AI girlfriend

ആഗോള അയ്യപ്പ സംഗമം ഇന്ന്

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം ഇന്ന പമ്പയിൽ നടക്കും. രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംഗമം ഉദ്ഘാടനം ചെയ്യുക. 25 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾ ഉൾപ്പടെ 3500 പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. തമിഴ്‌നാട് സർക്കാരിനെ പ്രതിനിധീകരിച്ചു രണ്ടുമന്ത്രിമാരുംസംഗമത്തിന്റെ ഭാഗമാവും. ഹിൽ ടോപ്പിലും ശ്രീ രാമ സാകേതം ഓഡിറ്റോറിയത്തിലുമാണ് മണൽപ്പുറത്തെ വേദിക്ക് പുറമേ സെമിനാറുകൾ നടക്കുന്നത്. പഴയിടം മോഹനൻ നമ്പൂതിരി അയ്യപ്പ സംഗമ പ്രതിനിധികൾക്കായി ഭക്ഷണമൊരുക്കും. അയ്യപ്പ സംഗമത്തിന് ശേഷം പ്രതിനിധികൾക്ക് സന്നിധാനത്തേക്ക് ദർശനത്തിനായി പോകാനുള്ള…

Read More

ഷൊർണൂർ – നിലമ്പൂർ കള്ളവണ്ടി കയറിയത് 294 പേർ, ഈടാക്കിയത് 95225 രൂപ, പരിശോധന കർശനമാക്കാൻ റെയിൽവേ

മലപ്പുറം : ഷൊർണൂർ-നിലമ്പൂർ സെക്ഷനില്‍ പാലക്കാട് റെയില്‍വേ ഡിവിഷൻ നടത്തിയ പ്രത്യേക ടിക്കറ്റ് പരിശോധനയില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 294 യാത്രക്കാരെ കണ്ടെത്തി. ഇവരില്‍ നിന്ന് 95225 രൂപ പിഴ ഈടാക്കി. രാജ്യറാണി എക്സ്പ്രസ്, കോട്ടയം -നിലന്പൂർ എക്സ്പ്രസ്, ആറ് പാസഞ്ചർ ട്രെയിനുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ട്രെയിൻ സർവീസുകളിലാണ് പരിശോധന നടത്തിയത്. റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), ഗവണ്‍മെന്‍റ് റെയില്‍വേ പോലീസ് (ജിആർപി), വാണിജ്യ വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ…

Read More

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി.

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. ഇന്നലെയാണ് രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിൽ കണ്ടെത്തിയ വയോധികനെ വളണ്ടിയർമാരാണ് ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. രോഗലക്ഷണങ്ങൾ ഉള്ളതിനാൽ സിഎസ്എഫ് പരിശോധന നടത്തി വരികയായിരുന്നു. അബോധാവസ്ഥയിൽ തുടരുകയായിരുന്നു രോഗി. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇതേ രോഗബാധയോടെ ചികിത്സയിലുള്ളവരുടെ എണ്ണം 10 ആയി തുടരുന്നു. മൂന്ന് കുട്ടികളടക്കമാണ് ഈ ലിസ്റ്റിൽ…

Read More

വിജിൽനരഹത്യാ കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

കോഴിക്കോട്:വിജിൽനരഹത്യാക്കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ 3 പേരേയും കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി. ലഹരി ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികൾ സഹകരിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വിജിൽ തിരോധാന കേസിലെ 3 പ്രതികളെയും ഒരുമിച്ചു ഇരുത്തി ചോദ്യം ചെയ്തു. രണ്ടാം പ്രതി രഞ്ജിത്തിനെ വിജിലിനെ കെട്ടിത്താഴ്ത്തിയ സരോവരത്തെ ചതുപ്പിൽ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുത്തിരുന്നു. പ്രതികൾ ലഹരിക്ക് അടിമയാണോ എന്ന് പരിശോധിക്കാൻ മൂന്ന് പേരുടെയും രക്ത സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 2019…

Read More

ഗസ്സയിൽ പ്രസവിച്ച 23000 സ്ത്രീകൾക്ക് പരിചരണമില്ല . പ്രസവം അധികവും തെരുവിൽ, സ്ഥിതി അതീവ ഗുരുതരം.

ഗസ്സസിറ്റി: ഗസ്സ പൂർണമായും പിടിച്ചെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഇസ്രയേൽ ബോംബിട്ടു തകർക്കുകയാണ് നഗരത്തിലെ പ്രധാന കെട്ടിടങ്ങൾ. ഇതിനിടയിൽ പാലായനം ചെയ്യുന്ന പട്ടിണി മനുഷ്യർ പിടഞ്ഞു മരിക്കുന്ന കാഴ്ച ഹൃദയ ഭേദകമാണ് 2023 ഒക്ടോബർ മുതൽ തുടരുന്ന ഇസ്രായേലി സൈനിക നടപടികളിൽ ആയിരക്കണക്കിന് പേർ കുടിയിറക്കപ്പെട്ടതിനാൽ ഗാസ മുനമ്പിലെ സ്ത്രീകൾ തെരുവുകളിൽ പ്രസവിക്കാൻ നിർബന്ധിതരാകുകയാണെന്ന് ഐക്യരാഷ്ട്രസഭ ബുധനാഴ്ച പറഞു. ഗാസയിലെ ഇസ്രായേലിന്റെ ആക്രമണം ആശുപത്രികളോ ഡോക്ടർമാരോ ശുദ്ധജലമോ ഇല്ലാതെ സ്ത്രീകളെ തെരുവുകളിൽ പ്രസവിക്കാൻ നിർബന്ധിതരാക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ ഫണ്ടിനെ…

Read More

കാട്ടുപന്നിയെ വേട്ടയാടി മാംസം വില്പന നടത്തിയതില്‍ അറസ്റ്റ്; ജാമ്യത്തില്‍ ഇറങ്ങിയ യുവാവിനെ സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ :തൃശൂരില്‍ ജാമ്യത്തില്‍ ഇറങ്ങിയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുപന്നിയെ വേട്ടയാടി മാംസം വില്പന നടത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കാഞ്ഞിരക്കോട് സ്വദേശി മിഥുനെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ തൂങ്ങിമരിച്ച നിലയില്‍ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മിഥുൻ, മങ്കാത്ത് വീട്ടില്‍ 54 വയസ്സുള്ള ശിവൻ, മനവളപ്പില്‍ വീട്ടില്‍ 65 വയസ്സുള്ള കെ.എം മുരളീധരൻ എന്നിവരെ കാട്ടുപന്നിയെ വേട്ടയാടി മാംസം വില്പന നടത്തിയത്തില്‍ വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ്…

Read More

പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗ് സിംഗപ്പൂരിൽ കൊല്ലപ്പെട്ടു.

സിംഗപ്പൂർ: പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗ് സിംഗപ്പൂരിൽ സ്കൂബ ഡൈവിങിനിടെയുണ്ടായ അപകടത്തിൽ മരണപ്പെട്ടു. 52 വയസ്സായിരുന്നു. സിംഗപ്പൂരിൽ നടന്ന നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം. അപകടത്തിൽ കടലിൽ നിന്ന് സുബീനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ അസം ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി അശോക് സിംഗാൽ അനുശോചനമറിയിച്ചു. സുബീൻ ഒരു ഗായകനെന്നതിനപ്പുറം അസമിന്‍റെയും രാജ്യത്തിന്‍റെയും അഭിമാനമായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ ഗാനങ്ങളിലൂടെ നമ്മുടെ സംസ്കാരവും വികാരങ്ങളും ലോകത്തിന്‍റെ എല്ലാ കോണിലുമെത്തിച്ചുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു….

Read More

മൈസൂരു ദസറ ഉത്സവം ; ബി.ജെ. പി ഹർജി സുപ്രീം കോടതി തള്ളി.

ന്യൂഡൽഹി:മൈസൂരു ദസറ ഉത്സവ ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ജേതാവും കന്നഡ എഴുത്തുകാരിയുമായ ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിന് സ്റ്റേ ആവശ്യപ്പെട്ടുള്ള ബിജെപിയുടെ ഹരജി സുപ്രിംകോടതി തളളി. ബിജെപി മുൻ എംപി പ്രതാപ് സിംഹയും മറ്റ് രണ്ട് പേരും സമർപ്പിച്ച മൂന്ന് ഹർജികൾ കർണാടക ഹൈകോടതി തള്ളിയതിനെ ചോദ്യം ചെയ്ത് എച്ച്.എസ് ഗൗരവ് സമർപ്പിച്ച പ്രത്യേക ഹരജിയാണ് സുപ്രിംകോടതി തളളിയത്.ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നടപടി. ഈ ഹരജി ഫയൽ…

Read More

നിയസഭയില്‍ സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം :നിയമസഭയില്‍ സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടാവുകയായിരുന്നുവെന്നാണ് വിവരം. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുടര്‍ന്ന് ശിവന്‍കുട്ടിക്ക് പകരം മന്ത്രി എം.ബി.രാജേഷാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

Read More

സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാതായതായി പരാതി

പാലക്കാട്: കോടികളുടെ സമ്മാനത്തുക വാഗ്‌ദാനംചെയ്ത് സൈബർ തട്ടിപ്പിനിരയാക്കിയ വീട്ടമ്മയെ കാണാതായതായി പരാത. കടമ്പഴിപ്പുറം ആലങ്ങാട്ട് ചല്ലിയിൽ വീട്ടിൽ ബാലസുബ്രഹ്മണ്യന്റെ ഭാര്യ പ്രേമയെയാണ് (61) സെപ്‌റ്റംബർ 13-ന് അർധരാത്രിമുതൽ കാണാതായത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട തട്ടിപ്പുകാരാണ് സമ്മാനം ലഭിച്ചതായി വിശ്വസിപ്പിച്ച് ഇവരിൽനിന്ന് 11 ലക്ഷം തട്ടിയെടുത്തത്. ഇതുസംബന്ധിച്ച് ശ്രീകൃഷ്ണപുരം പോലീസും സൈബർ പോലീസും അന്വേഷണമാരംഭിച്ചു. 15 കോടി രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും സർവീസ് ചാർജായി 11 ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയാലേ സമ്മാനത്തുക ലഭിക്കൂ എന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. വാഗ്‌ദാനം…

Read More