മഞ്ചേരി നഗരസഭ കൗൺസിലർ വധക്കേസിൽ വിധി പറയാനിരിക്കെ മുങ്ങിയ ഒന്നാം പ്രതി ഷുഹൈബ് പിടിയിൽ.
മഞ്ചേരി: മഞ്ചേരി നഗരസഭ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൾ ജലീൽ വധക്കേസിൽ വിധി പറയാനിരിക്കെ കോടതിയിൽ ഹാജരാകാതെ മുങ്ങിയ ഒന്നാം പ്രതി ഷുഹൈബ് (29) പിടിയിലായി.പ്രതി ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി വിധി പറയുന്നത് മാറ്റിവെക്കുകയും ഇയാളുടെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. കൂടാതെ, ഷുഹൈബിന്റെ ജാമ്യക്കാർക്കെതിരെ കേസെടുക്കാനും തുക കെട്ടിവെക്കാനും കോടതി ഉത്തരവിട്ടിരുന്നു. കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൽ മാജിദ് (30), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ (36) എന്നിവർ…

