AI girlfriend

കക്കൂസ് മാലിന്യം സിമന്റ് ചാക്കുകളില്‍ നിറച്ച് കുഴിയില്‍ തള്ളി; കുഴി മൂടാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര.

പന്തീരാങ്കാവ്: സിമന്റ് ചാക്കുകളില്‍ നിറച്ച കക്കൂസ് മാലിന്യം കുഴിയില്‍ തള്ളിയതിനെ തുടര്‍ന്ന് കുഴി മൂടാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. കോഴിക്കോട് പന്തീരാങ്കാവ് കൊടല്‍നടക്കാവ് ഈരാട്ടുകുന്നിലാണ് സംഭവം. സ്വകാര്യ ഭൂമിയിലെ മാലിന്യം തള്ളിയ കുഴി മൂടാന്‍ നടത്തിയ ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. പ്രദേശമാകെ രൂക്ഷമായ ഗന്ധം പടര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മാലിന്യം കുഴിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. കുഴിയിലുണ്ടായിരുന്ന കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് സിമന്റ് ചാക്കുകളില്‍ നിറച്ച മാലിന്യം തള്ളുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പ്…

Read More

വാവർ മുസ് ലിം തീവ്രവാദിയും അക്രമണകാരിയും വിദേശപ്രസംഗവുമായി ശാന്തനാന്ദ മഹർഷി. കേസെടുക്കാൻ പരാതി

പന്തളം:വാവർ മുസ്‌ലിം തീവ്രവാദിയും ആക്രമണകാരിയും മാത്രമല്ല അയ്യപ്പനെ തോല്പിക്കാൻ വന്നതാണെന്നും വിദ്വേഷ പ്രസംഗവുമായി ശ്രീരാമദാസ മിഷ്യൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷി വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് പരാതി പന്തളം അയ്യപ്പസംഗമത്തിലാണ് ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിപ്രസംഗിച്ചത്. പ്രസംഗത്തിനെതിരെ പന്തളം പൊലീസ് സ്റ്റേഷനിലാണ് പരാതി. വിശ്വാസം മുറിപ്പെടുത്തൽ, രണ്ട് മതവിഭാഗങ്ങൾക്കിടയിൽ സ്പർധ ഉണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരം ആണ് പരാതി. കോൺഗ്രസ് മാധ്യമ വക്താവ് അഡ്വ അനൂപ് വി. ആര്‍ ആണ് പരാതി നല്‍കിയത്. ആഗോള അയ്യപ്പ സംഗമത്തിന്…

Read More

അടുത്ത മൂന്ന് മണിക്കൂറിൽ പതിമൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ പതിമൂന്ന് ജില്ലകളിൽ മഴയ്ക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്നലെ (22/09/2025) വൈകുന്നേരം 05.30 മുതൽ 23/09/2025 രാത്രി 11.30 വരെ 0.5 മുതൽ 1.1 മീറ്റർ വരെയും; കന്യാകുമാരി…

Read More

പെരുവയലിൽ യുഡിഎഫ് വികസനയാത്രയ്ക്ക് തുടക്കം

പെരുവയൽ:പെരുവയൽ പഞ്ചായത്ത്യു യുഡിഎഫ് വികസന യാത്രക്ക് പെരിങ്ങൊളത്ത് തുടക്കം. ജാഥാ ക്യാപ്റ്റൻ സുബിത തോട്ടാഞ്ചേരിക്ക് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ പതാക കൈമാറി. യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ പേങ്കാട്ടിൽ അഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് കെ. മൂസ മൗലവി, എ ടി ബഷീർ , രവികുമാർ പനോളി, സി എം സദാശിവൻ , ടി പി മുഹമ്മദ് , എൻ വി കോയ,…

Read More

ലോക്കോ പൈലറ്റിനു ദേഹാസ്വാസ്ഥ്യം, ട്രയിൻ എടക്കാട് നിർത്തിയിട്ടു.

കണ്ണൂർ : ( www.10visionnews.com) ലോക്കോ പൈലറ്റിനു ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. മംഗളൂരുവിലേക്ക് പോകുകയായിരുന്ന മംഗളൂരു സെൻട്രൽ എക്സ്പ്രസാണ് കണ്ണൂർ എടക്കാട് നിർത്തിയിട്ടത്. ഇന്ന് ഉച്ച കഴിഞ്ഞ് 3.55നാണ് ട്രെയിൻ നിർത്തിയിട്ടത്. ലോക്കോ പൈലറ്റ് കെ.പി പ്രജീഷിനാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. പ്രജീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ലോക്കോ പൈലറ്റ് എത്തിയ ശേഷം ട്രെയിൻ യാത്ര തുടരുകയായിരുന്നു. ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിൻ യാത്ര പുനഃരാരംഭിച്ചത്.

Read More

മുസ്‌ലിം ലീഗിന്റെ ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് നിർമാണം നിർത്തിവെക്കാൻ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശം.

മേപ്പാടി: മുസ്‌ലിം ലീഗിന്റെ ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് നിർമാണം നിർത്തിവെക്കാൻ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശം പ്ലോട്ട് തിരിച്ച് നിർമാണം നടത്താൻ അനുമതി ലഭിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതിനെ തുടർന്നാണ് നിർദേശം. വിഷയം നിയമപരമായി നേരിടുമെന്ന് മുസ്‌ലിം ലീഗ് നേതാക്കൾ പ്രതികരിച്ചു. പ്ലോട്ട് വിഭജനം നടത്താൻ അനുമതി തേടാതെ, നിർമാണം തുടങ്ങി എന്ന് കാണിച്ച് നേരത്തെ സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെ സ്ഥലം സന്ദർശിച്ച ശേഷമാണ് നിർമാണം നിർത്തിവയ്ക്കാൻ സെക്രട്ടറി, ലീഗ് നേതൃത്വത്തിന് വാക്കാൽ നിർദേശം…

Read More

പോലീസ് ട്രെയിനി ജീവനൊടുക്കിയ സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന്.

തിരുവനന്തപുരം :സ്‌പെഷ്യല്‍ ആംഡ് പൊലീസ്  ക്യാംപിലെ പൊലീസ് ട്രെയിനി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്. ഡിവൈഎസ്പി വിജു കുമാറിന്റെ നേതൃത്വത്തിലുളള സംഘം അന്വേഷിക്കും. ക്യാംപിലെ പീഡനങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന യുവാവിന്റെ കുടുംബത്തിന്റെ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാംപിലാണ് പൊലീസ് ട്രെയിനി ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സെപ്റ്റംബർ പതിനെട്ടിനായിരുന്നു സംഭവം. അതിനു രണ്ടുദിവസം മുൻപേ ആനന്ദ് കൈ ഞരമ്പ് മുറിച്ച്…

Read More

പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.

കൊല്ലം∙ പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന. വാളക്കോട് വില്ലേജിൽ കലയനാട് ചരുവിള വീട്ടിൽ ശാലിനി(39)യെയാണ് ഭർത്താവ് ഐസക്ക്, കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. പുനലൂരിലെ സ്വകാര്യ അൺഎയ്ഡഡ് സ്കൂളിലെ അനധ്യാപികയാണ് ശാലിനി. സംഭവത്തിനുശേഷം സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ ഐസക് കൊലപാതകത്തിന്റെ വിവരങ്ങൾ വിശദീകരിച്ചിരുന്നു. പിന്നാലെ പുനലൂർ പൊലീസിൽ കീഴടങ്ങി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഇന്നുരാവിലെ ആറുമണിയോടെയാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തുമ്പോൾ ദമ്പതികളുടെ പത്തൊൻപതും പതിനൊന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളും വീട്ടിലുണ്ടായിരുന്നു. സംശയത്തെത്തുടർന്നാണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു….

Read More

ആധാര്‍ സേവനങ്ങള്‍ക്ക് ചെലവേറും; ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക്, രണ്ടുഘട്ട വര്‍ധനവ്

ന്യൂഡല്‍ഹി: ആധാർ കാർഡില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള സേവന നിരക്കുകള്‍ വർധിപ്പിക്കാൻ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) തീരുമാനിച്ചു.പേര്, ജനനത്തീയതി, വിലാസം, ഫോണ്‍ നമ്ബർ, ഇ-മെയില്‍, ഫോട്ടോ, വിരലടയാളം, കണ്ണിന്റെ അടയാളം (ബയോമെട്രിക്) എന്നിവ പുതുക്കുന്നതിനും തിരുത്തുന്നതിനുമാണ് ചെലവ് വർധിക്കുക. നിരക്ക് വർധന രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യ ഘട്ട നിരക്ക് വർധന 2025 ഒക്ടോബർ 1 മുതല്‍ 2028 സെപ്റ്റംബർ 30 വരെ പ്രാബല്യത്തില്‍ വരുന്ന ആദ്യ ഘട്ടത്തില്‍, 50 രൂപയുള്ള സേവനങ്ങള്‍ 75…

Read More

മാവൂരിന്‍റെ ടൂറിസം ഭൂപടത്തില്‍ പുതിയ അധ്യായം ലേക്സൈഡ് വാട്ടര്‍ സ്പോര്‍ട്സ് അക്കാഡമിക്ക് തുടക്കമായി

ഊർക്കടവ് ( മാവൂർ)ചാലിയാറിന്‍റെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്താന്‍ വിദേശ മലയാളിയുടെ പുതുസംരംഭം. മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ഊര്‍ക്കടവിലാണ് ഐഹാന്‍ കോയ എന്ന യുവസംരംഭകന്‍റെ നേതൃത്വത്തില്‍ ലേക്സൈഡ് വാട്ടര്‍ സ്പോര്‍ട്സ് അക്കാഡമിക്ക് തുടക്കമായത്. ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും വിദേശത്തുനിന്നെത്തിയ കയാക്കിംഗ് വിദഗ്ധരുടെയും സാന്നിദ്ധ്യത്തില്‍ അക്കാഡമിയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. അക്കാഡമിക്ക് കീഴില്‍ കയാക്കിംഗ്, സ്റ്റാന്‍റ് അപ് പെഡല്‍ ബോട്ട്, റെസ്ക്യൂ എന്നിവയില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ക്കും പരിശീലനം നല്‍കും. ടൂറിസ്റ്റുകള്‍ക്കായി പെഡല്‍ ബോട്ടുകള്‍, വാട്ടര്‍ ബൈസിക്കിള്‍ തുടങ്ങിയവയും…

Read More