AI girlfriend

കൊണ്ടോട്ടിയിൽ തോട്ടിൽ വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം

കൊണ്ടോട്ടി: നീറാട് കൂനയിൽ ഭാഗത്ത് നാലു വയസ്സുകാരൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകൻ ആദം ഐമൻ ആണ് മരിച്ചത്. മഴയെത്തുടർന്ന് തോട്ടിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നിരുന്നു. ഇന്നു രാവിലെ 10 മണിയോടെയാണ് കുട്ടിയുടെ ശരീരം തോട്ടിൽ കണ്ടത്. കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുതുവല്ലൂർ സ്കൂളിൽ എൽകെജി വിദ്യാർഥിയാണ്.

Read More

നരിക്കുനിയിൽ തോട്ടിൽ വീണ് അഞ്ചു വയസ്സുകാരി മരിച്ചു

കോഴിക്കോട്: നരിക്കുനി കാരുകുളങ്ങര പുതുശ്ശേരിപാലത്തിനു സമീപം തോട്ടിൽ വീണ് അഞ്ചു വയസ്സുകാരി മരിച്ചു. കാവുംപൊയിൽ വയപ്പുറം കൊട്ടയോട്ട് താഴം വേലാകണ്ടിയിൽ റഊഫ് – സബീന ദമ്പതികളുടെ മകൾ ഹന ഫാത്തിമ (5) ആണ് മരിച്ചത്. തോട്ടിൽ വീണ ഹനയെ ഉടൻ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. മൂർഖൻകുണ്ട് നെടിയനാട് ജിഎംഎൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Read More

പ്രഭാത വ്യായമത്തിന് പോകുന്നതിനിടെ കാറിടിച്ച് സ്‌ത്രീ മരിച്ചു

മൂഴിക്കൽ : ( കോഴിക്കോട് ) പ്രഭാത വ്യായമത്തിന് പോകുന്നതിനിടെ കാറിടിച്ച് സ്‌ത്രീ മരിച്ച.ചെറുവറ്റ പുറംതൊടുകയിൽ മുഹമ്മദ്‌കുട്ടിയുടെ ഭാര്യ റസിയ(59) ആണ് മരിച്ചത്. രാവിലെ ചെറുവറ്റ മെക് സെവൻ വ്യായാമത്തിന് സെൻ്ററിലേക്ക് വരുന്നതിനിടെയാണ് അപകടം . മക്കൾ: ഡാനിഷ്, നിലോഫർ. മുതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ

Read More

കോഴിക്കോട് ഒളവണ്ണ സ്വദേശിയായ യുവതി ആലപ്പുഴയിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട് : ആലപ്പുഴയിൽ യുവതിയെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി കോഴിക്കോട് ഒളവണ്ണ പുൽപ്പറമ്പ് സ്വദേശ കൃഷ്ണന്റെ മകൾ നേഹ കൃഷ്ണൻ (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയോടെയാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. അരൂരിനും തുറവൂരിനും ഇടയിലുള്ള എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിനു തെക്കുഭാഗത്തെ ചെറിയ വളവിനോട് ചേർന്നാണ് സംഭവം. ഓടുന്ന ട്രെയിനിൽ നിന്ന് അബദ്ധത്തിൽ വീണതെന്നാണ് കരുതുന്നത്

Read More

കുറ്റിപ്പറത്ത് ബസ് തലകീഴായി മറിഞ്ഞു അപകടം; മരണപ്പെട്ടത് കോഴിക്കോട് പെരുവയൽ സ്വദേശി

കോഴിക്കോട്:| കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടത്തിൽ മരിച്ചത് കോഴിക്കോട് പെരുവയൽ സ്വദേശി. പെരുവയല്‍ സ്വദേശി വൈഷ്ണവ് (31) ആണ് മരിച്ചത്. വൈഷണവും സഹോദരനും ദേവസ്വം ബോർഡ് പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് അപകടം. സഹോദരൻ പരിക്കേറ്റ് ചികിത്സയിലാണ്.അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള ദേശീയപാതയില്‍ നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തല കീഴായി മറിഞ്ഞു. മൂന്നുപേരുടെ നില അതീവ ഗുരുതര‌മാണെന്നും പറയുന്നു. നാട്ടുകാരും രക്ഷാപ്രവർത്തകരും യാത്രക്കാരെ പുറത്തെത്തിച്ചു. തൃശൂർ-കോഴിക്കോട് ബസാണ് അപകടത്തിൽപ്പെട്ടത്….

Read More

സ്കൂട്ടറിന്റെ സീറ്റിനടിയിൽ പാമ്പ്. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.

കുറ്റിക്കാട്ടൂർ : സ്കൂട്ടറിന്റെ സീറ്റിനടിയിൽ പാമ്പ. വീടിൻ്റെ പോർച്ചിൽ നിർത്തിയിട്ട സ്‌കൂട്ടർ എടുക്കാൻ വന്ന യുവാവാണ് പാമ്പിനെ കണ്ട് ഞെട്ടിയത്. റെയിൻ കോട്ട് വെക്കാൻ സീറ്റ് പൊക്കിയപ്പോഴാണ്  പെട്രോൾ ടാങ്കിൻ്റെ മൂടിയിൽ ഉഗ്ര വിഷമുള്ള പാമ്പിനെ കണ്ടത്. ആളുകൾ എത്തുമ്പോഴേക്കും പാമ്പ് രക്ഷപ്പെടുകയും ചെയ്തു. കുറ്റിക്കാട്ടൂരിലെ ആനക്കുഴിക്കര വീട്ടിലാണ് സംഭവം . പാമ്പ് എങ്ങനെ ഇതിനുള്ളിൽ എത്തി എന്നത് അത്ഭുതപ്പെടുത്തുന്നു. പാമ്പിനെ കണ്ട ഞെട്ടലിലാണ് വീട്ടുകാർ . ചെറിയ ദ്വാരത്തിലൂടെ തല അകത്ത് കടന്നാൽ ഉടൽ ചെറുതാവുകയും…

Read More

മേപ്പയ്യൂരിൽ വീടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം, വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മേപ്പയ്യൂർ: മേപ്പയൂർ കീഴ്പ്പയ്യൂർ വീടിന് തീപ്പിടിച്ചു .വീട്ടുകാർ രക്ഷപ്പെട്ടു. കീഴ്പ്പയ്യൂർതയ്യിൽ അഷ്‌റഫിന്റെ 5000 സ്വ് കയർ ഫീറ്റുള്ള വീടിനാണ്തീപിടിച്ചത്. ഫർണ്ണീച്ചറുകൾ കത്തി നശിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 1:30-ഓടെയാണ് സംഭവം. വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അടുക്കളയിലെ ഫ്രിഡ്ജിന്റെ ഭാഗത്തുനിന്നും തീ ഉയർന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പുക പടർന്നതോടെ വീട്ടിലുണ്ടായിരുന്നവർ ഉടനടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഫ്രിഡ്ജിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫീസർ ബി….

Read More

വീടിന്റെ ടെറസിൽ നിന്ന് വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം

പത്തനംതിട്ട:  ഷട്ടിൽ കളിക്കുന്നതിനിടെ വീടിന്റെ ടെറസിൽ നിന്ന് വീണ് പതിമൂന്നുകാരന് ദാരുണാന്ത്യ. തട്ട പടുവുങ്കൽ മേലേമുറി വിനോദ് ഭവനിൽ അർജ്ജുൻ (13) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30-യോടെയാണ് സംഭവം. വീടിന്റെ ടെറസിൽ സഹോദരിക്കൊപ്പം ഷട്ടിൽ കളിച്ചുകൊണ്ടിരുന്നതിനിടെയാണ് അർജ്ജുൻ താഴേക്ക് വീണത്.ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെയുള്ള അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

കടല തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു.

മലപ്പുറം:ബേക്കറി പലഹാരത്തിലെ കടല തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു.കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്‍റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഭക്ഷണത്തിനു ശേഷം വീട്ടിലിരുന്ന് മിക്സ്ചര്‍ കഴിച്ചുകൊണ്ടിരിക്കെ കടല തൊണ്ടയിൽ കുടുങ്ങുകയായിരുന്നു അബദ്ധത്തിൽ അതിലെ കടല കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസതടസ്സം നേരിട്ട കുട്ടിയെ ഉടൻ തന്നെ വീട്ടുകാർ സമീപത്തുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെയെത്തിച്ച് വിദഗ്ധ ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ…

Read More

വിയറ്റ്നാമില്‍ സ്പീഡ് ബോട്ടപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും.

ഹനോയ് / ആലപ്പുഴ :വിയറ്റ്നാമില്‍ സ്പീഡ് ബോട്ടപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും വിക്ടറി ബിസിനസ് ഗ്രൂപ്പ് ഉടമയും കൊല്ലം കൊട്ടാരക്കര സ്വദേശികളുമായ എ സി തോമസ്(57), ഭാര്യ ലോവേനി തോമസ്(56)എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന 32 യാത്രക്കാരുടെയും മരിച്ചവരുടേയും പട്ടിക വിയറ്റ്നാമിലെ ഇന്ത്യന്‍ എംബസി പുറത്തുവിട്ടു. മരണപ്പെട്ട 15 പേരില്‍ രണ്ട് പേര്‍ കേരളത്തില്‍നിന്നും മൂന്ന് പേര്‍ ആന്ധ്രപ്രദേശില്‍നിന്നും പത്ത് പേര്‍ തമിഴ്നാട്ടില്‍ നിന്നുമുള്ളവരാണ്. വിയറ്റ്നാമിലെ വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപത്ത് പ്രാദേശിക സമയം 10.30 ഓടെയാണ്…

Read More