ബലാത്സംഗ അതിജീവിതയുടെ നവജാത ശിശുവിനെ നാലര ലക്ഷം രൂപയ്ക്ക് വിറ്റു; യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയും വിശ്വ ഹിന്ദു പരിഷത് മഹിളാ നേതാവും അടക്കം നാല് പേര്‍ അറസ്റ്റില്‍.
മംഗളൂരു: ( www.10visionnews.com ) ബലാത്സംഗ അതിജീവിതയുടെ നവജാത ശിശുവിനെ വിറ്റ കേസിൽ വിശ്വഹിന്ദു പരിഷത്ത് മഹിളാ വിഭാഗം ദുർഗ വാഹിനി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ ഷിർവ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ബിസി റോഡിലെ ഡോ. സോമേഷ് സോളമൻ, മംഗളൂരുവിൽ പേയിങ് ഗസ്റ്റ് നടത്തുന്ന ദുർഗ വാഹിനി നേതാവ് വിജയലക്ഷ്മി എന്ന വിജയ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നവനീത് നാരായൺ (25) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് മൂന്നിന് മംഗളൂരുവിലെ കൊളാസോ ആശുപത്രിയിലാണ്…

