സെൻ്റ് റീത്താസിലെ പ്രിൻസിപ്പിലിൻ്റെ ചിരിയുടെ അശ്ലീലം ചർച്ച ചെയ്ത സോഷ്യൽ മീഡിയ അവരുടെ ഇംഗ്ലീഷ് ഭാഷയുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നു.
കൊച്ചി: ശിരോവസ്ത്രത്തിന് വിലക്ക് നിൽകിയ പള്ളുരുത്തി സെന്റ്. റീത്താസ് പബ്ലിക് സ്‌കൂളിലെ തട്ടം വിവാദത്തില്‍ വിശദീകരണം നല്‍കാനായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സ്‌കൂള്‍ പ്രധാനധ്യാപിക ഉപയോഗിച്ച ഇംഗ്ലീഷ് ഭാഷയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് സോഷ്യല്‍മീഡിയ വ്യാകരണ പിഴവുകളും വ്യക്തമല്ലാത്ത പ്രയോഗങ്ങളും നിറഞ്ഞ പ്രധാനധ്യാപികയുടെ ഇംഗ്ലീഷ് ഇങ്ങനെയാണെങ്കില്‍ അവിടെ പഠിപ്പിക്കുന്ന അധ്യാപകരുടെ അവസ്ഥ എന്താണെന്നാണ് സോഷ്യല്‍മീഡിയയില്‍ ചോദ്യമുയരുന്നത്. ഉയര്‍ന്ന ഫീസ് വാങ്ങി സി.ബി.എസ്.ഇ സിലബസ് പഠിപ്പിക്കുന്ന സ്‌കൂളിന് തീരെ നിലവാരമില്ലെന്നാണ് സോഷ്യല്‍മീഡിയയുടെ നിരീക്ഷണം. മലയാളികളായ മാധ്യമപ്രവര്‍ത്തകരോട് അധ്യാപിക ഇംഗ്ലീഷില്‍ സംസാരിച്ചത് മുഴുവന്‍ ഗ്രാമര്‍…

