അസമിലെ കുടിയൊഴിപ്പിക്കൽ; ഇരകളെ സന്ദർശിക്കാനെത്തിയ സോളിഡാരിറ്റി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പൊലീസ്.9

ഗുവാഹത്തി: അസമിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട ഇരകളെ സന്ദർശിക്കാനെത്തിയ സോളിഡാരിറ്റി കേരള നേതാക്കളെ അസം പൊലീസ് കസ്റ്റഡിയിലെടുത്തു. സോളിഡാരിറ്റി പ്രസിഡന്റ് തൗഫീഖ് മമ്പാട് , സംസ്ഥാന സെക്രട്ടറിമാരായ ഷബീർ കൊടുവള്ളി, സജീദ് പി.എം എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അസമിൽ സംഘ്പരിവാർ നേതൃത്വത്തിൽ നടക്കുന്ന വ്യാപക ബുൾസോസർ രാജിൻ്റെ ഇരകളായ കുടുംബങ്ങളെ സന്ദർശിക്കാനും പുനരധിവാസ – ദുരിതാശ്വാസ പ്രവർത്തനങ്ങൾ പഠിക്കാനുമെത്തിയതായിരുന്നു സോളിഡാരിറ്റി സംഘം. അതേസമയം സോളിഡാരിറ്റി സംസ്ഥാന നേതാക്കളെ പൊലീസ് തടങ്കലിലാക്കിയത് പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി….

Read More

വീട്ടുമുറ്റത്തേക്ക് പൊട്ടിവീണ വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

കോഴിക്കോട് (വടകര) : തോടന്നൂരിൽ മരം വീണതിനെത്തുടർന്ന് വീട്ടുമുറ്റത്തേക്ക് പൊട്ടിവീണ വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ കോഴിക്കോട് ജില്ലാ കളക്ടറും കെ.എസ്.ഇ.ബി. (കോഴിക്കോട്) എക്സിക്യൂട്ടീവ് എഞ്ചിനീയറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സെപ്റ്റംബർ 12 ന് ഈസ്റ്റ് ഹിൽ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും….

Read More