ഗസ്സയിലെത് ഹോളോകാസ്റ്റിന് തുല്യം’ പ്രസംഗത്തിന് പിന്നാലെ കൊളംബിയൻ പ്രസിഡണ്ടിനെ ചുംബിച്ച് ബ്രസീൽ പ്രസിഡണ്ട് ലുല ഡസിൽവെ.
ന്യൂയോർക്: ഇസ്റാഈൽ ഗസ്സയിൽ നടത്തുന്ന അധിനിവേശത്തിനെതിരെ ഐക്യരാഷ്ട്ര സഭയിൽ രൂക്ഷവിമർശനം നടത്തിയതിന്ന് പിന്നാലെ കൊളംബിയൻ പ്രസിഡന്റെ ഗുസ്താവോ പെട്രോയെ ചുംബിച്ച് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ. യുഎൻ ജനറൽ അസംബ്ലിയിൽ പെട്രോയുടെ പ്രസംഗത്തിന് പിന്നാലെയായിരുന്നു ലുലയുടെ ചുംബനം. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും വൈറലാകുകയും ചെയ്തു. ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യയെ രൂക്ഷമായ ഭാഷയിലായിരുന്നു പെട്രോ തന്റെ പ്രസംഗത്തിൽ വിമർശിച്ചത്. ഇസ്രായേലിനെ നവനാസികൾ എന്നാണ് പെട്രോ വിശേഷിപ്പിച്ചത്. ഫലസ്തീനെ മോചിപ്പിക്കുന്നതിനായി ഏഷ്യൻ രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു അന്താരാഷ്ട്ര സൈനിക…

