AI girlfriend

അമ്മേ.. എന്നോട് ക്ഷമിക്കണം, എന്റെ മക്കളെ പൊന്നുപോലെ നോക്കണം. ഈ ജോലി പൂർത്തിയാക്കാൻ എന്നെക്കൊണ്ട് കഴിയുന്നില്ല. മൊബൈലിൽ വീഡിയോ ചിത്രീകരിച്ച് ബി.എൽ ഒ ആത്മഹത്യ ചെയ്തു.

ലഖ്നോ:എസ്. ഐ ആർ സമ്മർദ്ദം, ആത്മഹത്യ തുടർന്ന് ബി.എൽ .ഒമാർ .ജോലി സമ്മർദം താങ്ങാൻ സാധിക്കാത്തതിനെ തുടർന്ന് യു.പിയിൽ ബി.എൽ.ഒ ആത്മഹത്യ ചെയ്തു. വോട്ടർ പട്ടികയുടെ തീവ്രപരിഷ്‍കരണത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് മൊബൈലിൽ വീഡിയോ ചിത്രീകരിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത്. യു.പിയിലെ മൊറാദാബാദ് സ്വദേശിയായ സർവേഷ് സിങാണ് മരിച്ചത്. ഇയാൾ സമീപത്തെ സ്കൂളിൽ അസിസ്റ്റന്റ് ടീച്ചറായി ജോലി ചെയ്ത് വരികയായിരുന്നു.ഒക്ടോബർ ഏഴിനാണ് ഇയാളെ ബി.എൽ.ഒയായി നിയമിച്ചത്. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിൽ സർവേഷ് ഭാഗമാകുന്നത്. ആത്മഹത്യ…

Read More

എസ്. ഐ. ആർ;. പ്രക്ഷുപ്തമായി ലോക സഭ.

ന്യൂഡൽഹി: ലോക സഭയിൽ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം എസ്‌ഐആറിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പാർലമെന്റ് നാടകവേദി ആക്കരുതെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യസഭയിൽ മുൻ ഉപരാഷ്ട്രപതിജഗദീപ് ധൻഖഡിന്റെ രാജിയിൽ ഭരണ-പ്രതിപക്ഷം ഏറ്റുമുട്ടി. ബിഹാറിലെ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം സഭയിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയിൽ നിന്ന് പ്രതിപക്ഷം പുറത്തുവരണമെന്നും , പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ കടമ നിർവഹിക്കണമെന്നുംപാർലമെന്റിൽ നാടകമല്ല കളിക്കേണ്ടതെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞു. എസ്‌ഐആറിൽ സഭ നിർത്തിവെച്ച ചർച്ചചെയ്യണമെന്ന്…

Read More

ഗാസിയാബാദില്‍ 1996ല്‍ നടന്ന സ്‌ഫോടനത്തില്‍ പ്രതിചേര്‍ത്ത മുസ്‌ലിം യുവാവിനെ ഹൈക്കോടതി വെറുതെവിട്ടു. ‘പോലീസ് കസ്റ്റഡിയിലെ കുറ്റസമ്മത മൊഴി തെളിവല്ല’

അലഹബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 1996ല്‍ നടന്ന സ്‌ഫോടനത്തില്‍ പ്രതിചേര്‍ത്ത മുസ്‌ലിം യുവാവിനെ ഹൈക്കോടതി വെറുതെവിട്ടു.മൊറാദാബാദ് സ്വദേശിയായ മുഹമ്മദ് ഇല്യാസിനെയാണ് ഡിവിഷന്‍ ബെഞ്ച് അപ്പീലില്‍ വെറുതെവിട്ടത്. കേസില്‍ ഇല്യാസിന്റെ പങ്കാളിത്തം ഉറപ്പിക്കാന്‍ തെളിവുകള്‍ ഇല്ലെന്നും കസ്റ്റഡിയില്‍ ഇരിക്കെ നല്‍കിയ കുറ്റസമ്മത മൊഴിയാണ് ശിക്ഷിക്കാനായി വിചാരണക്കോടതി ഉപയോഗിച്ചതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 18 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസ് ശരിയായ അന്വേഷണം നടത്തിയില്ലെന്നും അത് വേദനാജനകമാണെന്നും 51 പേജുള്ള വിധിയില്‍ കോടതി വിലപിച്ചു. 1996 ഏപ്രില്‍ 27ന് ഉച്ചതിരിഞ്ഞ് 3.55നാണ് സ്‌ഫോടനം…

Read More

ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണ്, സാക്ഷി മൊഴികൾ അടക്കം കാണാതെ തീരുമാനം എടുക്കാൻ കഴിയില്ല’ – ടി.പി കേസിലെ പ്രതികളുടെ ജാമ്യത്തിൽ ഇടപെട്ട് സുപ്രീം കോടതി

ദില്ലി: ടിപി വധക്കേസ് ഒരുകൊലപാതകക്കേസ് ആണെന്നും പെട്ടെന്ന് എങ്ങനെ ജാമ്യം നൽകുമെന്നും സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രേഖകൾ കാണണമെന്നും കോടതി പറഞ്ഞു. രേഖകൾ വരുന്നത് വരെ ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. സാക്ഷി മൊഴികൾ അടക്കം കാണാതെ തീരുമാനം എടുക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവാണ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനം മറുപടി സമർപ്പിക്കാതെ ഒളിച്ചു കളിക്കുകയാണെന്ന് കെകെ രമയുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ വാദിച്ചു. ഗ്യാലറിക്ക്…

Read More

എസ് ഐ ആർ സമ്മർദ്ദം; രാജസ്ഥാനിൽ അധ്യാപകൻ ആത്മഹത്യ ചെയ്തു .കേരളത്തിൽ ബി.എൽ. ഒ പണിമുടക്ക് തുടങ്ങി..

ജയ്പൂർ: രാജസ്ഥാനിൽ ബി‌എൽ‌ഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു.ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂളിൽ അധ്യാപകനായ മുകേഷ് ജംഗിദ് ആണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. എസ്‌ഐ‌ആറുമായി ബന്ധപ്പെട്ട ജോലി സമ്മർദ്ദം കാരണമാണ് മരണമെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി. അതിനിടെ, മുകേഷിൻ്റെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി. എസ്‌ഐആർ ജോലികൾ കാരണം താൻ സമ്മർദ്ദത്തിലാണെന്നും സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു. സസ്‌പെൻഷൻ ഭീഷണി ഉണ്ടെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. കേരളത്തിലും ബിഎൽഒ ആത്മഹത്യ ചെയ്ത വിവാദങ്ങൾ…

Read More

കോൺഗ്രസ് മുസ്‌ലിം ലീഗ് മാവോവാദി കോൺഗ്രസ് – മോദി

പറ്റ്ന :ബിഹാറിൽ എക്സിറ്റ് പോളുകൾ പ്രവചിച്ചതിനേക്കാൾ വലിയ വിജയവുമായി എൻഡിഎ. മഹാസഖ്യത്തിന് വൻ പരാജയം. കോൺഗ്രസ് നാല് സീറ്റിൽ ഒതുങ്ങി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വൻ ആഘോഷമാണ് നടക്കുന്നത്. ഇന്നത്തെ കോൺഗ്രസ് എംഎംസി കോൺഗ്രസ് ആയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് മുസ്‌ലിം ലീഗ് മാവോവാദി കോൺഗ്രസ ആയെന്നായിരുന്നു മോദിയുടെ പരിഹാസം. ഇത് ആഘോഷിക്കേണ്ട ദിവസമാണ്. ബിഹാർ‌ ജനത ഓരോ വീട്ടിലും ഇന്ന് മഖാന പായസം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ദേശീയ ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന…

Read More

ബീഹാർ ഫലം ; സ്ത്രീകളുടെ എകൗണ്ടിൽ പണം നിക്ഷേപിച്ചു, കമ്മീഷൻ മൗനിയായി. ഗെഹ് ലോട്ട് .

പറ്റ്ന :ബിഹാർ തെരഞ്ഞെടുപ്പ്ൽ സ്ത്രീകൾക്ക് ലഭിച്ച ബാങ്ക് നിക്ഷേപവും ഉയർന്ന പോളിങ്ങും എൻ.ഡി.എയെ തുണച്ചു. തെരഞെടുപ്പ് ഫലം നിരാശപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെഹ്‍ലോട്ട്. സ്ത്രീ വോട്ടർമാർക്ക് വിതരണം ചെയ്ത 10,000 ആണ് ഫലത്തെ സ്വാധീനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ‘മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന’ പരിപാടിയിലൂടെ 75 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 10,000 രൂപ നിഷേധിച്ചുവെന്നായിരുന്നു എൻഡിഎയുടെ അവകാശവാദം. തെരഞ്ഞെടുപ്പ് കാലയളവിൽ ഇത്തരത്തിൽ പണം വിതരണം ചെയ്യുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശബ്ദ…

Read More

അൽഫലാഹ് സർവ കലാശാലയുടെ അസോസി യേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് (എഐയു) അംഗത്വം റദ്ദാക്കി.

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ കാര്‍ ബോംബ് സ്ഫോടനത്തിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞ അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിക്ക് മേല്‍ നീരീക്ഷണം ശക്തമാക്കുന്നു. ഹരിയാനയിലെ ഹരീദാബാദിലെ ഈ സര്‍വകലാശാലയുടെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് (എഐയു) അംഗത്വം റദ്ദാക്കി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഐയു നടപടി. ഔദ്യോഗിക വെബ്‌സൈറ്റ് ഉള്‍പ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും എഐയുവിന്റെ ലോഗോ ഉള്‍പ്പെടെ നീക്കം ചെയ്യാന്‍ സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ചു. ഇതിന് പിന്നാലെ, നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിക്ക്…

Read More

ചെങ്കോട്ട സ്‌ഫോടനത്തിലെ പ്രതി ഉമര്‍ നബിയുടെ വീട് തകര്‍ത്ത് സുരക്ഷാ സേന.

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിലെ പ്രതി ഉമര്‍ നബിയുടെ വീട് തകര്‍ത്ത് സുരക്ഷാ സേന.ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീടാണ് തകര്‍ത്തത്. ഐഇഡി ഉപയോഗിച്ചാണ് വീട് തകര്‍ത്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് വീട് തകര്‍ത്തതെന്നാണ് സുരക്ഷാ സേന നല്‍കുന്ന വിശദീകരണം. അതേസമയം സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സര്‍വകലാശാലയിലെ ഡോക്ടര്‍ അദീലിന്റെ സഹോദരന്‍ മുസഫറിന് പാക് ബന്ധമുളളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഡോ. അദീല്‍ അറസ്റ്റിലായതിന് പിന്നാലെ മുസഫര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കായി…

Read More

ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് സര്‍വകലാശാലക്ക് നാക് അംഗീകാരമില്ല; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ന്യൂഡല്‍ഹി | ഡല്‍ഹി സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ ജോലി ചെയ്ത ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലക്ക് നാക് (നാഷണല്‍ അസെസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) അംഗീകാരമില്ലെന്ന് കണ്ടെത്തി. ഇതോടെ സര്‍വകലാശാലക്ക് നാക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തിയതിനു പിന്നാലെയാണ് നോട്ടീസ്. സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ തെറ്റായ അക്രഡിറ്റേഷന്‍ വിവരങ്ങള്‍ നല്‍കിയെന്ന് കാട്ടിയാണ് നടപടി. ഏഴ്ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം. ഡല്‍ഹിയില്‍ പൊട്ടിത്തെറിച്ച കാറോടിച്ചിരുന്ന ഡോ. ഉമര്‍ നബി അല്‍ ഫലാഹ് സര്‍വകലാശാലയിലാണ് ജോലി ചെയ്തിരുന്നത്….

Read More