എളമക്കരയില് സ്കൂളിലേക്ക് പോവുകയായിരുന്ന പ്ലസ് വണ് വിദ്യാര്ഥിനിയെ കാറിടിച്ചു തെറിപ്പിച്ചു. അപകടമുണ്ടാക്കിയ ശേഷം നിര്ത്താതെ പോയ കാറിനായി പൊലിസ് തിരച്ചിൽ

കൊച്ചി:എളമക്കരയില് സ്കൂളിലേക്ക് പോവുകയായിരുന്ന പ്ലസ് വണ് വിദ്യാര്ഥിനിയെ കാറിടിച്ചു തെറിപ്പിച്ചു. അപകടമുണ്ടാക്കിയ ശേഷം നിര്ത്താതെ പോയ കാറിനായി പൊലിസ് തിരച്ചില തുടരുകയാണ്. എളമക്കര ഭവന്സ് സ്കൂളിന് സമീപം ജനുവരി 15നായിരുന്നു അപകടം.  കുട്ടി തീവ്രപരിചരണ വിഭാഗത്തില് കാറിന്റെ ഇടിയുടെ ആഘാതത്തില് തെറിച്ചുവീണ വിദ്യാര്ഥിനിയുടെ ആന്തരികാവയവങ്ങള്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിശോധനയില് കരളില് രക്തസ്രാവം (Liver hemorrhage) കണ്ടെത്തിയതിനെ തുടര്ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ചു. അപകടം നടന്നിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാന് പോലും തയ്യാറാകാതെ ഡ്രൈവര് വാഹനം…

Read More

ടൂറിസ്റ്റ് ബസ് മറിഞ്ഞു 17വിദ്യാർത്ഥികൾക്ക് പരിക്ക്. രണ്ടാളുടെ പരിക്ക് ഗുരുതരം.

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളം യെദുക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞു .  17വിദ്യാർത്ഥികൾക്ക് പരിക്ക്. ഇതിൽ രണ്ടാളുടെ പരിക്ക് ഗുരുതരമാണ് വിദ്യാർത്ഥിയായ ക്രിസ്റ്റോ പോൾ, അസിസ്റ്റൻറ് പ്രൊഫസർ ആയ നോയൽ വിൽസൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ വിദഗ്ദ ചികിൽസയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തൃശ്ശൂർ കൊടകര എംബിഎ കോളേജിൽ നിന്നും പഠനയാത്രയ്ക്കായി എത്തിയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. 42 ഓളം വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും ബസ്സിലെ രണ്ട്…

Read More

ബൈക്ക് മരത്തിലിടിച്ച് അപകടം; ബന്ധുക്കളായ യുവാക്കൾക്ക് ദാരുണാന്ത്യം

തൃശ്ശൂർ : മാള അണ്ണല്ലൂരിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടിൽ നീൽ ഷാജു (19), അലൻ ഷാജു(19) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. ഉടനെതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീൽ ഷാജു ബംഗലുരുവിൽ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർഥിയാണ്. അലൻ ഷാജു പുല്ലൂറ്റ് ഐടിസി വിദ്യാർഥിയാണ്.

Read More

ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി 48കാരൻ മരിച്ചു

ബംഗളുരു :സംക്രാന്തി ഉത്സവത്തിന് മകളെ വിളിക്കാൻ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി 48കാരൻ മരിച്ച. കർണാടക ബിദർ തലമഡ്​ഗി ​ഗ്രാമത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. ബംബുൾ​ഗി സ്വദേശി സഞ്ജീവ് കുമാറാണ് മരിച്ചത്. മകര സംക്രാന്തി ഉത്സവത്തിന് മകളെ വിളിക്കാൻ വീട്ടിലേക്ക്  പോവുന്നതിനിടെയായിരുന്നു അപകടം ലോറി ഡ്രൈവറായ സഞ്ജീവ് കുമാർ ഹോസ്റ്റലിൽ നിന്ന് മകളെ വിളിക്കാൻ പോവുകയായിരുന്നു. ഈ സമയം റോഡിന് മുകളിലൂടെ പറക്കുകയായിരുന്നു പട്ടത്തിന്റെ ചരട് (ചൈനീസ് മഞ്ച) കഴുത്തിൽ കുരുങ്ങുകയും സഞ്ജീവ് താഴെ വീഴുകയുമായിരുന്നു. വീഴ്ചയിൽ…

Read More

സീബ്രാലൈ നിലൂടെ റോഡ് മുറിച്ചു കടക്കുകയാ യിരുന്ന വിദ്യാർഥിനി കളെ ടോറസ് ലോറി ഇടിച്ചുതെ റിപ്പിച്ചു സി.സി, ടി വി ദൃശ്യം പുറത്ത്

വയനാട്:മേപ്പാടിയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാർഥിനികളെ ടോറസ് ലോറി ഇടിച്ചുതെറിപ്പിച്ച. വൈകുന്നേരം നാലരയോടെ മേപ്പാടി ടൗണിലായിരുന്നു അപകടം. പരുക്കേറ്റ രണ്ട് വിദ്യാർഥിനികളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. സ്കൂള്‍ സമയത്ത് ടിപ്പർ ലോറികള്‍ക്ക് നിയന്ത്രണമുള്ളപ്പോഴാണ് നിയമം ലംഘിച്ച്‌ വാഹനങ്ങള്‍ ചീറിപ്പായുന്നതെന്ന് നാട്ടുകാർ പറയുന്നു. സ്കൂള്‍ വിട്ട് സഹപാഠികള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥികള്‍. നാല് കുട്ടികള്‍ ചേർന്ന് സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അമിതവേഗത്തിലെത്തിയ ടോറസ് ലോറി…

Read More

സ്കൂട്ടറിൽ സഞ്ചരിക്കുന്ന തിനിടയിൽ തോക്ക് പൊട്ടി 56 കാരൻ മരിച്ചു.

കോട്ടയം: ഉഴവൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ തോക്ക് പൊട്ടി 56കാരൻ മരിച്ചു. ഉഴവൂർ പയസ് മൗണ്ട് സ്വദേശി ജോബി ഓക്കാട്ടിൽ ആണ് മരിച്ചത്. സ്കൂട്ടർ തെന്നി മറിഞ്ഞാണ അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇതിനിടെ സ്കൂട്ടറിൻ്റെ മുന്നിൽ സൂക്ഷിച്ചിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു. തലക്ക് വെടിയേറ്റ് തൽക്ഷണം ജോബി മരിച്ചു.തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.കുറവിലങ്ങാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. തോക്കിന് ലൈസൻസ് ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വേട്ടക്ക് ഉപയോഗിച്ചിരുന്ന തോക്കാണ് പൊട്ടിയതെന്നാണ് സംശയം.

Read More

കുന്ദമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക് പരിക്ക്

​കോഴിക്കോട് :കുന്ദമംഗലം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. രണ്ട് കാർ യാത്രികരും പിക്കപ്പ് വാൻ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 2.50-നാണ് അപകടമുണ്ടായത്. പിക്കപ്പിന്റെ ക്ലീനർ ഉൾപ്പെടെ രണ്ടു പേർക്ക് പരിക്കുണ്ട്. കൊടുവള്ളി ഭാഗത്തേക്ക് പുറപ്പെടുകയായിരുന്ന കാറും കുന്ദമംഗലം ഭാഗത്തേക്ക് പുറപ്പെട്ട പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. കാർ യാത്രക്കാരായ രണ്ട് പേരും പിക്കപ്പ് ഡ്രൈവറും ആണ് മരണപ്പെട്ടത്. കൊടുവള്ളി  വാവാട് സ്വദേശി  നിഹാൽ (27)  ഇങ്ങാപ്പുഴ സ്വദേശി  സുബിക്ക്, വയനാട് പൊഴുതന…

Read More

കുന്ദമംഗല ത്തിനടുത്ത മുണ്ടിക്കൽ താഴത്ത് കാറും ബൈക്കും കൂട്ടി ഇടിച്ച് രണ്ടു പേർ മരിച്ചു.

കുറ്റിക്കാട്ടൂർ: കുന്ദമംഗലത്തിനടുത്ത മുണ്ടിക്കൽ താഴത്ത് കാറും ബൈക്കും കൂട്ടി ഇടിച്ച് അപകടം രണ്ടു പേർ മരിച്ചു മുണ്ടിക്കൽ താഴം കാസർ ഹോട്ടലിനു സമീപം ശനിയാഴ്ച വൈകീട്ട് നടന്നഅപകടത്തിൽ ബൈക്ക് യാത്രക്കാരായകുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം തൈക്കൂടത്തിൽ ‘നക്ഷത്ര’സതീഷ് കുമാർ ( 56) യു.പി സ്വദേശിയായ ശിവശങ്കർ ( 50) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ്ൽ എത്തിച്ചെങ്കില്ല ജീവൻ രക്ഷിക്കാനായില്ല സതീഷ് കുമാറിൻ്റെ കുടുംബം പിതാവ്:പരേതനായ ചന്തുക്കുട്ടി അമ്മ ശാരദ, ഭാര്യ: ഷിഗില, മക്കൾ :…

Read More

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറുവയസുകാരി ഉൾപ്പെടെ 4 പേർ വാഹനാപകടത്തിൽ മരിച്ചു.

ബംഗളൂരു: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറുവയസുകാരി ഉൾപ്പെടെ നാല് തീർത്ഥാടകർ വാഹനാപകടത്തിൽ മരിച്ചു. കർണാടകയിലെ തുംകുരു ജില്ലയിലെ വസന്തനരസപുര ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപം കോറ മേഖലയിലാണ് അപകടം. വെള്ളിയാഴ്ച പുലർച്ചെ 4.40 ഓടെയാണ് അപകടം നടന്നത്. കൊപ്പൽ ജില്ലയിലെ കുകനൂരു സ്വദേശികളായ സാക്ഷി(6), വെങ്കിടേശപ്പ(30), മരത്തപ്പ(35), ഗവിസിദ്ദപ്പ (40) എന്നിവരാണ് മരിച്ചത്. ഏഴ് തീർത്ഥാടകർക്ക് പരിക്കേറ്റു

Read More

ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ സുഹൃത്തുക്കൾ മരിച്ചു

തിരുവനന്തപുരം: ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ സുഹൃത്തുക്കൾ മരിച്ച. കരമന–കളിയിക്കാവിള ദേശീയ പാതയിൽ പള്ളിച്ചൽ ജംക്‌ഷനിലാണ് സംഭവം . കടയ്ക്കുളം വിരാലിവിള ശൈലജ മന്ദിരത്തിൽ ജയകുമാർ–സജി ദമ്പതികളുടെ മകൻ അമൽ (21), ആലപ്പുഴ കൈചൂണ്ടിമുക്ക് കറുകയിൽ ലക്ഷ്മി ഭവനിൽ പ്രമോദ്–ലക്ഷ്മി ദമ്പതികളുടെ മകൾ ദേവി കൃഷ്ണ (22) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 ന് പള്ളിച്ചൽ ട്രാഫിക് സിഗ്നൽ ലൈറ്റിന് 100 മീറ്റർ അകലെയാണ് അപകടം നടന്നത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നുവന്ന ബൈക്കിന്…

Read More