന്നും പഠനയാത്രയ്ക്കായി എത്തിയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. 42 ഓളം വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും ബസ്സിലെ രണ്ട്…

Read More

ബൈക്ക് മരത്തിലിടിച്ച് അപകടം; ബന്ധുക്കളായ യുവാക്കൾക്ക് ദാരുണാന്ത്യം

തൃശ്ശൂർ : മാള അണ്ണല്ലൂരിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടിൽ നീൽ ഷാജു (19), അലൻ ഷാജു(19) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. ഉടനെതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീൽ ഷാജു ബംഗലുരുവിൽ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർഥിയാണ്. അലൻ ഷാജു പുല്ലൂറ്റ് ഐടിസി വിദ്യാർഥിയാണ്.

Read More

ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി 48കാരൻ മരിച്ചു

ബംഗളുരു :സംക്രാന്തി ഉത്സവത്തിന് മകളെ വിളിക്കാൻ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി 48കാരൻ മരിച്ച. കർണാടക ബിദർ തലമഡ്​ഗി ​ഗ്രാമത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. ബംബുൾ​ഗി സ്വദേശി സഞ്ജീവ് കുമാറാണ് മരിച്ചത്. മകര സംക്രാന്തി ഉത്സവത്തിന് മകളെ വിളിക്കാൻ വീട്ടിലേക്ക്  പോവുന്നതിനിടെയായിരുന്നു അപകടം ലോറി ഡ്രൈവറായ സഞ്ജീവ് കുമാർ ഹോസ്റ്റലിൽ നിന്ന് മകളെ വിളിക്കാൻ പോവുകയായിരുന്നു. ഈ സമയം റോഡിന് മുകളിലൂടെ പറക്കുകയായിരുന്നു പട്ടത്തിന്റെ ചരട് (ചൈനീസ് മഞ്ച) കഴുത്തിൽ കുരുങ്ങുകയും സഞ്ജീവ് താഴെ വീഴുകയുമായിരുന്നു. വീഴ്ചയിൽ…

Read More