AI girlfriend
Headlines

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെകണ്ണൂര്‍ സ്വദേശി മരിച്ചെന്ന് പരാതി.

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെകണ്ണൂര്‍ സ്വദേശി മരിച്ചെന്ന് പരാതി.’ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച രോഗിയ്ക്ക് കൃത്യ സമയത്ത് ചികിത്സ നല്‍കിയില്ലെന്നും രോഗി തറയില്‍ കിടന്നിട്ടും ആശുപത്രി അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നുമാണ് ആരോപണം. ഇന്ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ സ്വദേശ 53 വയസ്സുകാരന്‍ ശ്രീഹരി മരിച്ചത്. ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ശ്രീഹരിയെ കഴിഞ്ഞമാസം 19നാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. രോഗി തറയില്‍ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ആശുപത്രിയില്‍ എത്തിച്ച തൊഴിലുടമ പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍…

Read More

ചരിത്രത്തിലെ ഏറ്റവും വലിയ വില! ചരിത്ര കുതിപ്പിൽ സ്വർണ്ണം,78,000 വും പിന്നിട്ട് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില വില 78000 രൂപയിലെത്തി. പവന് ഇന്ന് 640 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. കഴിഞ്ഞ മാസം 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില 12 ദിവസത്തിനുള്ളിൽ വില 9805 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 78, 440 രൂപയാണ്. നിലവിൽ, ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 85,000 രൂപയ്ക്ക് മുകളിൽ നൽകണം. ഒരു ഗ്രാം…

Read More

പാലക്കാട് ആർ എസ് . എസ് പ്രവർത്തകൻ്റെ വീട്ടിൽ നിന്നും സ്ഫോടക വസ്തുകൾ പിടികൂടി.

പാലക്കാട്: പാലക്കാട് വീണ്ടും  ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനത്തില്‍ പൊലീസ് പരിശോധന. ബിജെപി പ്രവര്‍ത്തകനായ കല്ലേക്കാട് സ്വദേശി സുരേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. 24 ഇലക്ട്രിക് ഡിറ്റനേറ്ററും അനധികൃതമായി നിര്‍മ്മിച്ച 12 സ്‌ഫോടക വസ്തുക്കളുമാണ് കണ്ടെത്തിയത്. സുരേഷ് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിറ്റനേറ്റര്‍ കൈവശം വെക്കാന്‍ ലൈസന്‍സ് ആവശ്യമാണ്. സുരേഷിന് ലൈസന്‍സ് ഇല്ല. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന്…

Read More

ഒന്നിച്ചോണം ഒരു മയോണം കിടപ്പിലായ വക്കൊപ്പം ‘കിസ്സ’യിൽ ഒത്തു ചേർന്ന് നാട്

കുറ്റിക്കാട്ടൂർ:കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പരിചരണത്തിലുള്ളവർക്ക് ബിരിയാണിപോട്ട് ‘കിസ്സ’ വെള്ളിപ്പറമ്പ് ഒരുക്കിയ ‘ഒന്നിച്ചോണം ഒരുമയോണം’ പരിപാടി ഒറ്റപ്പെട്ട മുറികളിൽ ഒതുങ്ങി പോയവർക്ക് ആഘോഷത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചു. സിനി ആർടിസ്റ്റ് റിയാസ് കെ. പി. മുഖ്യാതിഥിയായി. പെരുവയൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് പാലാട്ട് വാർഡ് അംഗങ്ങളായ പി എംപി എം ബാബു പ്രസീദ് തുടങ്ങിയവർ ആശംസകൾ നേർന്നു. സതീശൻ മുണ്ടുപാലം നിർമ്മിച്ച കടലാസ് പേനകൾ പാലിയേറ്റീവ് ന് വേണ്ടി അനീഷ് പാലാട്ട് ഏറ്റുവാങ്ങി. തനിമ പള്ളി…

Read More

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് തൃശ്ശൂർ, മലപ്പുറം, കോഴിക്കോ ട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: www.10visionnews.com)  സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് തൃശ്ശൂർ, മലപ്പുറം, കോഴിക്കോ ട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ല മുന്നറിയിപ്പാണ്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്‌: അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; 2.83 കോടി വോട്ടർമാർ

തിരുവനന്തപുരം:തദ്ദേശസ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ ആകെ 2,83,12,463 വോട്ടർമാർ.16,34,207 പേർ പുതിയതായി ഇടം നേടി. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിങ്‌ സ്റ്റേഷനുകളുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്. 1,33,52,945 പുരുഷൻമാരും 1,49,59,242 സ്ത്രീകളും 276 ട്രാൻസ്‌ജെൻഡേഴ്സുമാണ് പട്ടികയിൽ ഉള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്‌ പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനു പുറമെ, പ്രവാസി വോട്ടർപട്ടികയിൽ ആകെ 2087 പേരുണ്ട്. 941 പഞ്ചായത്തുകളിലെ 17,337 വാർഡുകളിലെയും…

Read More

വനിതാ സീനിയർ ക്ലർക്കിനെ ശാരീരികമായി അപമാനിച്ച ജൂനിയർ സൂപ്രണ്ടിന് സസ്പൻഷൻ.

കോഴിക്കോട് : കോഴിക്കോട് കളക്ടറേറ്റിൽ  ജീവനക്കാർ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെ വനിതാ സീനിയർ ക്ലർക്കിനെ ശാരീരികമായി അപമാനിച്ച ജൂനിയർ സൂപ്രണ്ടിന് സസ്പൻഷ. ധനകാര്യ വിഭാഗം കെ സെക്ഷനിൽ ജൂണിയർ സൂപ്രണ്ടായ ഷമീറിനെയാണ് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്.ഓണാഘോഷത്തിനിടെ സെറ്റ് സാരി അണിഞ്ഞെത്തിയ വനിതാ സീനിയർ ക്ലർക്ക് ഹസ്തദാനം നടത്തിയപ്പോൾ ജൂനിയർ സൂപ്രണ്ട് അടിവയറിൽ തടവി എന്നാണ് പരാതി. ഇരുവരും ഭരണപക്ഷത്തെ പ്രമുഖ യൂനിയിൽ അംഗങ്ങളായതിനാൽ സംഭവം യൂണിയൻ തലത്തിൽ ഒതുക്കി തീർക്കാൻ ശ്രമം…

Read More

മഹല്ല് കമ്മറ്റിയുടെ ആദരം ഏറ്റു വാങ്ങിയ 12 കാരൻ പുഴയിൽ മുങ്ങി മരിച്ചു.

(കാസർകോട്: ( www.10visionnews.com ) മഹല്ല് കമ്മറ്റിയുടെ ആദരം ഏറ്റു വാങ്ങിയ 12 കാരൻ പുഴയിൽ മുങ്ങി മരിച്ചു മുടങ്ങാതെ പള്ളിയിൽ ജമാഅത്തിന് എത്തിയതിന് മഹല്ല് കമ്മിറ്റി ആദരിച്ച ചെർക്കള പാടിയിലെ മിദ്‌ലാജ് ആണ് മരിച്ചത്. മധുവാഹിനി പുഴയോട് ചേർന്ന ചാലിൽ കുളിച്ചുകൊണ്ടിരിക്കെ ഒഴുക്കിൽപ്പെടുകയായിരുന്നു. ആഗസ്റ്റ് 30-നാണ് മധുവാഹിനി പുഴയോട് ചേർന്ന ചാലിൽ കുളിച്ചുകൊണ്ടിരിക്കെ മിദ്‌ലാജ് ഒഴുക്കിൽപ്പെട്ടത്. ആലംപാടി പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. സുബ്ഹി അടക്കം എല്ലാ നിസ്‌കാരങ്ങൾക്കും മുടങ്ങാതെ പള്ളിയിൽ ജമാഅത്തിന് എത്തിയ…

Read More

അമീബിക് മസ്‌തിഷ്‌കജ്വരം; രോഗത്തിൽ മാറ്റം , ജാഗ്രത വേണം.

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌കജ്വരം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കരുതൽ വേണമെന്ന് ആരോഗ്യ വിദഗ്ദ്ധർ. രണ്ട് വർഷം മുമ്പുവരെ കണ്ടതിൽ നിന്ന് രോഗത്തിന് വളരെയേറെ മാറ്റം സംഭവിച്ചുവെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നെഗ്ലേരിയ ഫൗളേരി അമീബകളിൽ നിന്നുണ്ടാകുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസാണ് കുറച്ച് വർഷം മുമ്പുവരെ കണ്ടിരുന്നത്. എന്നാൽ, ഗ്രാനുലോമാറ്റസ് അമീബിക് എൻസെഫലൈറ്റിസിന്റെ തുടക്കത്തിലുള്ള സബ് അക്യൂട്ട് മെനിഞ്ചോ എൻസെഫലൈറ്റിസാണ് ഇപ്പോൾ വ്യാപകമായുള്ളത്. അകാന്തമീബ, ബാലമുത്തിയ തുടങ്ങിയ അമീബകളാണ് ഇതുണ്ടാക്കുന്നതെന്നും വിദഗ്ദ്ധർ പറയുന്നു. കെട്ടിക്കിടക്കുന്ന മലിനമായ ജലത്തിൽ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലെ അരിപ്പപോലുള്ള…

Read More

തിരുവോണ ദിവസമടക്കം മഴ മുന്നറിയിപ്പ്, ചക്രവാത ചുഴി 24 മണിക്കൂറിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും; 3 ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

*തിരുവോണ ദിവസമടക്കം മഴ മുന്നറിയിപ്പ്, ചക്രവാത ചുഴി 24 മണിക്കൂറിൽ തിരുവനന്തപുരം | സംസ്ഥാനത്ത് ഓണം നാളുകളിൽ മഴ ഭീഷണിയായി പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതാണ് ഓണക്കാലത്തെ മഴ ഭീഷണിക്ക് കാരണം. കേരളത്തിൽ മൂന്നാം തിയതി മുതൽ 6 തിയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 3…

Read More