AI girlfriend

കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി.

ന്യൂഡൽഹി :കേരളത്തിൽ എസ്ഐആർ നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി. രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കോടതി നിർദ്ദേശപ്രകാരം എന്യുമറേഷൻ ഫോം തിരികെ വാങ്ങുന്നതിനുള്ള സമയം 18 വരെ നീട്ടിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ഈ മാസം 18 വരെ കാത്തിരിക്കണമെന്നും കമ്മീഷൻ വാദിച്ചു. എന്നാൽ, ക്രിസ്മസ് അവധി അടക്കം പരിഗണിച്ച് രണ്ടാഴ്ച കൂടി സമയം നൽകണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതംഗീകരിക്കാത്ത ചീഫ് ജസ്റ്റിസ്…

Read More

ഭീമ കൊറഗേവ് കേസ് ; ഹാനി ബാബു ഇന്ന് ജയിൽ മോചിതനാകും.

മുംബൈ: അഞ്ച് വർഷമായി ജയിലിൽ കിടന്ന ഭീമ കൊറേഗാവ് കേസില്‍ ജാമ്യം ലഭിച്ച ഡല്‍ഹി യൂണിവേഴ്സിറ്റി മുന്‍ പ്രൊഫസര്‍ ഹാനി ബാബു ഇന്ന് ജയില്‍ മോചിതനാകും. അഞ്ച് വര്‍ഷത്തിന് ശേഷമാണ് മോചിതനാകുന്നത്. നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലാണ് ഹാനി ബാബു ഉള്ളത്. മുംബൈ വിട്ട് പോകരുതെന്നാണ് ജാമ്യ വ്യവസ്ഥ. അതിനാല്‍ മുംബൈയില്‍ തന്നെ തുടരും. ഭാര്യ ജെനി റോവേന ഉള്‍പ്പടെയുള്ളവര്‍ ജയിലിന് പുറത്ത് സ്വീകരിക്കും. ബോംബെ ഹൈക്കോടതിയാണ് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. ജാതി അടിസ്ഥാനമാക്കിയുള്ള…

Read More

ഞങ്ങളെ ബംഗ്ലാദേശിലേക്ക് നാടുകടത്താൻ എന്ത് കുറ്റമാണ് ഞങ്ങള്‍ ചെയ്തത്. 1952 ലെ ഭൂരേഖകളും 2002 ലെ വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടായിട്ടും ഗർഭിണിയേയും മകനെയും നാടുകടത്തിയ നടപടിയെ സുപ്രീം കോടതി വിമർശിച്ചു. ഇവരെ തിരിച്ചെത്തിച്ച് കേന്ദ്രം.

കൊല്‍ക്കത്ത: ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗർഭിണിയെയും എട്ടുവയസുള്ള മകനെയും നാടുകടത്തിയത് പൗരത്വ നിയമത്തെപ്പോലുംകാറ്റിൽ പ്പറത്തി. 1952 ലെ ഭൂരേഖകളും 2002 ലെ വോട്ടേഴ്സ് ലിസ്റ്റിൽ പിതാവിൻ്റെ പേരുണ്ടായിട്ടും നാടുകടത്തിയ നടപടിയെ സുപ്രീം കോടതി വിമർശിച്ചപ്പോഴാണ് കേന്ദ്രം അവരെ തിരിച്ചെത്തിക്കാൻ സമ്മതിച്ചത്. ഇത് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതായി നിരീക്ഷകർ അഭിപ്രായപ്പെട്ടു. ഇന്ത്യയിലേക്ക് ഇവരെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രിം കോടതിയെ പിന്നീട് അറിയിക്കുകയായിരുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഇവരെ തിരിച്ചെത്തിക്കാമെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചത്. 26കാരിയായ സുനാലി ഖാത്തൂൻ,മകൻ സാബിർ…

Read More

സഞ്ജൗലി പള്ളിയുടെ മുകളിലത്തെ മൂന്ന് നിലകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് ഹിമാചല്‍പ്രദേശ് ഹൈക്കോടതി.

ഷിംല: ഷിംലയിലെ സഞ്ജൗലി പള്ളിയുടെ മുകളിലത്തെ മൂന്ന് നിലകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് ഹിമാചല്‍പ്രദേശ് ഹൈക്കോടതി താഴത്തെ രണ്ട് നിലകള്‍ തല്‍സ്ഥിതി തന്നെ തുടരട്ടെയെന്നും അവ സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു. മുകളിലത്തെ നിലകള്‍ പൊളിക്കാനുള്ള മുനിസിപ്പല്‍ കമ്മീഷണറുടെ ഉത്തരവ് മാര്‍ച്ച് ഒമ്പതിന് മുമ്പ് നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് അജയ് മോഹന്‍ ഗോയലിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. നേരത്തെ, മുനിസിപ്പല്‍ കമ്മീഷണര്‍ പള്ളിയുടെ മുകളിലെ മൂന്ന് നിലകള്‍ പൊളിക്കണമെന്ന് ഉത്തരവിട്ടിരുന്നു. പിന്നീട് പള്ളി കെട്ടിടം മുഴവനായും പൊളിച്ച് നീക്കമെന്ന് മുനിസിപ്പല്‍…

Read More

140 കിലോമീറ്റർ വേഗതയുമായി ബൈക്കിൽ വ്ലോഗറുടെ പ്രകടനം, അപകടത്തിൽ തല വേർപ്പെട്ടു.

സൂറത്ത് :ഹെൽമറ്റ് ധരിക്കാതെ അമിതവേഗതയിൽ ബൈക്കോടിക്കുന്നതിനിടെ അപകടത്തിൽ യുവ വ്ലോഗർക്ക് ദാരുണാന്ത്യം. ‘പികെആർ ബ്ലോഗർ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന പ്രിൻസ് പട്ടേൽ (18) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് തല വേർപ്പെട്ട നിലയിലാണ് പ്രിൻസിന്റെ ശരീരം കണ്ടെത്തിയത്. ഗുജറാത്ത് സൂറത്തിലെ ഗ്രേറ്റ് ലൈനർ ബ്രിഡ്ജിലൂടെ മണിക്കൂറിൽ 140 കി.മീ. വേഗത്തിൽ പ്രിൻസ് ബൈക്ക് ഓടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അപകടം. ബൈക്ക് നിയന്ത്രണംവിട്ട് റോഡിൽ വീഴുകയായിരുന്നു. വീണിടത്തു നിന്ന് 100 മീറ്ററോളം നിരങ്ങി…

Read More

വർഗീയത ആളി കത്തിക്കാൻ ശ്രമിച്ച ഹൽദ്വാനിയിലെ സംഘ് പരിവാർ പ്രവർത്തകരുടെ വ്യാജ ആരോപണങ്ങളെ പൊളിച്ചടക്കാൻ സഹായിച്ച സി.സി. ടി.വി. ദൃശ്യങ്ങൾ

ഹൽദ്വാനി: (ഉത്തര ഖണ്ഡ്) വർഗീയത ആളി കത്തിക്കാൻ ശ്രമിച്ച ഹൽദ്വാനിയിലെ സംഘ് പരിവാർ പ്രവർത്തകരുടെ വ്യാജ ആരോപണങ്ങളെ പൊളിച്ചടക്കാൻ സഹായിച്ച സി.സി. ടി.വി. ദൃശ്യങ്ങ നാടിനെ രക്ഷിച്ചു. ബൻഭൂൽപുരയിലെ ഉജലേശ്വർ ക്ഷേത്രത്തിന് സമീപം ഒരു നവജാത പശുക്കിടാവിന്റെ ജഡം കണ്ടെത്തിയതിനെത്തുടർന്ന് വ്യാപിച്ച വിദ്വേഷ പ്രചരണം വർഗീയ ചേരി തിരിവിലേക്ക് വഴി തിരിച്ചു വിടാനുള്ള ശ്രമമാണ് അധികൃതർ തകർത്തത്. ഹിന്ദുക്കളെ പ്രകോപിപ്പിക്കാൻ മുസ്ലീങ്ങൾ മൃഗത്തെ അറുത്തതായി ഹിന്ദുത്വരും ഒരു പ്രാദേശിക ബിജെപി പ്രവർത്തകനും പെട്ടെന്ന് ആരോപിക്കുകയായിരുന്നു. ഇത് പ്രതികാര…

Read More

പൗരൻ്റെ മേൽ അദൃശ്യ നിരീക്ഷണമോ? സഞ്ചാർ സാരഥി ആപ്പിനെതിരെ വിമര്‍ശനം ശക്തമാവുന്നു.

ന്യൂഡൽഹി:ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഫോണുകളിലും ‘സഞ്ചാർ സാഥി’ ആപ്പ് നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യാനുള്ള കേന്ദ്രസർക്കാർ നിർദേശത്തിനെതിരെ വിമർശനം. മൊബൈൽ മോഷണവും തട്ടിപ്പും തടയാനാണ് ആപ്പെങ്കിലും, ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ശിവസേന എം.പി പ്രിയങ്ക ചതുർവേദി ആരോപിച്ചു. ആഗോള ഫോൺ നിർമ്മാതാക്കളും ഈ നീക്കത്തെ എതിർത്തേക്കാം. മുബൈ: ഇന്ത്യയില്‍ വില്‍ക്കുന്ന മുഴുവന്‍ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ വിമര്‍ശനം. ആപ്പിള്‍,സാംസങ്, ഷവോമിതുടങ്ങിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ക്ക് സഞ്ചാര്‍ സാഥി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിര്‍ദേശം കേന്ദ്രം…

Read More

ആര്‍.എസ്.എസ് മന്ദിരത്തിനുള്ള പാര്‍ക്കിങ്ങിനായി 1400 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പൊളിച്ചു മാറ്റി.

ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ ആര്‍.എസ്.എസ് മന്ദിരത്തിനുള്ള പാര്‍ക്കിങ്ങിനായി 1400 വര്‍ഷം പഴക്കമുള്ള ക്ഷേത്ര പൊളിച്ചതായി ആരോപണം. ജണ്ഡേവാലയിലെ ഗോരഖ്‌നാഥ് ക്ഷേത്രമാണ് ബി.ജെ.പി ഭരിക്കുന്ന ദല്‍ഹി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കിയത്. എ.ബി.പി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശവാസികളിലൊരാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഇതോടെ വന്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടി. ആര്‍.എസ്.എസിന് കോടിക്കണക്കിന് വിലമതിക്കുന്ന ആസ്ഥാന മന്ദിരമുണ്ടാക്കാം. കുഴപ്പമില്ല. എന്നാല്‍ അവര്‍ പാര്‍ക്കിങ്ങിനായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ക്ഷേത്രം പൊളിച്ചുമാറ്റുകയാണ്. അങ്ങനെ ആ ഭൂമി…

Read More

വിജയ് മല്യയും നീരവ് മോദിയുമടക്കമുള്ളവര്‍ നല്‍കാനുള്ളത് 58000 കോടിരൂപ; വെളിപ്പെടുത്തി കേന്ദ്രം

ന്യൂഡല്‍ഹി :വിജയ് മല്യയും നീരവ് മോദിയും അടക്കമുള്ള സാമ്പത്തിക കുറ്റവാളികള്‍ ഇന്ത്യന്‍ ബാങ്കുകളില്‍നിന്നെടുത്ത വായ്പ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. മുതലും പലിശയും ഉള്‍പ്പടെ 58000 കോടി രൂപയുടെ കുടിശ്ശികയാണ് ഈ സാമ്പത്തിക കുറ്റവാളികള്‍ക്കുള്ളത്. ആസ്തികള്‍ കണ്ടുകെട്ടിയും ലേല നടപടികളിലൂടെയും ബാങ്കുകള്‍ ഇതുവരെ 19,187 കോടി രൂപ തിരിച്ചുപിടിച്ചതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നീരവ് മോദി, വിജയ് മല്യ, നിതിന്‍ സന്ദേസര എന്നിവരുള്‍പ്പടെ 15 പേരെ പിടിക്കിട്ടാപ്പുള്ളികളായ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ചതായും കേന്ദ്ര ധനകാര്യ…

Read More

വഖഫ് രജിസ്ട്രേഷൻ സമയപരിധി നീട്ടിനൽകാനാവില്ല; ട്രൈബ്യൂണലിനെ സമീപിക്കാൻ നിർദേശിച്ച് സുപ്രീംകോടതി.

ന്യൂഡൽഹി | വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിനൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി. വഖഫ് (ഭേദഗതി) നിയമം, 2025 ലെ സെക്ഷൻ 3ബി പ്രകാരം സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സമയപരിധി നീട്ടിനൽകുന്നതിനായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എ ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വഖഫ് (ഭേദഗതി) നിയമ പ്രകാരമുള്ള നിർബന്ധിത രജിസ്ട്രേഷൻ സമയപരിധി നീട്ടിനൽകണമെന്ന അപേക്ഷ തള്ളിയാണ് കോടതി നടപടി. ഈ ആഴ്ച അവസാനത്തോടെ രജിസ്ട്രേഷന് നൽകിയ ആറുമാസത്തെ സമയപരിധി…

Read More