നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളൊരുക്കിയ പ്രശസ്ത സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് അന്തരിച്ചു.
ചെന്നൈ:നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളൊരുക്കിയ പ്രശസ്ത സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് അന്തരിച്ചു ചെന്നൈയിലായിരുന്നു അന്ത്യം. 1985 -2000 കാലയളവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളൊരുക്കിയ സംഗീത സംവിധായനാണ് വെങ്കിടേഷ്. സംഗീതരാജൻ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. 1955 മാർച്ച് 5-ന് തമിഴ്നാട്ടിൽ ജനിച്ചു. വെങ്കിടേഷിന്റെ അച്ഛൻ പഴനി ഒരു മാൻഡലിൻ വാദകനായിരുന്നു അച്ഛന്റെ ശിഷ്യത്വം സ്വീകരിച്ച് മൂന്ന് വയസ് മുതൽക്കുതന്നെ വെങ്കിടേഷ് മാന്‍റലിൻ വായിക്കാൻ തുടങ്ങി. തുടർന്ന് ഗിറ്റാറും ബാഞ്ചോയും പഠിച്ചെടുത്തു. രവീന്ദ്രൻ, എ റ്റി…

