AI girlfriend

പാർട്ടി നേതൃത്വത്തിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി ബിജെപി കൗൺസിലർ ജീവനൊടുക്കി.എൻ്റെ

തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി ബിജെപി കൗൺസിലർ ജീവനൊടുക്കി.തിരുവനന്തപുരം തിരുമല വാർഡ് കൗൺസിലർ അനിൽ കുമാറാണ് ആത്മഹത്യ ചെയ്തത്. അനിൽ കുമാർ ഭാരവാഹിയായ വലിയശാല ഫാം സൊസൈറ്റിയിൽ പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന ആരോപണം കുറിപ്പിലുണ്ട്. കൗൺസിലർ ഓഫീസിലാണ് ആത്മഹത്യ ചെയ്ത നിലയിൽ അനിൽ കുമാറിനെ കണ്ടെത്തിയത്.

Read More

ആഗോള അയ്യപ്പസംഘമത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഭദ്രദീപം തെളിയിച്ച് സംഗമം ഉദ്ഘാടനം ചെയ്തു.

പമ്പ: ആഗോള അയ്യപ്പസംഘമത്തിന പമ്പാതീരത്ത് തുടക്കമായി. മുഖ്യന്ത്രി പിണറായി വിജയൻ ഭദ്രദീപം തെളിയിച്ച് സംഗമം ഉദ്ഘാടനം ചെയ്തു അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ശബരിമലയെ ശക്തിപ്പെടുത്തുന്നതിന് സംഗമം അനിവാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയുടെ ചരിത്രം പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. തീർഥാടനം ആയാസരഹിതമാക്കാൻ ഇടപെടലുകൾ നടത്തേണ്ടതുണ്ടെന്നും ആ കാര്യങ്ങൾക്കാണ് ദേവസ്വം ബോർഡ് അയ്യപ്പസംഗമം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു വേർതിരിവുകൾ ഇല്ലാതെ എല്ലാ മനുഷ്യർക്കും ഒരുപോലെ പ്രാപ്തമായ ഇടമാണ് ശബരിമല. ഈ ആരാധനാലയം ശക്തിപ്പെടുത്തേണ്ടതുണ്ട്. തീർഥാടകർക്ക്…

Read More

ജാതി അവഹേളനവും മാനസിക പീഡനവും ; ആദിവാസി പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

പാലക്കാട്: കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ എന്‍ കെ കുമാറിന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഡെപ്യൂട്ടി കമാന്‍ഡന്റ് ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 2019 ജൂലൈ 25നാണ് എന്‍ കെ കുമാര്‍ എന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ഡെപ്യൂട്ടി കമാന്‍ഡന്റ് എല്‍ സുരേന്ദ്രന്‍ , സീനിയര്‍ പൊലീസ് ഓഫീസര്‍ മുഹമ്മദ് ആസാദ് , എ എസ് ഐ എം റഫീഖ്…

Read More

സംസ്ഥാനത്ത് സ്വർണവില 82,000 ​രൂപ കടന്നു.

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും കൂടി. കഴിഞ്ഞ ദിവസം നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് ഗ്രാമിന്റെ വില 75 രൂപ വർധിച്ച് 10,280 രൂപയായി ഉയർന്നു. പവന് 600 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 82,240 രൂപയായി ഉയർന്നു. 18കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ വർധിച്ച് 8440 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല. അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ വർധനവുണ്ടായി. 40 ഡോളറിന്റെ വർധയാണ് മഞ്ഞലോഹത്തിന് ഉണ്ടായത്. 3,684.75 ഡോളറയാണ് വില…

Read More

ചൂടുകൂടി, ജില്ലയിൽ ചിക്കൻ പോക്സ് പടരുന്നു. ജാഗ്രത മതി.

കോഴിക്കോട് : മഴമാറി വെയിലിന് ചൂടു കൂടിയതോടെ ജില്ലയിൽ ചിക്കൻപോക്സ് തലപൊക്കി. ഈ മാസം 18 വരെ മാത്രം 126 പേരാണ് ചികിത്സ തേടിയത്. കഴിഞ്ഞമാസം 200 പേർക്ക് രോഗ ബാധയുണ്ടായതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരെ കൂടാതെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെയും പച്ചമരുന്ന് കഴിക്കുന്നവരുടെയും വീട്ടിൽ വിശ്രമിക്കുന്നവരുടെയും കണക്കുകൾ കൂടി പരിഗണിച്ചാൽ രോഗബാധിതരുടെ എണ്ണം കൂടും. നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലുമടക്കം രോഗം പടർന്നു പിടിക്കുകയാണ്. അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിന്…

Read More

മത്തിക്കു പകരം മാർക്കറ്റ് കയ്യടക്കി അയക്കൂറയും ആവോലിയും.

കോഴിക്കോട് :മത്തിക്കു പകരം മാർക്കറ്റ് കയ്യടക്കി അയക്കൂറയും ആവോലിയും മത്തിലഭ്യത കുറഞ്ഞതോടെ വലിയ മത്തിക്ക് വില കുത്തനെ കൂടി. അപൂര്‍വമായി മാത്രമാണ് ബോട്ടുകാര്‍ക്ക് മത്തി ലഭിക്കുന്നത്. പകരം ആവോലിയും അയക്കൂറയും യഥേഷ്ടംലഭിക്കുന്നുണ്ട്. തീപ്പിടിച്ച വിലയുള്ള ഇവ ഇപ്പോൾ കുറഞ്ഞ വിലക്കു ലഭിക്കുന്നുണ്ട് ഇടത്തരം ആവോലി 250 അയക്കൂറ 200 എന്നിവയാണ് ചില്ലറ വില്പന വില. വലിയ മത്തിക്ക് 260 രൂപയാണ് വില വലയില്‍ വേണ്ടത്ര ലഭിക്കുന്നുണ്ടെങ്കിലും കരയിലെത്തിച്ചാല്‍ അധികൃതര്‍ പിടികൂടുമെന്നതിനാല്‍ ഇവയെ കടലില്‍ത്തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയുമുണ്ട്. അധികൃതരുടെ…

Read More

വാക്ക് തര്‍ക്കം; വഴിക്കടവില്‍ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു.

മലപ്പുറം: ജ്യേഷ്ഠന്റെ കുത്തേറ്റ് അനിയന്‍ കൊല്ലപ്പെട്ടു. വഴിക്കടവ് മൊടപൊയ്കയിലാണ് സംഭവം. വഴിക്കടവ് സ്വദേശി ബാബു വര്‍ഗീസാണ് (52) മരിച്ചത്. ജ്യേഷ്ഠന്‍ രാജു മത്തായി (54)യാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിനിടയില്‍ ജ്യേഷ്ഠന്‍ കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവസമയത്ത് രാജു മദ്യപിച്ചിരുന്നു. രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍.

Read More

ഗസ്സ സിറ്റി പിടിക്കാൻ കനത്ത ആക്രമണം; 5 ലക്ഷം പേർ പാലായനം ചെയ്തു. പട്ടിണിക്കിട്ട് 441 മരണം.

അവിവ്: അഞ്ച് ലക്ഷം പേർ പാലായനം ചെയ്ത ഗസ്സ സിറ്റി പിടിക്കാൻ സിവിലിയൻ കുരുതിയും മാരക ആക്രമണങ്ങളും തുടർന്ന്​ ഇസ്രായേൽ. 43 പേരെയാണ് അവസാന മണിക്കൂറുകളിൽ കൊലപ്പെടുത്തിയത്. ഇസ്രായേലിന്‍റെ പട്ടിണിക്കൊലയിൽ കുഞ്ഞുങ്ങളടക്കം 441 പേരുടെ ജീവനാണ് പൊലിഞ്ഞത്. വെസ്റ്റ്​ ബാങ്കിലും ഇസ്രയേൽ അതി​ക്രമം രൂക്ഷമാണ്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര​ത്തെ പിന്തുണക്കുന്ന ഫ്രാൻസിന്‍റെ പ്രഖ്യാപനം തിങ്കളാഴ്ച നടക്കും.   ഗസ്സ സിറ്റിക്ക്​ നേരെയുള്ള ഇസ്രായേലിന്‍റെ നിരന്തര ആക്രമണം മൂലം ഇതിനകം 5 ലക്ഷം പേർ പലായനം ചെയ്​തെന്ന്​ റിപ്പോർട്ട്​….

Read More

കണ്ണൂരിൽ വാക്കേറ്റത്തിനിടയിൽ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു.

കണ്ണൂര്‍:  കണ്ണൂരിൽ വാക്കേറ്റത്തിനിടയിൽ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം. കോലത്ത് വയൽ സ്വദേശി ചന്ദ്രമോഹൻ (74) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ചന്ദ്രമോഹന്‍റെ മകനുമായി ചിലര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. തര്‍ക്കം കണ്ട് ചന്ദ്രമോഹൻ ഇടപെടുകയായിരുന്നു. വാക്കേറ്റത്തിനിടയിൽ ചന്ദ്രമോഹൻ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ചന്ദ്രമോഹനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ആഗോള അയ്യപ്പ സംഗമം ഇന്ന്

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം ഇന്ന പമ്പയിൽ നടക്കും. രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംഗമം ഉദ്ഘാടനം ചെയ്യുക. 25 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾ ഉൾപ്പടെ 3500 പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. തമിഴ്‌നാട് സർക്കാരിനെ പ്രതിനിധീകരിച്ചു രണ്ടുമന്ത്രിമാരുംസംഗമത്തിന്റെ ഭാഗമാവും. ഹിൽ ടോപ്പിലും ശ്രീ രാമ സാകേതം ഓഡിറ്റോറിയത്തിലുമാണ് മണൽപ്പുറത്തെ വേദിക്ക് പുറമേ സെമിനാറുകൾ നടക്കുന്നത്. പഴയിടം മോഹനൻ നമ്പൂതിരി അയ്യപ്പ സംഗമ പ്രതിനിധികൾക്കായി ഭക്ഷണമൊരുക്കും. അയ്യപ്പ സംഗമത്തിന് ശേഷം പ്രതിനിധികൾക്ക് സന്നിധാനത്തേക്ക് ദർശനത്തിനായി പോകാനുള്ള…

Read More