AI girlfriend
Headlines

കല്ലടിക്കോട്ട് മൂന്നേക്കറിൽ രണ്ടു യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ.

പാലക്കാട്∙ കല്ലടിക്കോട്ട് മൂന്നേക്കറിൽ രണ്ടു യുവാക്കളെ വെടിയേറ്റ് മരിച്ച നിലയി കണ്ടെത്തി. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനു, നിതിൻ എന്നിവരാണു മരിച്ചത്. മൃതദേഹങ്ങൾക്കു സമീപം നാടൻ തോക്ക് കണ്ടെത്തിയിട്ടുണ്ട്. നിതിൻ വീടിനുള്ളിലും ബിനു വീടിനു മുന്നിലെ റോ‍‍ഡിലുമാണ് മരിച്ചു കിടന്നത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചന. കല്ലടിക്കോട് പൊലീസ് അന്വേഷണം തുടങ്ങി. ജില്ലാ പൊലീസ് മേധാവിയും സംഭവസ്ഥലത്തെത്തി. മൂന്നു മണിയോടെയാണ് സമീപവാസികൾ സംഭവം അറിയുന്നത്. വഴിയിൽ മരിച്ചു കിടക്കുന്ന ബിനുവിനെ കണ്ട്…

Read More

ബസിൽ യാത്ര ചെയ്യണമെങ്കിൽ ബുർഖ ധരിക്കാൻ ഹിന്ദു യുവതിയോട് മുസ്‍ലിം പെൺകുട്ടികൾ’ ! ഉത്തരേന്ത്യൻ ഹാൻഡിലുകളിൽ വിദ്വേഷ പ്രചരണം -.. വാസ്തവം എന്ത്?മനോരമര ഫാക്ടി ചെക്ക്

ബസിൽ യാത്ര ചെയ്യണമെങ്കിൽ ബുർഖ ധരിക്കാൻ ഹിന്ദു യുവതിയോട് മുസ്‍ലിം പെൺകുട്ടികൾ’ ! ഉത്തരേന്ത്യൻ ഹാൻഡിലുകളിൽ വിദ്വേഷ പ്രചരണം…. മനോരമ ഫാക്ട് ചെക്ക് ബസിൽ ബുർഖ ധരിച്ച ഒരു കൂട്ടം വിദ്യാർത്ഥികളും പ്രായമായ ഒരു സ്ത്രീയും തമ്മിലുള്ള തർക്കത്തെ, കേരളത്തിലെ ബസുകളിൽ ഹിന്ദു സ്ത്രീകൾ ബുർഖ ധരിക്കാതെ യാത്ര ചെയ്യുന്നത് മുസ്‍ലിം സ്ത്രീകൾ തടയുന്നുവെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തിൽ ബുർഖ ധരിക്കാത്ത സ്ത്രീയ ബസിൽനിന്ന് നിർബന്ധിച്ച് ഇറക്കിവിട്ടു എന്ന തരത്തിലാണ് പ്രചാരണം….

Read More

മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് സ്ഫോടനത്തിലൂടെ തകർക്കുമെന്ന വ്യാജ ഇമെയിൽ, അന്വേഷണം ആരംഭിച്ചു.

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് സ്ഫോടനത്തിലൂടെ തകർക്കുമെന്ന വ്യാജ ഇമെയി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എട്ടംഗ സംഘത്തെ ആണ് നിയോഗിച്ചത്. ബോംബ് ഭീഷണി സന്ദേശത്തിന് പിന്നാലെ അണക്കെട്ടിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഞായറാഴ്ച രാത്രിയാണ് തൃശൂർ ജില്ലാ കോടതിയുടെ മെയിൽ ഐഡിയിലേക്ക് മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് സ്ഫോടനത്തിൽ തകർക്കുമെന്ന ഇമെയിൽ സന്ദേശം എത്തിയത്. തൃശൂർ കളക്ടർ ഇടുക്കി ജില്ലാ കളക്ടർക്ക് വിവരം കൈമാറിയതിന് പിന്നാലെ…

Read More

ലോകകപ്പ് യോഗ്യത നേടി ചരിത്രത്തിൽ ഇടം പിടിച്ച് ലോകത്തിലെ ചെറിയ രാജ്യമായി കാപ്പ് വെർദെ

ലോകകപ്പ് യോഗ്യത നേടി ചരിത്രത്തിൽ ഇടം പിടിച്ച് ലോകത്തിലെ ചെറിയ രാജ്യമായി കാപ്പ് വെർദെ 6 ലക്ഷത്തിനു താഴെ ജന സംഖ്യയുള്ള ആഫ്രിക്കൻ രാജ്യം കാപ്പ് വെർദെ തങ്ങളുടെ ചരിത്രത്തിൽ ആദ്യമായിലോക കപ്പിന് യോഗ്യത നേടി. 5.9 ലക്ഷം ജനങ്ങൾ മാത്രം താമസിക്കുന്ന ആഫ്രിക്കയിലെ കൊച്ചു രാജ്യത്തിന്റെ ചരിത്ര നേട്ടം പിറന്ന വിസ്മയമായി വിജയത്തിലൂടെ ബ്ലൂ ഷാർക്ക്സ് അവരുടെ യോഗ്യതാ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടുകയും കോണ്ടിനെന്റൽ ഹെവിവെയ്റ്റ്സ് കാമറൂണിനെ മറികടന്ന് 2026 ലെ ഫൈനലിൽ സ്ഥാനം…

Read More

കാറിൽ എംഡിഎംഎയുമായി പോകുമ്പോൾ അഭിഭാഷകയായ മാതാവിനെയും മകനെയും പിടികൂടി

ആലപ്പുഴ∙ കാറിൽ എംഡിഎംഎയുമായി പോകുമ്പോൾ അഭിഭാഷകയായ മാതാവിനെയും മകനെയു നർക്കോട്ടിക് സെല്ലും പുന്നപ്ര പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പുറക്കാട് കരൂർ കൗസല്യ നിവാസിൽ അഡ്വ.സത്യമോൾ (46) മകൻ സൗരവ് (18) എന്നിവരാണ് പിടിയിലായത്. ദേശീയ പാതയിൽ പറവൂരിന് സമീപം ഇന്ന് പുലർച്ചെയാണ് പിടികൂടിയത്. കാറിൽ നിന്ന് 6.9 ഗ്രാം എംഡിഎംഎ കസ്റ്റഡിയിലെടുത്തു. വീട്ടിൽ നടത്തിയ റെയ്ഡിൽ 2 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Read More

കലക്ഷനിൽ ഹിറ്റായി മലയാള സിനിമ,

മലയാള സിനിമ രംഗത്തെ വിവാദങ്ങൾക്കിടയിലും റിക്കാർഡ് കലക്ഷൻ നേട്ടവു മായി മലയാള സിനിമ ഇന്ത്യന്‍ സിനിമാലോകത്തിന് മുന്നില്‍ മലയാളസിനിമയുടെ റേഞ്ച് വ്യക്തമാക്കിയ വര്‍ഷമായിരുന്നു 2024. താരങ്ങളെക്കാള്‍ കണ്ടന്റുകളാണ് പ്രധാനമെന്ന് തെളിയിച്ചപ്പോള്‍ 1000 കോടിക്കടുത്തായിരുന്നു ബോക്‌സ് ഓഫീസ് വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഹിറ്റുകളുടെ എണ്ണം കുറവായിരുന്നു. എന്നാല്‍ കളക്ഷന്റെ കാര്യത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ വലിയ നേട്ടത്തിലേക്കാണ് മലയാള സിനിമ കുതിക്കുന്നത്. ചരിത്രത്തിലാദ്യമായി ഒരു മലയാളസിനിമ 300 കോടി നേടിയതും ഒരേ വര്‍ഷം ഒന്നിലധികം 200…

Read More

ഗസയില്‍ യുദ്ധം അവസാനിച്ചു; സമാധാന കരാറില്‍ ഒപ്പുവെച്ചു; പലസ്ഥീൻ തടവുകാരെ മറ്റൊരു രാജ്യത്തേക്ക് മാറ്റാൻ നീക്കം

കെയ്‌റോ: ചരിത്ര പ്രാധാന്യമുള്ള ഗസ സമാധാന കരാറില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഈജിപ്തില്‍ നടന്ന ഷാം എല്‍ ഷെയ്ക്ക് ഉച്ചകോടിയില്‍ വെച്ചാണ് ട്രംപ് ഒപ്പുവെച്ചത്. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ മധ്യസ്ഥ രാഷ്ട്രങ്ങളും കരാറില്‍ ഒപ്പുവെച്ചു. ഗസയില്‍ രണ്ടുവര്‍ഷമായി ഇസ്രഈല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാനായി അന്താരാഷ്ട്ര പിന്തുണ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എസ്-ഈജിപ്ത് പ്രസിഡന്റുമാര്‍ സംയുക്തമായി സമാധാനത്തിനുള്ള ഉച്ചകോടി സംഘടിപ്പിച്ചത്. തുര്‍ക്കി, ജോര്‍ദാന്‍, യു.കെ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളും ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍…

Read More

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ തട്ടം വിവാദത്തില്‍ പ്രതികരിച്ച് ഓര്‍ത്തഡോക്‌സ് സഭ; അധ്യാപകര്‍ക്കില്ലാത്ത എന്ത് നിബന്ധനയാണ് കുട്ടികള്‍ക്കെന്ന് യൂഹാനോന്‍ മാര്‍ മിലിത്തിയൂസ് മെത്രാപ്പൊലീത്ത

തൃശൂര്‍: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ തട്ടം വിവാദത്തില്‍ പ്രതികരിച്ച് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തട്ടം നിരോധിച്ച സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മെത്രാപ്പൊലീത്തയുടെ പ്രതികരണം. അധ്യാപകര്‍ക്കില്ലാത്ത എന്ത് നിബന്ധനയാണ് കുട്ടികള്‍ക്കെന്ന് യൂഹാനോന്‍ മാര്‍ മിലിത്തിയൂസ് മെത്രാപ്പൊലീത് ചോദ്യം ചെയ്തു. കഴുത്തില്‍ കുരിശുമാല, നെറ്റിയില്‍ കുങ്കുമം, കയ്യില്‍ ഏലസ് ഒക്കെ നിരോധിക്കുമോയെന്നും മെത്രാപ്പൊലീത്ത യൂണിഫോം നിബന്ധനയ്‌ക്കെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. നേരത്ത, യൂണിഫോം കോഡ് പാലിച്ചില്ലെന്ന്…

Read More

ഹമാസിൽ നിന്ന് തിരിച്ചടി സമ്മതിച്ച് നെതന്യാഹു.

തെല്‍അവിവ്: ഹമാസിൽ നിന്ന് തിരിച്ചടി സമ്മതിച്ച് നെതന്യാഹു.ലോകത്ത് ഇസ്റാഈൽ ഒറ്റപ്പെട്ടതായി തിരിച്ചറിഞെന്നും അദ്ദേഹം പറഞ്ഞു.ഗസ്സയില്‍ ഇസ്രായേലിന് വലിയ വില നല്‍കേണ്ടിവന്നുവെന്ന് തുറന്നു സമ്മതിച്ചു. നിരവധി സൈനികരെ നഷ്ടമായി എന്നു മാത്രമല്ല ഹമാസ് പ്രചാരണത്തിൽ പല രാജ്യങ്ങളും വീണുപോയത് തിരിച്ചടിയായെന്നും നെതന്യാഹു വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇസ്രായേൽ പാർലമെന്റിന് വേണ്ടി സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിന്റെ പരമോന്നത പുരസ്കാരത്തിനും ട്രംപിനെ നെതന്യാഹു നോമിനേറ്റ് ചെയ്തു. സൈനികരുടെ ആത്മാവിനും ശരീരത്തിനും ഗുരുതര പരിക്കുകളേറ്റു. പക്ഷെ അവര്‍…

Read More

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ പതിനേഴാം വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ പതിനേഴാം വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അല‍ർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അല‍ർട്ടുണ്ട്. 15ന്…

Read More