ഫലസ്ഥീന് ലോക രാജ്യങ്ങളുടെ അംഗീകാരം ; മരണത്തിന് മുമ്പിലും ആത്മ വിശ്വാസം കൈവിടാതെ ഗസ്സക്കാർ, യു.കെ. യിൽ ഫലസ്ഥീൻ പതാക ഉയർത്തി.
ഗസ്സ :ഇസ്റാഈൽ അധിനിവേശവും കൂട്ടക്കൊലയും തുടരുമ്പോഴും ഫലസ്തീൻ രാഷ്ട്രത്തിന് ലഭിക്കുന്ന അംഗീകാരത്തിൽ ഗസ്സക്കാർ പ്രതീക്ഷകളിലാണ്. ഇന്ന് രാവിലെ മുതൽ ഗാസ സിറ്റിയിലെ ഇസ്രായേലി ആക്രമണങ്ങളിൽ കുറഞ്ഞത് 29 പലസ്തീനികൾ കൊല്ലപ്പെട്ടതായി അൽ ജസീറയോട് സംസാരിച്ച മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. ഇതിനിടയിൽ അവർ ഒരു പുതിയ പ്രഭാതത്തെ ക്കുറിച്ച് ശുഭാപ്തിവിശ്വാസവും വെച്ചു പുലർത്തുന്ന അത്ഭുത കാഴ്ചയാണ് കാണുന്നത്. തുടർച്ചയായ വംശഹത്യകൾക്കിടയിൽ, നിരവധി പാശ്ചാത്യ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചത് പ്രതീക്ഷയുടെ ഒരു മിന്നലാണെന്ന് ഗാസ നിവാസികൾ പറയുന്നു. ‘ഗാസയിൽ…

