Category: Accident
പാലക്കാട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു, അപകടം ആളൊഴിഞ്ഞ വീട്ടിലെ പ്ലാവില്‍ കയറാന്‍ ശ്രമിക്കുന്നിതിനിടെ.
പാലക്കാട് : പാലക്കാട് കോങ്ങാട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു . പന്നിക്കോട് സ്വദേശി സുനിത്താണ് മരിച്ചത്. ആളൊഴിഞ്ഞ വീടിന്റെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്നാണ് അപകടമുണ്ടായത്. ഇന്നലെയാണ് അപകടം സംഭവിച്ചത്. സുനിത്തിന്റെ വീട്ടില്‍ ആടിനെ വളര്‍ത്തിയിരുന്നു. ആടിന് നല്‍കാന്‍ പ്ലാവില എടുക്കുന്നതിനായാണ് ഇയാള്‍ ആളൊഴിഞ്ഞ വീട്ടിലെ പ്ലാവില്‍ കയറാന്‍ ശ്രമിച്ചത്. ഇതിനായി ഇയാള്‍ സ്ലാബില്‍ ചവിട്ടുകയായിരുനന്നു. ഉടനടി സ്ലാബ് തകരുകയും യുവാവ് സെപ്റ്റിക് ടാങ്കില്‍ അകപ്പെടുകയുമായിരുന്നു. യുവാവിനെ ഏറെനേരമായി കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും വ്യാപക…
റോഡിന് കുറുകേ ഓടി കുട്ടി; ബസ് ഡ്രൈവറുടെ മനസ്സാന്നിധ്യത്തിൽ ഒഴിവായത് വൻ ദുരന്തം
കോഴിക്കോട് : അമ്മയ്ക്കരികിലെത്താൻ റോഡിന് കുറുകേ ഓടിയ കുഞ്ഞ് സ്വകാര്യ ബസ്സിന് മുന്നിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കൊടിയത്തൂരിൽ ജനുവരി 30നാണ് സംഭവം. ആശുപത്രിയിലേക്ക് മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി. മാതാപിതാക്കൾക്കൊപ്പം ഓട്ടോറിക്ഷയിൽ എത്തിയ കുട്ടി, വാഹനം നിന്ന ഉടൻ റോഡിന് മറുവശത്തുള്ള അമ്മയ്ക്കരികിലേക്ക് ഓടുകയായിരുന്നു. ഈ സമയം പിതാവ് ഓട്ടോ ഡ്രൈവർക്ക് പണം നൽകുന്ന തിരക്കിലായിരുന്നു. കോഴിക്കോട് നിന്നും വരികയായിരുന്ന ബസ്സിന് മുന്നിലേക്കാണ് കുട്ടി ഓടിയത്. അപ്രതീക്ഷിതമായി റോഡിന് കുറുകേ കുട്ടി ഓടിവരുന്നത് കണ്ട ബസ് ഡ്രൈവർ…
താമരശ്ശേരിയിൽ കാറപകടം; വാഴയൂർ കോട്ടുപാടം സ്വദേശികളായ ഗൃഹനാഥയും മരുമകളും മരിച്ചു.
താമരശ്ശേരി : ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വാഴയൂർ കോട്ടുപാടം സ്വദേശികളായ ഗൃഹനാഥയും മരുമകളും മരിച്ചു. നാലുപേർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത്വാഴയൂർ കോട്ടുപാടം കോണത്ത് വീട്ടിൽ ബീഫാത്തിമ 80), മകൻ അബ്ദു റസാക്കിൻ്റെ ഭാര്യ റുബീന (42) എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. നാട്ടുകാർ വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്. മരിച്ച റുബീനയുടെ മകൾ ഷംന, ഷംനയുടെ ഭർത്താവ് പെരുമണ്ണ സ്വദേശി മുബഷീർ എന്നിവരെ കോഴിക്കോട് മെഡിക്കൽ…
ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ബസ്സിടിച്ച് കുറ്റിക്കാട്ടൂർ സ്വദേശിയായ സ്ത്രീ മരിച്ചു.
കുറ്റിക്കാട്ടൂർ: ( കോഴിക്കോട് ) ദമ്പതികൾ സഞ്ചരിച്ചസ്കൂട്ടറിൽ ബസ്സിടിച്ച് കുറ്റിക്കാട്ടൂർ സ്വദേശിയായ സ്ത്രീ മരിച്ചു .ഇന്ന് രാവിലെ കോവൂരിൽ നടന്ന അപകടത്തിൽ കുറ്റിക്കാട്ടൂർ തടപ്പറമ്പിൽ സുലൈമാൻ്റെ ഭാര്യ ജമീല ( 62 ) യാണ് മരിച്ചത്. ഭർത്താവ് സുലൈമാനെ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ബസ്സിടിക്കുകയായിരുന്നു. ബസ്സിനടിയിൽപ്പെട്ട ഇവർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇരുവരും രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് ബസ്സ് ഇവരെ ഇടിച്ചു തെറുപ്പിച്ചത്. മെഡിക്ക കോളേജ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ…
വിമാനപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു
മുംബൈ∙ ബാരാമതിയിൽ നടന്ന വിമാനപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതിയിലാണ് തകർന്നുവീണത്. ലാൻഡിങ്ങിനിടെ വിമാനം തകർന്നു വിഴുകയായിരുന്നു. വിമാനത്തിൽ 6 പേർ ഉണ്ടായിരുന്നതായാണ് വിവരം. എല്ലാവരും മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ബാരാമതിയിൽ ബുധനാഴ്ച രാവിലെയായിരുന്ന അപകടം. വിമാനം തകർന്നുവീണതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അജിത് പവാർ വിമാനത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അജിത് സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് ആണ്…
കോട്ടയം കറുകച്ചാലിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.
കോട്ടയം: കോട്ടയം കറുകച്ചാലിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.സ്വകാര്യ സുരക്ഷാജീവനക്കാരന്‍ മംഗലാപുരം സ്വദേശി ഷെമീമാണ് മരിച്ചത്. കറുകച്ചാൽ ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ചമ്പക്കര ആശ്രമം പടിയിൽ വൈകിട്ട് 3.45ഓടെ 20 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണത്. അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരെല്ലാവരും കർണാടക സ്വദേശികളാണെന്നാണ് വിവരം.ചമ്പക്കര ആശ്രമം പടിയിലാണ് അപകടം വലിയ ശബ്ദത്തോടെ തോട്ടിലേക്ക് പതിച്ചതിന് തൊട്ടുപിന്നാലെ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും പലരും കാറിനടിയില്‍ പെട്ടുകിടക്കുന്ന നിലയിലായിരുന്നു. ഇവരെ പുറത്തെത്തിച്ച്…
അരീക്കോട് വാഹനം ഇടിച്ച് യുവാവ് മരിച്ചു.
അരിക്കോട് : റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് യുവാവ് മരിച്ചു അരീക്കോട് കുറ്റൂളിയിൽ വെച്ചുണ്ടായ അപകടത്തിൽ അരീക്കോട് സൗത്ത് പുത്തലത്ത് മടത്തിപ്പാറ റസാഖിൻ്റെ മകൻ ബാദുഷയാണ് ( 28) മരിച്ചത്. ബൈക്ക് നിർത്തി കൂൾ ബാറിൽ നിന്ന് വെള്ളം കുടിച്ചു തിരിച്ചു വരുന്നതിനിടയിൽ ലോറി ഇടിക്കുകയായിരുന്നു.
ഗുജറാത്തില്‍ വാഹനാപകടം. മലയാളി അധ്യാപിക മരിച്ചു
അഹമ്മദാബാദ്:ഗുജറാത്തില്‍ വാഹനാപകടത്തിൽ മലയാളി അധ്യാപിക മരിച്ച . ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനി ബിൻസി റോബിൻ വർഗീസാണ് (41) മരിച്ചത് . ഗുജറാത്തിലെ സൂറത്ത് മാണ്ഡവിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം നാസിക്കിൽ നിന്നും സൂറത്തിലേക്കുള്ള യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് കൂടെയുണ്ടായിരുന്ന ഭർത്താവ് റോബിൻ, മകൻ, കാർ ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ സൂറത്ത് ബാർഡോളിയിലുള്ള സർദാർ സ്‌മാരക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ മാണ്ഡവി ഗവൺമെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം…
ദമ്പതികളുടെ അപക ടമരണം; പ്രതിഷേധിച്ചവർക്കെതിരെ കേസ്
കിളിമാനൂർ: ദമ്പതികളുടെ അപകടമരണത്തി പ്രതികളായവരെ സംരക്ഷിക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ്. 58 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ദമ്പതികളുടെ ബന്ധുക്കളടക്കമുള്ളവരുടെ പേരിൽ പൊതുഗതാഗതം തടസപ്പെടുത്തിയതിനാണ് കേസെടുത്തത്. പുതുക്കോട് രാജേഷ് ഭവനിൽ രഞ്ജിത്ത് (40), ഭാര്യ അംബിക എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത് ജനുവരി നാലിന് ബൈക്കിൽ പോകുകയായിരുന്ന ദമ്പതികളെ നിയന്ത്രണം വിട്ട ഥാർ ജീപ്പ് ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. അംബികയുടെ ശരീരത്തിൽ കൂടി ജീപ്പ് കയറിയിറങ്ങുകയും രഞ്ജിത്തിന് സാരമായി പരിക്കേൽക്കുകയും ചെയ്തു. അപകടം നടന്നതിന്റെ രണ്ടാം ദിവസം അംബിക മെഡിക്കൽ കോളേജിൽ…

