AI girlfriend

ഥാർ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളിയായ വീട്ടമ്മ മരിച്ചു.

കോഴിക്കോട് :   വടകര എടച്ചേരി തലായിയിൽ ഥാർ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളിയായ വീട്ടമ്മ മരിച്ച. പുറമേരി സ്വദേശി ശാന്ത ( 60 ) ആണ് മരിച്ചത്. ബസ് ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ അതിവേഗത്തിലെത്തിയ ജീപ്പ് ഇടിച്ച് തെറിപ്പിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ശാന്ത സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. പുലർച്ചെ 6.15 നായിരുന്നു അപകടം. മൃതദേഹം വടകര ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

കണ്ണൂര്‍ പയ്യാവൂരിൽ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റി വന്ന ലോറി മറിഞ്ഞ് വൻ അപകടം. ലോറിക്കടിയിൽപ്പെട്ട രണ്ട് തൊഴിലാളികള്‍ മരിച്ചു.

കണ്ണൂര്‍:   കണ്ണൂര്‍ പയ്യാവൂരിൽ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റി വന്ന ലോറി മറിഞ്ഞ് വൻ അപകടം. ലോറിക്കടിയിൽപ്പെട്ട രണ്ട് തൊഴിലാളികള്‍ മരിച്ച. 12 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറടക്കം 14 പേരാണ് ലോറിയിലുണ്ടായിരുന്നത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. പയ്യാവൂര്‍ മുത്താറി കുളത്താണ് അപകടമുണ്ടായത്. വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികളിൽ രണ്ടുപേര്‍ അടിയൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലോറി തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട ലോറി പൂര്‍ണമായും തകര്‍ന്നു. കോണ്‍ക്രീറ്റ് ജോലി കഴിഞ്ഞ് തൊഴിലാളികള്‍ ലോറിയിൽ…

Read More

ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്.

മലപ്പുറം : പെരിന്തൽമണ്ണ ബൈ പ്പാസിൽ ചില്ലീസ് ജംഗ്ഷനിൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതര പരിക്ക് . ​പെരിന്തൽമണ്ണ പട്ടിക്കാട് പൂന്താനം സ്വദേശികളയ 2 പേർക്ക് ആണ് പരിക്കേറ്റത് ​നിറന്നപറമ്പിൽ മോഹൻദാസ് മകൻ പ്രണവ് (19 ) ​കൂപ്പള്ളി ചന്ദ്രൻ മകൻ വിശാൽ (25 ) ഗുരുതര പരിക്കേറ്റ രണ്ട് പേരെയും പെരിന്തൽമണ്ണ മൌലാന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Read More

മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു.

മൈസുരു :മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു.നഞ്ചൻകോട് വെച്ചാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. KL 15 A 2444 എന്ന സ്വിഫ്റ്റ് ബസ് ആണ് കത്തിയത്. 44 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാർ രാവിലെ ഏഴ് മണിയോടെ സുൽത്താൻ ബത്തേരിയിൽ എത്തും. ബസ് പൂർണമായും കത്തി നശിച്ചു. “മുന്‍ഭാഗത്ത് തീപടരുന്നത് കണ്ടതോടെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ബസിന് മുന്‍പില്‍…

Read More

ബാലുശ്ശേരിയില്‍ യുഡിഎഫ് വിജയാഹ്ലാദത്തിനിടെ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്

കോഴിക്കോട് | ബാലുശ്ശേരി കുറുമ്പൊയിലില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയാഹ്‌ളാദത്തിനിടെ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. വട്ടോളി സ്വദേശി സന്ദീപ് ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. പനങ്ങാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്നും ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ദേവാനന്ദിന്റെ വിജയാഹ്‌ളാദ പ്രകടനത്തിനിടെയാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുറുമ്പൊയില്‍ വയലട റൂട്ടില്‍ മരത്തുംപടിയിലാണ് അപകടം ഉണ്ടായത്.

Read More

വിജയാഹ്ലാദത്തി നിടയിൽ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യ. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ് ആണ് മരിച്ചത്. 40 വയസ്സായിരുന്നു. ചെറുകാവ് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് പെരിയമ്പലത്തെ ഇലക്ഷന്‍ വിജയാഹ്ലാദത്തിനിടെയാണ് അപകടം. സ്‌കൂട്ടറിന് മുന്നില്‍ വെച്ച പടക്കം മറ്റാളുകള്‍ക്ക് വിതരണം ചെയ്ത് പോവുകയായിരുന്നു ഇര്‍ഷാദ്. അതിനിടയില്‍ സമീപത്ത് പൊട്ടിക്കുകയായിരുന്ന പടക്കത്തില്‍ നിന്നുള്ള തീപ്പൊരി സ്‌കൂട്ടറിലെ പടക്കത്തിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പടക്കം ഒന്നാകെ പൊട്ടിയാണ് മരണം. വൈകിട്ട് 6.45ഓടെയാണ് സംഭവം

Read More

ഗോവ നിശാ ക്ലബ്ബിലെ തീപിടിത്തത്തിൽ നാലുപേർ അറസ്റ്റിൽ.

പനാജി :ഗോവ നിശാ ക്ലബ്ബിലെ തീപിടിത്തത്തിൽ നാലുപേർ അറസ്റ്റിൽ 25 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ക്ലബ് മാനേജറെയും മൂന്ന് ജീവനക്കാരെയുമാണ് അറസ്റ്റ് ചെയ്തത്. സുരക്ഷാ മുൻകരുതലുകളില്ലാതെ നടത്തിയ ഫയർ ഷോ ആണെന്ന് ചൂണ്ടിക്കാട്ടി കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. ക്ലബ്ബ് ഉടമ, മാനേജർ, പരിപാടിയുടെ സംഘാടകർ, ഗ്രാമമുഖ്യൻ എന്നിവർക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ക്ലബ്ബിനുള്ളിൽ പടക്കങ്ങൾ ഉപയോഗിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. പുറത്തേക്കുള്ള വഴികൾ കുറവായിരുന്നതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഗോവ…

Read More

ഒമാനിൽ കാർ അപകട ത്തിൽ കോഴിക്കോട് കുറ്റ്യാടി സ്വദേശി മരിച്ചു..

മസ്ക‌ത്ത്:ഒമാനിലെ ഖാബൂറയിൽ കാർ അപകടത്തിൽ മലയാളി യുവാവ് മരിച്ചു.കോഴിക്കോട് കുറ്റ്യാടി പാലേരി ചെറിയ കുമ്പളം വാഴയിൽ അസ്ഹർ ഹമീദാ(35)ണ് മരിച്ചത്. അസ്ഹർ സഞ്ചരിച്ച കാർ ഖാബൂറയിൽ വെച്ച് ഡിവൈഡറിലിടിച്ചായിരുന്നു അപകടം. വ്യാഴാഴ്ച വൈകീട്ട് ബിസിനസ് ആവശ്യാർഥം സുഹാറിൽനിന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മസ്കത്തിൽ ബിസിനസ് ചെയ്യുന്ന അസ്ഹർ റൂവി ഹോണ്ട റോഡിലെ അപാർട്ട്മെന്റിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം. പിതാവ് ഹമീദ് ഏതാനും വർഷം മുമ്പ് ഒമാനിലെ ഇബ്രിയിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. മാതാവ്: താഹിറ. ഭാര്യ: ഹശ്മിയ. മകൾ: ദനീൻ. മൃതദേഹം…

Read More

സ്‌കൂളിനു മുന്നില്‍ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അധ്യാപിക മരിച്ചു. വിരമിക്കാൻ ഒരു മാസം ബാക്കിയിരിക്കെയാണ് അപകടം

മലപ്പുറം: മലപ്പുറത്ത കുരുവമ്പലം സ്‌കൂളിനു മുന്നില്‍ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അധ്യാപിക മരിച്ച കൊളത്തൂര്‍ നാഷനല്‍ എല്‍പി സ്‌കൂളിലെ അറബി അധ്യാപിക നഫീസ ആണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മരണം. ഇന്നലെ വൈകിട്ട് 4.30 ഓടെ സ്‌കൂള്‍ വിട്ട് സ്‌കൂട്ടിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടിലേക്ക് മടങ്ങവെ ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന നഫീസയുടെ വാഹനത്തെ മറികടക്കാന്‍ ടിപ്പര്‍ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറിയുടെ മുന്‍ഭാഗം വാഹനത്തില്‍ തട്ടി. ഈ സമയം…

Read More

ആംബുലൻസ് മറിഞ്ഞു രോഗി മരിച്ചു. ചേർത്തലയിൽ ബൈക്കപകടം രണ്ട് യുവാക്കൾ മരിച്ചു.

കൊച്ചി: എറണാകുളം ആലുവയിൽ ആംബുലൻസ് മറിഞ്ഞു രോഗി മരിച്ചു പുളിഞ്ചുവട് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം. കാലടി സ്വദേശി എസ്തപ്പാൻ(69) ആണ് മരിച്ചത്. അതേസമയം കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ബൈക്കിൽ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. അഗ്നിരക്ഷാനിലയം ചേർത്തല ഓഫീസിലെ ഉദ്യോഗസ്ഥൻ കുമാരപുരം കൊച്ചുകരുനാട്ട് ക്ഷേത്രത്തിനു സമീപം ചേടുവള്ളിൽ പ്രദീപ് കുമാറിന്റെയും ഗിരിജയുടെയും മകൻ ഗോകുൽ (24) ശ്രീനിലയത്തിൽ ശ്രീകുമാറിന്റെയും തുളസിയുടെയും മകൻ ശ്രീനാഥ് (24) എന്നിവരാണ് മരിച്ചത് ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ഗവ. ആശുപത്രിക്കു പടിഞ്ഞാറ്…

Read More