ആഗോള അയ്യപ്പ സംഗമത്തിൽ വർഗീയതയുടെ നെറ്റിപ്പട്ടം കെട്ടിയവനെ എഴുന്നള്ളിച്ചു. പി വി അൻവർ – അയ്യപ്പ സംഗമം വൻവിജയം എം വി ഗോവിന്ദൻ.
മലപ്പുറം:ആഗോള അയ്യപ്പസംഗമത്തിൽ ജനപങ്കാളിത്തം കുറഞ്ഞതിൽ വിമർശനം ഉയരുമ്പോൾ ന്യായീകരിച്ച് എം.പി. ഗോവിന്ദൻ രംഗത്ത് വന്നതിനെ തിരെ വിമർശനവുമായി മുൻ നിലമ്പൂർ എംഎൽഎയും തൃണമൂൽ നേതാവുമായ പി.വി അൻവർ. അയ്യപ്പ സംഗമ നാടകമാണ് കേരളത്തിൽ നടന്നതെന്ന് പി.വി അൻവർ പറഞ്ഞു. അയ്യപ്പസംഗമത്തിൽ ആളുകൾ കുറഞ്ഞത് കേരളത്തിലെ മൂന്നര കോടി ജനങ്ങൾ കണ്ടതാണെന്നും വർഗീയ വാദത്തിന്റെ നെറ്റിപ്പട്ടം കെട്ടിയ ആളെ കാറിൽ കയറ്റിയാണ് മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാൻ വന്നതെന്നും പി.വി അൻവർ പറഞ്ഞു. അയ്യപ്പ സംഗമത്തിന് വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ പോയത്…

