AI girlfriend

മരിക്കാൻ പുഴയിൽ ചാടി, രക്ഷപ്പെടുത്തി മത്സ്യ തൊഴിലാളി

കണ്ണൂർ: വളപട്ടണം റെയിൽവേ പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് ചാടിയയാളെ മത്സ്യ തൊഴിലാളി രക്ഷപ്പെടുത്തി. പുഴയിൽ ഒഴുകി നടക്കുകയായിരുന്നു യുവാവ്. ഇയാൾക്ക് മാനസിക പ്രയാസങ്ങളുള്ളതായി പൊലീസ് പറഞ്ഞു. കണ്ണൂർ അഴീക്കൽ കോസ്റ്റൽ പൊലീസും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വളപട്ടണം പാലത്തിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് പുഴയിൽ ഒഴുകി നടക്കുന്ന വിവരം അറിഞ്ഞാണ് കോസ്റ്റൽ പൊലീസ് ബോട്ടിൽ സ്ഥലത്തേക്ക് എത്തിയത്. ഈ സമയത്ത് പുഴയിൽ മീൻപിടിക്കുകയായിരുന്നു പ്രദേശവാസിയായ മത്സ്യത്തൊഴിലാളി. പൊലീസ് എത്തുന്നതിന് തൊട്ടുമുൻപ്…

Read More

രാജ്യത്തെ ഏറ്റവും വലിയ ദുരന്തം വോട്ട് മോഷണമാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും ശ്രദ്ധിക്കാതെ കോടീശ്വരന്മാർക്ക് ലാഭമുണ്ടാക്കുന്ന പണിയാണ് മോദി ചെയ്യുന്നത്.

ന്യൂദല്‍ഹി: രാജ്യത്ത് തെരഞ്ഞെടുപ്പ് മോഷ്ടിക്കപ്പെടുന്നതിനൊപ്പം തന്നെ തൊഴിലില്ലായ്മയും അഴിമതിയും വര്‍ധിച്ച് വരികയാണെന്ന് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. തൊഴില്‍ മോഷണവും വോട്ട് മോഷണവും യുവാക്കള്‍ ഒരിക്കലും സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും അത് വോട്ട് മോഷണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും രാഹുല്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു. ജോലി തേടി പ്രതിക്ഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്യുന്നതിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദി തൈകള്‍ നടുന്നതിന്റെയും യോഗ പരിശീലിക്കുന്നതിന്റെയും ദൃശ്യങ്ങളും…

Read More

ഞാനും ഐ ലൗ മുഹമ്മദ് പറയുന്നു. എന്നെയും ജയിലിൽ ഇടുമോ? ചന്ദ്രശേഖർ ആസാദ്.

ലഖ്‌നോ: ഐ ലവ് മുഹമ്മദ് പോസ്റ്ററുകളും ബാനറുകളും പ്രദര്‍ശിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ആസാദ് സമാജ് പാര്‍ട്ടി നേതാവും എംപിയുമായ ചന്ദ്രശേഖര്‍ ആസാദ്.” ഞാനും ഐ ലവ് മുഹമ്മദ് എന്ന് പറയുന്നു. എന്നെ ജയിലില്‍ ഇടുമയെന്ന് നോക്കട്ടെ. നിങ്ങളുടെ ജയിലില്‍ എത്ര സ്ഥലമുണ്ടെന്ന് നോക്കട്ടെ.”-അദ്ദേഹം പറഞ്ഞു. മതം ആചരിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നു. എന്നാല്‍, ഐ ലവ് മുഹമ്മദ് എന്ന് പറഞ്ഞാല്‍ ജയിലില്‍ അടക്കുന്നു… ”-അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നബിദിന ആഘോഷത്തിന്റെ ഭാഗമായി…

Read More

ബോർഡ്, ലൈറ്റ്, ക്യാമറ എല്ലാം പൂർത്തിയായി; വെങ്ങളം – രാമനാട്ടുകര ബൈപാസിൽ ടോൾ പിരിവിന് ട്രയൽ റൺ.

*കോഴിക്കോട് |* ദേശീയപാത വെങ്ങളം – രാമനാട്ടുകര ബൈപാസിൽ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ടോൾ പിരിവ് തുടങ്ങും. ഡൽഹി ആസ്ഥാനമായ റൻജൂർ എന്ന കമ്പനിയാണു ടോൾ പിരിവിനുള്ള കരാർ എടുത്തത്. ടോൾ നിരക്ക് ദേശീയപാത അതോറിറ്റിയുടെ അന്തിമ പരിഗണനയിലാണ്. അതോറിറ്റിയുടെ അംഗീകാരം ലഭിച്ച ശേഷം നിരക്ക് പരസ്യപ്പെടുത്തുകയും കൂടത്തുംപാറയിലെ ടോൾ പ്ലാസയിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ഈയാഴ്ച തന്നെ ടോൾ പ്ലാസയിൽ ട്രയൽ റൺ നടക്കും. തുടർന്ന്, ഒരാഴ്ചയ്ക്കകം ടോൾ പിരിവു തുടങ്ങും. ഫാസ്റ്റ്…

Read More

കുറ്റിക്കാട്ടൂർ അബൂ ഇസ്ഹാഖ് ഇസ്മാഈൽ മൗലവിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ നിര്യാതയായി.

കുറ്റിക്കാട്ടൂർ : ആനക്കുഴിക്കര പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായിരുന്ന അബൂ ഇസ്ഹാഖ് ഇസ്മാഈൽ മൗലവിയുടെ ഭാര്യ ഖദീജ ഹജ്ജുമ് 80 വയസ് മരണപ്പെട്ടു. മക്കൾ : ആയിഷ, ഇസ്ഹാഖ്,( സ്വീറ്റ് വാലി കട്ടാങ്ങൽ ) , സാജിദ, ഹഫ്സ, ഹബീബ. മരുമക്കൾ : പരേതനായ സുലൈമാൻ കൊടുവള്ളി,ഉമ്മർ പുതിയപാലം, ഉമ്മർ ചെറുവറ്റക്കടവ്, ഹാജറ കൊമ്മേരി. ബശീർ പയ്യാനക്കൽ,

Read More

തമിഴ്നാട് ഹൊസൂരിൽ ഒമ്പത് വയസ്സുള്ള വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്വകാര്യ പ്രൈമറി സ്കൂൾ ഉടമ അറസ്റ്റിൽ.

ഹൊസൂർ:തമിഴ്നാട് ഹൊസൂരിൽ ഒമ്പത് വയസ്സുള്ള വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്വകാര്യ പ്രൈമറി സ്കൂൾ ഉടമ അറസ്റ്റി. ഹൊസൂർ തിന്നൂരിലുള്ള സ്കൂൾ ഉടമയായ സാം ഗണേഷ് (61) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. പീഡനം വിവരം അറിഞ്ഞിട്ടും ഇത് മറച്ചുവയ്ക്കാൻ സ്കൂൾ ഉടമയിൽ നിന്നും ഭാര്യയിൽ നിന്നും പണം തട്ടിയെടുത്ത സ്കൂളിലെ അധ്യാപികരെയും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്കൂള്‍ ഉടമയായ സാം ഗണേഷ്, ഭാര്യ ജോസഫിൻ (58), സ്കൂളിലെ അധ്യാപികരായ എസ്. ഇന്ദിര (36), നാഥ…

Read More

രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് മർദ്ദനം, മധ്യപ്രദേശ് സ്വദേശിയായ മുസ്ലിം യുവാവ് കൊല്ലപ്പെട്ടു;

ജയ്പൂര്‍: രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് മധ്യപ്രദേശ് സ്വദേശിയെ അടിച്ചുകൊന്നതായി പരാതി. മധ്യപ്രദേശിലെ മന്ദ്‌സൊര്‍ സ്വദേശിയായ 32കാരന്‍ ഷെരു സുസാദിയയുടെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്. സെപ്റ്റംബര്‍ 16നാണ് സംഭവം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഭില്‍വാര പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ വധശ്രമം, സ്വമേധയാ മുറിവേല്‍പ്പിക്കല്‍, കൊള്ളയടിക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ ചുമത്തിയത്. ഷെരു സുസാദിയയുടെ ബന്ധുവായ മന്‍സൂര്‍ പേംലയാണ് പൊലീസിന് പരാതി നല്‍കിയത്. ഷെരു സുസാദിയ മൊഹ്‌സിന്‍ ഡോള്‍…

Read More

സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് അൽ ശൈഖ് ൻ്റെ മയ്യത്ത് റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ ഖബറടക്കി.

റിയാദ്: സൗദി ഗ്രാന്റ് മുഫ്തിയും മുതിർന്ന പണ്ഡിതരുടെ കൗൺസിൽ തലവനുമായ ശൈഖ് അബ്ദുൽ അസീസ് അൽ ശൈഖ് അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് സൗദി റോയൽ കോടതി അറിയിച്ചു. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ അദ്ദേഹത്തിൻ്റെ മൃതദേഹം ഖബറടക്കി. മക്ക മസ്ജിദുൽ ഹറാം, മദീന മസ്ജിദുന്നബവി, രാജ്യത്തെ മറ്റ് എല്ലാ പള്ളികളിലും അദ്ദേഹത്തിനായി ചൊവ്വാഴ്ച്ച ളുഹർ നമസ്കാരത്തിന് ശേഷം മയ്യിത്ത് നമസ്കാരം നടത്താൻ സൽമാൻ രാജാവ് നിർദ്ദേശം നൽകിയിയിരുന്നു….

Read More

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ – ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ – ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക ഒരുവട്ടം കൂടി പുതുക്കുമെന്നും ഡിസംബർ 20ന് മുമ്പ് പുതിയ ഭരണസമിതി ചുമതല ഏൽക്കണമെന്നും നിർദേശം. എസ്എആർ വിഷയത്തിൽ ഇലക്ഷൻ കമ്മീഷൻ ഉചിതമായ തീരുമാനം എടുക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഷാജഹാൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷംതീയതികൾ നിശ്ചയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭയർഥിച്ചിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ തീരുമാനം കൈക്കൊള്ളും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ…

Read More

പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും മമ്മൂട്ടിയുടെയുമടക്കമുള്ളവരുടെ വീടുകളടക്കം നിരവധി സ്ഥലങളിൽ റെയ്ഡ്.

കൊച്ചി: അയൽ രാജ്യത്തു നിന്നും അനധികൃതമായി വാഹനം കൊണ്ടു വന്നതിന് നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും മമ്മൂട്ടിയുടെയുമടക്കമുള്ളവരുടെ വീടുകളടക്കം നിരവധി സ്ഥലങളിൽ റെയ്ഡ് ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനം ഇറക്കുമതി തീരുവ നൽകാതെ കടത്തിയെന്ന പരാതിയിലാണ് സംസ്ഥാനത്തുടനീളം കസ്റ്റംസിന്‍റെ പരിശോധന. . ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനം ഇറക്കുമതി തീരുവ നൽകാതെ വാങ്ങി എന്ന പരാതിയിലാണ് ‘ഓപറേഷൻ നുംഖൂർ’ എന്ന പേരിൽ പരിശോധന നടത്തുന്നത്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും വീടുകളിലാണ് പരിശോധന.മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ രണ്ട് വീട്ടിലും പരിശോധന…

Read More