AI girlfriend

കാനഡക്കും ആസ്‌ത്രേലിയക്കും പിന്നാലെ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് യുകെ

ലണ്ടൻ: കാനഡക്കും ആസ്‌ത്രേലിയക്കും പിന്നാലെ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് യുക. യുഎൻ പൊതുസഭ ചേരുന്നതിന് മുന്നോടിയായാണ് തീരുമാനം.സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ, ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ യുണൈറ്റഡ് കിങ്ഡം ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചതായി ഞാൻ പ്രഖ്യാപിക്കുന്നു”- യുകെ പ്രധാനമന്ത്രി കെയിർ സ്റ്റാർമർ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. മിഡിൽഈസ്റ്റിൽ വർധിച്ചുവരുന്ന ഭീകരാവസ്ഥയുടെ പശ്ചാത്തലത്തിൽ സമാധാനം നിലനിർത്താൻ ദ്വിരാഷ്ട്ര പരിഹാരത്തിനായാണ് തങ്ങൾ പ്രവർത്തിക്കുന്നത്. സുരക്ഷിതവും സുസ്ഥിരവുമായ ഇസ്രായേലും സ്വതന്ത്രമായ ഫലസ്തീനും സാധ്യമാകണം….

Read More

ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.

കോഴിക്കോട്: ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു ദേശീയ പാത 66ല്‍ തൊണ്ടയാട് ജംങ്ഷന്‍ ഫ്‌ളൈ ഓവറിനു താഴെ സര്‍വീസ് റോഡിലാണ് സംഭവം. ചേവായൂര്‍ സ്‌നേഹദീപം ലൈബ്രറിക്ക് സമീപം താമസിക്കുന്ന നെയ്ത്തുകുളങ്ങര സ്വദേശി കെ ടി മുബൈറാണ് (40) മരിച്ചത്. പാലാഴി ഭാഗത്തു നിന്ന് തൊണ്ടയാട് ജംങ്ഷനില്‍ കയറി മലാപ്പറമ്പ് ഭാഗത്തേക്ക് തിരിയുന്നതിനിടെയാണ് മുബൈര്‍ അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടറില്‍ നിന്ന് റോഡില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങി. ടിപ്പര്‍ ഡ്രൈവര്‍ പി.കെ ശിബിലിയുടെ പേരില്‍ മനപ്പൂര്‍വമല്ലാത്ത…

Read More

മാവൂർ കണിയാത്ത് അബ്ദുൽ അസീസ് (58) നിര്യാതനായി.

മാവൂർ : പരേതനായ കണിയാത്ത് അബ്ദുള്ളക്കുട്ടിയുടെ മകൻ കണിയാത്ത് അബ്ദുൽ അസീസ് (58) നിര്യാതനായി ഭാര്യ ശരീഫ (ചെട്ടിക്കുളം സേതു സീതാറാം സ്‌കൂൾ) മക്കൾ: ആദില ഷെറിൻ, മുഹമ്മദ് സിനാൻ . മരുമകൻ: ഷഹൽ നന്മണ്ട. സഹോദരങ്ങൾ: അബ്ദുറഹ്മാൻ (ഖത്തർ) അബ്ദുൽ കലാം (എസ് വൈ എസ് സ്റ്റേറ്റ് ഓർഗനൈസേഷൻ സെക്രട്ടറി) ആസ്യ എടവണ്ണപ്പാറ, റുഖിയ്യചേന്ദമംഗലൂർ, ഉമ്മുകുൽസു കൊടിയത്തുർ , നഫീസ ചെറുവാടി

Read More

നാളെ മുതല്‍ ഈ വസ്തുക്കള്‍ക്ക് വില കുറയും; വില കൂടുന്നവയും അറിയാം

കൊച്ചി: നാളെ മുതലാണ് രാജ്യം പുതിയ ജി.എസ്.ടി നിരക്കിലേക്ക് മാറുന്നത്. ചരക്ക്-സേവനനികുതി (ജി.എസ്.ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്കരണത്തിനാണ് ഇതോടെ തുടക്കമാവുന്നത്.നാല് സ്ലാബുകളായുള്ള നികുതി രണ്ട് സ്ലാബുകളിലേക്ക് മാറുന്നു എന്നതാണ് പ്രത്യേകത. അതായത് 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുകയാണ്. അവശ്യ വസ്തുക്കള്ക്ക് 5ശതമാനമായിരിക്കും സ്ലാബ്. മറ്റ് മിക്ക വസ്തുക്കള്ക്കും 18 ശതമാനവും. എന്നാല് ആഢംബര…

Read More

ജി.എസ് ടി ; മിൽമയുടെപാലുത്പന്നങ്ങൾക്ക് വില കുറയും

തിരുവനന്തപുരം:ജിഎസ് ടി ഇളവിന്റെ ഗുണം നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിച്ച് മിൽമ. ജനകീയമായ പാലുത്പന്നങ്ങളുടെ വില കുറച്ചാണ് ജനങ്ങളിലേക്ക് ജി എസ് ടിയുടെ ആനുകൂല്യം എത്തിക്കുന്നത്. ഇതോടെ നെയ്യ്, വെണ്ണ, പനീർ, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയിൽ കുറവ് സംഭവിക്കും. തിങ്കളാ‍ഴ്ച മുതൽ പുതുക്കിയ ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വരുന്നതോടെ വിലക്കുറവിന്റെ നേട്ടം ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങ‍ും. മിൽമയുടെ നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറവ് സംഭവിക്കും. നിലവിലെ 720 രൂപയിൽ നിന്ന് 675…

Read More

ലഹരിയിൽ അമർന്ന് കേരളം ;സംസ്ഥാനത്ത് മയക്കുമരുന്ന് കേസിൽ വൻ വർധന. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം ആശങ്ക ജനകം.

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിൽ റെക്കോർഡ് വർധന. എക്സൈസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം, ഈ വർഷം ഓഗസ്റ്റ് വരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമപ്രകാരം (എൻ.ഡി.പി.എസ്) 8,622 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2024ൽ 8,160 കേസുകളും 2023ൽ 8,104 കേസുകളുമാണ് എക്സൈസ് രജിസ്റ്റർ ചെയ്തിരുന്നത്. മയക്കുമരുന്ന് കേസുകളിൽ എക്സൈസ് നടത്തിയ അറസ്റ്റുകളുടെ എണ്ണത്തിലും കേസുകളുടെ വർദ്ധനവ് പ്രതിഫലിച്ചിട്ടുണ്ട്. ഈ വർഷം ഓഗസ്റ്റ് വരെ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ 8,505 പേർ അറസ്റ്റിലായിട്ടുണ്ട്, 2024 ൽ…

Read More

ഇന്നലെ ഞാൻ കാറൽ മാർക്സിനെ കണ്ടു. വെള്ളാപ്പള്ളിയുടെ ചുമലിൽ കൈവെച്ച് ഒച്ചയില്ലാതെ നടന്നുപോകുന്നു. സി.പിഎം നെ നിശിതമായി വിമർശിച്ച് ഫെയ്സ് ബുക്ക് പോസ്റ്റ്.

സി.പി.എം നയം മാറ്റത്തിനും സർക്കാരിൻ്റഅയ്യപ്പസംഗമത്തിനെതിരെയും നിശിത വിമർശനവുമായി ഇടത് ചിന്തകനായ ഡോ. ആസാദ്. സിപിഎമ്മിന്റെ സംഘ്പരിവാർ അനുകൂല നിലപാടുകളെയും മുതലാളിത്തവുമായുള്ള കൂട്ടുകൂടലിനെയും വിമർശിച്ചുകൊണ്ടാണ് ആസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫെയ്സ് ബുക്ക് പോസ്റ്റ് പൂർണ രൂപംഭഗവത് മാനിഫെസ്റ്റോ: ഒരു കമ്യൂണിസ്റ്റ് ഗീത. —————————————–ഇന്നലെ ഞാൻ കാറൽ മാർക്സിനെ കണ്ടു. വെള്ളാപ്പള്ളിയുടെ ചുമലിൽ കൈവെച്ച് ഒച്ചയില്ലാതെ നടന്നുപോകുന്നു ആ പഴയതാടിരോമങ്ങളില്ല. കണ്ണുകളിൽ കനലുകളില്ല. പ്രണയമോ കവിതയോ ഇല്ല. ഈ തെരുവിൽ താൻ വീണുകിടക്കാത്ത ഓടകളില്ലെന്ന്, പണത്തിനിരക്കാത്ത പടിപ്പുരകളില്ലെന്ന് ഉഴുതുമറിക്കാത്ത ചിന്തകളില്ലെന്ന്…

Read More

ലോകം കണ്ണടച്ചു;ഗസ്സയിൽ ഇസ്റാഈൽ കൊന്നൊടുക്കിയത് 6,80000 വരും യു.എൻ.

യു . എൻ. :ഗാസയിൽ ഇസ്രായേൽ നടത്തിയ വംശഹത്യയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ യഥാർത്ഥ എണ്ണം 680,000 ആയിരിക്കാമെന്ന് യുഎൻറിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസ് പറയുന്നു, അതിൽ 75% സ്ത്രീകളും കുട്ടികളുമാണ്, 5 വയസ്സിന് താഴെയുള്ള 380,000 ശിശുക്കളും. ഇതിനിടെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ പിയേഴ്‌സ് മോർഗനുമായുള്ള ചൂടേറിയ അഭിമുഖത്തിൽ, ഗാസയിലെ മരണസംഖ്യ പലസ്തീൻ ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലായിരിക്കാമെന്ന് ഒരു ‘ഇസ്രായേൽ’ സൈനിക സർജന്റ് സമ്മതിച്ചതായി കാണാം.കൈമാറ്റത്തിനിടെ, ‘ഇസ്രായേൽ’ ഗാസയിൽ 30,000 പോരാളികളെ കൊന്നിട്ടുണ്ടെന്ന് സാർജന്റ് ബെഞ്ചമിൻ ആന്റണി അവകാശപ്പെട്ടു,…

Read More

കോഴിക്കോട് കോർപറേഷന്‍ വിഭജനത്തില്‍ ബിജെപി അനുകൂല സമീപനം സ്വീകരിച്ചതായി ആക്ഷേപം.

കോഴിക്കോട് :കോഴിക്കോട് കോർപറേഷന്‍ വിഭജനത്തില്‍ ബിജെപി അനുകൂല സമീപനം സ്വീകരിച്ചതായി ആക്ഷേപം. ചാലപ്പുറം വാർഡില്‍ നിന്ന് 3200 വോട്ടുകള്‍ തൊട്ടടുത്ത വാർഡായ മുഖദാറിലേക്ക് മാറ്റി. വാർഡിലേക്ക് മാറ്റയതില്‍ 2900 വോട്ടും മുസ്‌ലിം വിഭാഗത്തിലേതാണ്. കോൺഗ്രസ് വിജയിക്കുന്ന വാർഡില്‍ ബിജെപിക്ക് വഴിയൊരുക്കാനാണ് നീക്കമെന്ന് ആരോപണവുമായി കോൺഗ്രസും മുസ്‌ലിം ലീഗും രംഗത്തെത്തി. കോഴിക്കോട് കോർപറേഷനിലെ ചാലപ്പുറം വാർഡിലുണ്ടായിരുന്നത് 7295 വോട്ടർമാരാണ്. വാർഡ് പുനസംഘടന നടന്ന ശേഷമുള്ള പുതിയ വോട്ടർ പട്ടിക വന്നപ്പോള്‍ വോട്ടർമാരുടെ എണ്ണം 4052 ആയി കുറഞ്ഞു. 3243…

Read More

ആധുനിക ഇസ്‌ലാമിക പണ്ഡിതൻമാരുടെയും ബുദ്ധി ജീവികളുടെയും പുസ്തകങ്ങൾ നിരോധിച്ച് അഫ്ഘാനിസ്ഥാൻ.

കാബൂൾ:ആധുനിക ഇസ്‌ലാമിക പണ്ഡിതൻമാരുടെയും ബുദ്ധി ജീവികളുടെയും പുസ്തകങ്ങൾ നിരോധിച്ച് അഫ്ഘാനിസ്ഥാൻ അനിസ്‌ലാമികവും അഫ്ഗാന്‍ പാരമ്പര്യത്തില്‍ നിന്നും വ്യതിചലിക്കുന്നതുമായ’ പുസ്തകങ്ങള്‍ നിരോധിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത് താലിബാന്റെ പരമോന്നത നേതാവ് മുല്ല ഹബിയത്തുള്ള അഖുന്ദ്‌സാദ. ഇസ്‌ലാമിക രംഗത്തെ പ്രമുഖന്‍മാരുടെയും അഫ്ഗാന്‍ എഴുത്തുകാരുടെയും ഇറാനിയന്‍ ബുദ്ധിജീവികളുടെയും പുസ്തകങ്ങള്‍ ഉൾപ്പെടെയാണ് നിരോധിക്കപ്പെട്ടവയുടെ കൂടത്തിലുള്ളത്. മുഹമ്മദ് ഇബ്‌നു അബ്ദ് അല്‍-വഹാബിന്റെ കിതാബ് അല്‍ തൗഹിദ്, സയ്യിദ് അബുള്‍ ആല മൗദൂദിയുടെ ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങൾ, സയ്യിദ് ഖുതുബ് രചിച്ച ഇസ്‌ലാമിലെ സാമൂഹിക നീതി,…

Read More