കർണാടകയിൽ വീണ്ടും ബുൾഡോസർ രാജ്; നോട്ടീസ് നൽകാതെ കുടുംബങ്ങളെ ഇറക്കി വിട്ടു.

ബംഗളുരു :കർണാടകയിൽ വീണ്ടും ബുൾഡോസർ രാജ്  നിയമാനുസൃതമായ യാതൊരു നടപടികളും മുൻകൂട്ടി അറിയിപ്പും പാലിക്കാതെ ബംഗളുരുവിൽ വീണ്ടും ബുൾഡോസർ അതിക്രമം Bangalore Development Authority (BDA) വ്യാഴാഴ്ച ഉത്തര ബംഗളൂരുവിലെ താനിസാന്ദ്ര പ്രദേശത്ത് ഏകദേശം 22 വീടുകൾ പൊളിച്ചു നീക്കി. താമസക്കാരെ ഒരു തരത്തിലുള്ള മുൻകൂട്ടി നോട്ടീസും നൽകാതെയായിരുന്നു പൊളിക്കൽ നടത്തിയത്. നോട്ടീസ് നൽകിയിട്ടില്ലെന്ന് ആദ്യ ദിനം തന്നെ അധികൃതർ സമ്മതിച്ചു. BDAയുടെ വിശദീകരണം പ്രകാരം, ഏകദേശം രണ്ട് ഏക്കർ സ്ഥലത്ത് വ്യാപിച്ചിരുന്ന വീടുകളും ഗാരേജുകളും ഗോഡൗണുകളും…

Read More

ബെംഗളൂരു യെലഹങ്കയിലെ കുടിയൊഴിപ്പിക്കലിൽ നിർണായക യോഗം വിളിച്ച് കർണാടക മുഖ്യമന്ത്രി.

ബെംഗളൂരു: യു.പി. മോഡൽ ബുൾ ഡോസർ രാജ് നടപ്പാക്കിയ കർണ്ണാടക കോൺഗ്രസിനെതിരെ വിമർശനം ശക്തമാകുന്നതിനിടയിൽ ബെംഗളൂരു യെലഹങ്കയിലെ കുടിയൊഴിപ്പിക്കലിൽ നിർണായക യോഗം വിളിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ നാളെ വൈകീട്ട് യോഗം ചേരും. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും യോ​ഗത്തിൽ പങ്കെടുക്കും. എഐസിസി നിർദേശപ്രകാരമാണ് സർക്കാർ നീക്കം. ഇടക്കാല പുനരധിവാസം സജ്ജമാക്കാനാണ് ധാരണ. കുടിയിറക്കൽ നടന്ന കോഗിലു ക്രോസ് ഭവന – ന്യൂനപക്ഷ മന്ത്രി സമീർ അഹമ്മദ് ഖാൻ സന്ദർശിച്ചു. അനധികൃത കുടിയേറ്റം ആരോപിച്ച് ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത്…

Read More

കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്തത്, സാദിഖലി തങ്ങൾ

മലപ്പുറം : മുന്നറിയിപ്പില്ലാതെ ബുൾഡോസർ രാജ് നടപ്പാക്കി മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വീടുകൾ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി ഇടിച്ചു നിരത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മുസ്​ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. കർണാടകയിൽ നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും എല്ലാവർക്കും വിഷമമുണ്ടെന്നും സാദിഖലി തങ്ങൾ പ്രതികരിച്ചു. സർക്കാർ ഭൂമിയായത് കൊണ്ടാണ് കർണാടക സർക്കാർ നടപടി സ്വീകരിച്ചത്. എന്നാൽ, ജനങ്ങളെ കൂടി കണക്കിലെടുക്കണമായിരുന്നു. അതേസമയം, മുഖ്യമന്ത്രി സിദ്ധരാമയ്യ പുനരധിവാസം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സാദിഖലി മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വീടുകൾ…

Read More

യുപി മോഡൽ അല്ല കർണാടകയിൽ നടക്കുന്നത്, ന്യായീകരിച്ച് കുഞ്ഞാലിക്കുട്ടി.

മലപ്പുറം :യുപി മോഡൽ അല്ല കർണാടകയിൽ നടക്കുന്നത്. കർണാടകയിലെ ബുൾഡോസർ രാജിനെ ന്യായീകരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി. വീട് നഷ്ടമായവരിൽ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളുമുണ്ട്. അവർക്ക് പുനരധിവാസം നൽകുമെന്ന് കർണാടക സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. അതേസമയം, കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ഡിവൈഎഫ്ഐ. ദലിതരോടും ന്യൂനപക്ഷണങ്ങളോടുമുള്ള സമീപനം ഇതാണോയെന്ന് കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹിം എംപി പറഞ്ഞു. വിഷയത്തിൽ കർണാടക സർക്കാരിനെ ന്യായികരിക്കുന്ന നിലപാടാണ് മുസ്‍ലിം ലീഗ് ജനറൽ…

Read More

കര്‍ണാടക കോണ്‍ഗ്രസിന്റെ ബുള്‍ഡോസര്‍ രാജിനിരയായ വസീം ലേഔട്ടും ഫക്കീര്‍ കോളനിയും സന്ദര്‍ശിച്ച് സി.പി.ഐ.എം നേതാക്കള്‍.

ബെംഗളൂരു: യോഗി ആദിത്യനാഥിൻ്റെ ബുൾഡോസർ രാജ് കർണ്ണാടകയിൽ നടപ്പാക്കിയ കോൺഗ്രസ് സർക്കാർ നടപടിയിൽ പരിക്കെ പ്രതിഷേധം. കര്‍ണാടക കോണ്‍ഗ്രസിന്റെ ബുള്‍ഡോസര്‍ രാജിനിരയായ വസീം ലേഔട്ടും ഫക്കീര്‍ കോളനിയും സന്ദര്‍ശിച്ച് സി.പി.ഐ.എം നേതാക്കള്. സി.പി.ഐ.എം ബെംഗളൂരു നോര്‍ത്ത് ജില്ലാ കമ്മിറ്റി അംഗം ഹനുമന്തറാവു ഹവല്‍ദാറും സംസ്ഥാനത്തെ മറ്റു മുതിര്‍ന്ന നേതാക്കളുമാണ് പ്രശ്‌നബാധിത പ്രദേശം സന്ദര്‍ശിച്ചത്.കര്‍ണാടക സര്‍ക്കാര്‍ നടത്തിയ പൊളിച്ചുമാറ്റല്‍ നടപടിയില്‍ ഏകദേശം 400 കുടുംബങ്ങളണ് ഭവനരഹിതരായത്. ഡിസംബര്‍ 20ന് പുലര്‍ച്ചെ 4.15ഓടെ യാതൊരു മുന്നറിയിപ്പും കൂടാതെ എത്തിയ തൊഴിലാളികള്‍,…

Read More

വിദ്വേഷ പ്രസംഗങ്ങളും കലാപാഹ്വാനങ്ങളും സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ നടത്തിയാൽ 10 വർഷം വരെ തടവ്, കർണ്ണാടക ബിൽ അവതരിപ്പിച്ചു

ബംഗളുരു :വിദ്വേഷ പ്രസംഗങ്ങളും കലാപാഹ്വാനങ്ങളും സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ നടത്തിയാൽ 10 വർഷം വരെ തടവ ലഭിക്കുന്ന നിയമ നിർമാണത്തിന് വേണ്ടിയുള്ള ബിൽ കർണാടക നിയമസഭയിൽ അവതരിപ്പിച്ചു. ബിജെപിയുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് ബിൽ അവതരണം നടന്നത്. വിദ്വേഷകുറ്റത്തിന് ഒരു വർഷം തടവാണ് ബിൽ നിശ്ചയിച്ചിട്ടുള്ളത്. ഒപ്പം 50000 രൂപ പിഴയും. കുറ്റം ആവർത്തിച്ചാൽ പത്ത് വര്ഷം വരെയാണ് തടവ്. മതം, ജാതി, സമൂഹം, ലിംഗം, ജൻമസ്ഥലം, വീട്, ഭാഷ, വൈകല്യം, കുലം എന്നിവയൊക്കെ നിയമത്തിന്റെ…

Read More

ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന് നാട്ടുകാർ;പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ നാലാം നിലയിൽ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്.

ബെംഗളൂരു : ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനക്കിടെ നാലാം നിലയില്‍ നിന്ന് ചാടി യുവതിയ്ക്ക് പരിക്ക്. ലഹരി പാര്‍ട്ടി നടത്തുന്നുവെന്ന് അയല്‍വാസികള്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് ബ്രൂക്ക് ഫീല്‍ഡിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധനക്ക് എത്തുകയായിരുന്നു. ഇതോടെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന യുവതി ബാല്‍ക്കണി വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേൽക്കുകയായിരുന്നു. ഡ്രെയിനേജ് പൈപ്പിലൂടെ താഴെ ഇറങ്ങാനായിരുന്നു 21 വയസ്സുകാരിയായ യുവതിയുടെ ശ്രമം. ഇതിനിടെ നാലാം നിലയില്‍ നിന്ന് യുവതി താഴേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ…

Read More

കൂട്ടുകാർക്കൊപ്പംകളിക്കുന്നതിനിടെ കാണാതായ കുട്ടിയെ വളർത്തു നായ കണ്ടെത്തി

മംഗളൂരു:കൂട്ടുകാർക്കൊപ്പംകളിക്കുന്നതിനിടെ കാണാതായ കുട്ടിയെ വളർത്തു നായ കണ്ടെത്ത കാപ്പിത്തോട്ടത്തില്‍ കുടുങ്ങിയ പിഞ്ചു കുഞ്ഞിനെയാണ്  വളർത്തുനായ കണ്ടെത്തിയത്.. കര്‍ണാടകയിലെ കുടക് ജില്ലയിലെ ബി ഷെട്ടിഗേരി ഗ്രാമപ്പഞ്ചായത്തില്‍, കൊങ്കണയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം. ശാരി ഗണപതിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ ജോലി ചെയ്യുന്ന സുനിലിന്റെയും നാഗിനിയുടെയും മകളെയാണ് ‘ഓറിയോ’ എന്ന വളര്‍ത്തുനായ രക്ഷിച്ചത്. മാതാപിതാക്കളും നാട്ടുകാരും വനപാലകരും അരിച്ചുപെറുക്കിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ തോട്ടത്തിന്റെ മധ്യഭാഗത്ത് ക്ഷീണിച്ചു കിടക്കുകയായിരുന്ന രണ്ടു വയസുകാരി സുനന്യക്കരികിലേക്ക് ‘ഓറിയോ’ മണംപിടിച്ചെത്തുകയായിരുന്നു.

Read More

ചെക്ക് പോസ്റ്റില്‍ നാടകീയ രംഗങ്ങള്‍: ഉറങ്ങുകയാണെന്ന് പറഞ്ഞു, കാറില്‍ മൃതദേഹം; മൂന്നുപേര്‍ കസ്റ്റഡിയില്‍.

വീരാജ്പേട്ട: കുടക്ജില്ലയിലെ സിദ്ധാപുരക്ക് സമീപം സ്ത്രീയുടെ മൃതദേഹവുമായി കാറില്‍ സഞ്ചരിച്ച മൂന്ന് പുരുഷന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച അർധരാത്രി മാല്‍ദാരെ-ലിംഗാപുര ഫോറസ്റ്റ് ചെക്ക്-പോസ്റ്റിലെ വനം ഉദ്യോഗസ്ഥർ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് സംഭവം.ഹരിയാനയില്‍ രജിസ്റ്റർ ചെയ്ത ഒരു കാർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കാറില്‍ മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. കാറിലുണ്ടായിരുന്ന പുരുഷന്മാർ, സ്ത്രീ ‘ഉറങ്ങുകയാണെന്ന്’ വനം ഉദ്യോഗസ്ഥരോട് പറഞ്ഞതായിട്ടാണ് വിവരം. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വനം ഉദ്യോഗസ്ഥർ യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും കാർ വിശദമായി പരിശോധിക്കുകയുമായിരുന്നു….

Read More

കര്‍ണാടകയിലെ പുറ്റൂരില്‍ പശുക്കടത്ത് ആരോപിച്ച് മലയാളിയായ ട്രക്ക് ഡൈവര്‍ക്ക് നേരെ കര്‍ണാടക പൊലീസ് വെടിയുതിര്‍ത്തു.

മംഗളൂരു: കര്‍ണാടകയിലെ പുറ്റൂരില്‍ പശുക്കടത്ത് ആരോപിച്ച് മലയാളിയായ ട്രക്ക് ഡൈവര്‍ക്ക് നേരെ കര്‍ണാടക പൊലീസ് വെടിയുതിര്‍ത്തു കാലികളെ വഹിച്ചുകൊണ്ടുള്ള ട്രക്ക് ഓടിക്കുകയായിരുന്ന കാസര്‍ഗോഡ് സ്വദേശിയായ അബ്ദുള്ള (40)യ്ക്ക് നേരെയാണ് പുറ്റൂര്‍ പൊലീസിന്റെ ആക്രമണമുണ്ടായത്. ചൊവ്വാഴ്ച മംഗളൂരുവിന് അടുത്ത് പുറ്റൂരിലാണ് സംഭവം. വെടിവെപ്പില്‍ അബ്ദുള്ളയുടെ കാലിന് വെടിയേറ്റു. പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ വെന്‍ലോക്ക് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുമ്പ് ബെല്ലാരി പൊലീസ് കര്‍ണാടകയിലെ ഗോവധ നിരോധന, കന്നുകാലി സംരക്ഷണ നിയമപ്രകാരം അബ്ദുള്ളയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നെന്ന് പുറ്റൂര്‍…

Read More