AI girlfriend
Headlines

വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്.

തൃശ്ശൂർ: ( www.10visionnews.com ) തൃശ്ശൂർ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് ഡിസിസിയിൽ വെച്ച് സുജിത്തിനെ കാണും. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റുന്നത് വരെ പോരാട്ടം തുടരുമെന്നാണ് സുജിത്ത് വ്യക്തമാക്കിയത്. ശക്തമായ നടപടി എടുക്കാത്ത സാഹചര്യത്തിൽ വരുന്ന 10 ആം തീയതി കുറ്റക്കാരായ പൊലീസുകാർ ജോലി ചെയ്യുന്ന…

Read More

പരിക്കേറ്റയാളെ  പ്രതിയാക്കി  കേസ് അട്ടിമറിച്ചതും തിരുത്തി, പൊലീസ്  ഡ്രൈവർ  പുതിയ പ്രതി.

തിരുവല്ല: എ.ഐ.ജി വിനോദ് കുമാറിന്റെ സ്വകാര്യവാഹനമിടിച്ച് പരിക്കേറ്റ അന്യസംസ്ഥാന ഹോട്ടൽ തൊഴിലാളിയെ പ്രതിയാക്കി കേസെടുത്ത് നിയമത്തെ അട്ടിമറിച്ച പൊലീസ് ഒടുവിൽ തിരുത്തി. വാഹനം ഓടിച്ചിരുന്ന പൊലീസ് ഡ്രൈവർ എ.ക അനന്തുവിനെതിരെ കേസെടുത്തു ആഗസ്റ്റ് 30ന് രാത്രി 10.50ന് എം.സി റോഡിൽ കുറ്റൂരിലായിരുന്നു വിനോദ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ എ.ഐ.ജി ആയിരുന്നതിനാലും വിവാദം ഒഴിവാക്കാനും ഡ്രൈവറുടെ വൈദ്യപരിശോധന നടത്തിയില്ല. പൊലീസ് ഡ്രൈവറുടെ മൊഴി പ്രകാരമായിരുന്നു പരിക്കേറ്റ ആൾക്കെതിരെ കേസെടുത്തത് . തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് വന്ന എ.ഐ.ജി…

Read More

അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വിജയത്തോടെ തുടക്കം.

ബഹറൈൻ:നൗഷാദ് മൂസയുടെ പരിശീലനത്തിൽ വിജയം നേടി ഇന്ത്യ മലയാളി താരം മുഹമ്മദ് സുഹൈലിന്റെയും ശിവാൽദോ സിങ് ചിൻഗാങ്ബാമിന്റെയും നേടിയ ഗോളിന്റെ കരുത്തിൽ ബഹ്‌റൈനെതിരെ 2-0ന് വിജയിച്ച് ഇന്ത്യ എ.എഫ്‌.സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വിജയത്തോടെ തുടക്കം വിജയത്തോടെ ഇന്ത്യക്ക് മൂന്നു പോയിന്റ് ലഭിച്ചു. കളിയുടെ 32-ാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ. മൈതാന മധ്യത്തുനിന്ന് മകാർട്ടൺ നിക്സൺ നൽകിയ അസിസ്റ്റിൽ എതിർ പ്രതിരോധ താരങ്ങളെ നിഷ്പ്രഭമാക്കിയാണ് മലയാളി താരമായ സുഹൈൽ ഗോൾ കണ്ടെത്തിയത്….

Read More

ഡ്രൈവർ മദ്യലഹരിയിൽ; എസ്‌യുവി ഗണേശോത്സവത്തിനിടയിലേക്ക് ഇടിച്ച് കയറി അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം, 22 പേർക്ക് പരിക്ക്

റായ്പുര്‍: (10visionnews.com)ചത്തീസ്ഗഢില്‍ ഗണേശോത്സവത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി അപകടം. അപകടത്തിൽ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. 22 പേര്‍ക്ക് പരിക്കേറ്റു. വിപിന്‍ പ്രജാപതി (17), അരവിന്ദ് (19), ഖിരോവതി യാദവ് (32) എന്നിവരാണ് മരിച്ചത്. ജാഷ്പൂർ ജില്ലയിൽ ബഗിച്ച പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജുരുദണ്ഡ് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച വാഹനം നിയന്ത്രണംവിട്ട് ഗണേശോത്സവത്തിനിടയിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ഗണപതി വിഗ്രഹ നിമഞജ്‌ന യാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നതായാണ് വിവരം. അപകടത്തില്‍ ഗുരുതരമായി…

Read More

അന്താരാഷ്ട്ര കൊക്കൈൻ കടത്തുസംഘം പിടിയിൽ , ചോക്ലേറ്റ് രൂപത്തിൽ പൊതിഞ കൊക്കൈൻ കടത്തിയ രണ്ടു പേർ ചെന്നൈ എയർപോർട്ടിൽ അറസ്റ്റിൽ.

ചെന്നൈ: ( www.10visionnews.com ) ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 5.618 കിലോഗ്രാം കൊക്കെയ്നുമായി വന്ന രണ്ടുപേര്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡ് ബാഗേശ്വർ ജില്ലക്കാരനായ ഹിമാൻഷു ഷാ (25), ഹിമാചൽ പ്രദേശ് ചമ്പ ജില്ലക്കാരനായ സാഹിൽ അത്രി (26) എന്നിവരാണ് അറസ്റ്റിലായത്. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും ചെന്നൈ കസ്റ്റംസിലെ എയർ ഇന്റലിജൻസ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ മയക്കുമരുന്ന് വേട്ട നടന്നത്. എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് വന്നവരാണ് ഇവര്‍. യാത്രക്കാരുടെ കൈവശമുണ്ടായിരുന്ന ബാഗ് സ്കാൻ ചെയ്ത് പരിശോധിച്ചപ്പോ‍ഴാണ് ചോക്ലേറ്റിന്റെ…

Read More

പാലക്കാട് സ്ഫോടനം; ആർഎസ്എസ് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തണം, പോലീസിൽ ആർഎസ് എസ് നിയന്ത്രിക്കുന്നവരുണ്ട് സിപിഎം

പാലക്കാട്: പാലക്കാട് സ്‌കൂളിലെ സ്‌ഫോടനത്തിൽ പ്രതികളായവർക്ക് ബിജെപി ബന്ധമെന്ന് സിപിഎം. പിടിയിലായ പ്രതി ബിജെപി-ആർഎസ്എസ്പ്രവർത്തകനാണെന്നും പ്രതിയുടെ പ്രദേശം ആർഎസ്എസ് സ്വാധീന മേഖലയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ആരോപിച്ചു. ആർഎസ്എസ് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തണമെന്ന ആവശ്യവും സിപിഎം ആവർത്തിച്ചു. പിടിയിലായ സുരേഷ് സജീവ പ്രവർത്തകനാണെന്നാണ് ഇഎൻ സുരേഷ് പറഞ്ഞത്. ആർഎസ്എസ് കേന്ദ്രങ്ങളിൽ സ്‌ഫോടക വസ്തുക്കൾ നിർമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിൽ ആർഎസ്എസ് നിയന്ത്രിക്കുന്നവരുണ്ടെന്നും ഈ കേസിലും ചില ഉദ്യോഗസ്ഥർ ഇക്കാര്യം ലഘൂകരിക്കാൻ ശ്രമിക്കുന്നുവെന്നും സുരേഷ്…

Read More

ഇസ്രായേലിനെതിരെ ഉപരോധം പ്രഖ്യാപിച്ചു ബെൽജിയം ഗസ്സയിൽ ഇസ്റാഈൽ അക്രമത്തിൽ 44 ഫലസ്ഥീനികൾ കൊല്ലപ്പെട്ടു.

ഗസ്സ :ഗാസയിലുടനീളം പുലർച്ചെ മുതൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഭക്ഷണത്തിന് കാത്തിരുന്നവരടക്കം കുറഞ്ഞത് 44 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വീടുകളും അയൽപക്കങ്ങളും ഷെൽട്ടറുകളും ആക്രമിക്കപ്പട്ടു. ഇതിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെ നൂറിലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസയിലെ യുദ്ധത്തോടുള്ള യൂറോപ്പിന്റെ പ്രതികരണം ഒരു “പരാജയം” ആയിരുന്നുവെന്നും അത് അതിന്റെ ആഗോള വിശ്വാസ്യതയെ ദുർബലപ്പെടുത്തുമെന്നും സ്പെയിൻ പ്രധാനമന്ത്രി പറഞു. ഇസ്രായേലിനെതിരെ ഉപരോധങ്ങൾ, വിപുലീകൃത ആയുധ ഉപരോധം, സാധനങ്ങളുടെയും സേവനങ്ങളുടെയും ഇറക്കുമതി നിരോധം എന്നിവയുൾപ്പെടെയുള്ള വ്യാപകമായ നടപടികൾ ബെൽജിയം പ്രഖ്യാപിച്ചു.

Read More

തെരഞെടുപ്പ് മുന്നിൽ കണ്ട് പൗരത്വ നിയ ഭേദഗതി,2024 ഡിസംബർ 31ന് മുമ്പ് രാജ്യത്തെത്തിയ മുസ് ലിം ഇതര വിഭാ​ഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്ന് കേന്ദ്രം.

ന്യൂഡൽഹി:2024 ഡിസംബർ 31ന് മുമ്പ് രാജ്യത്തെത്തിയ മുസ് ലിം ഇതര വിഭാ​ഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്ന് കേന്ദ്രം.പൗരത്വ ഭേദഗതി നിയമത്തിൽ ഇളവ് വരുത്തിയാണ് കേന്ദ്ര നടപടി. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബർ 31 മുമ്പ് രാജ്യത്തെത്തിയ രേഖകളില്ലാത്ത മുസ് ലിം ഇതര മതക്കാർക്കായിരുന്നു നേരത്തേ പൗരത്വത്തിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്നത്. പശ്ചിമ ബം​ഗാളിലും ബിഹാറിലും തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെയാണ് കേന്ദ്രനീക്കം.

Read More

ഇതെന്താ സിറ്റി ബസ്സോ ?സമയക്രമം ഒന്നുമില്ലാതെ വിമാനം പറന്നു.

കരിപ്പൂർ : ഇതെന്താ സിറ്റി ബസ്സോ ?സമയക്രമം ഒന്നുമില്ലാതെ വിമാനം പറന്ന സമയക്രമം പാലിക്കാതെ യാത്രക്കാർ എത്തിയതല്ല. കരിപ്പൂരിൽ എയർ വിമാനമാണ് 4.5 മണിക്കൂർ മുൻപേ പറന്നത് സമയം മാറ്റിയത് അറിയിച്ചില്ലെന്നു പറഞ്ഞ് ഏതാനും യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വച്ചു. ബെംഗളൂരുവിലേക്ക് ഇന്നലെ രാത്രി 8.30നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിട്ട് നാലിനു പുറപ്പെട്ടത്. ഇതറിയാതെ എത്തിയ യാത്രക്കാരാണ് പ്രതിഷേധിച്ചത്. സമയമാറ്റം അറിയിച്ചിരുന്നില്ലെന്ന് ഇവർ പറഞ്ഞു. എന്നാൽ യാത്രക്കാരെ വിവരമറിയിച്ചിരുന്നുവെന്നാണ് വിമാനക്കമ്പനി അധികൃതർ പറയുന്നത്. ടിക്കറ്റ് തുക…

Read More

വേങ്ങരയിൽ ഒരു കോടി രൂപയുടെ കുഴൽ പണവുമായി കൊടുവള്ളി സ്വദേശി പിടിയിൽ.

മലപ്പുറം: വേങ്ങരയിൽ ഒരു കോടി രൂപയുടെ കുഴൽ പണവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീർ (39) ആണ് പിടിയിലായത്. വേങ്ങര പൊലീസ് വാഹന പരിശോധന നടത്തവേ കൂരിയാട് ദേശീയ പാതയിൽ അടിപ്പാതക്കു സമീപം വെച്ച് വരുവായിൽ നിന്നാണ് പണം പിടികൂടിയത്. സ്കൂട്ടറിൻ്റെ മുൻഭാഗത്ത് ചാക്കിൽ കെട്ടിവെച്ചും പിൻഭാഗത്ത് ഡിക്കിയിലുമായി 500, 200 നോട്ടുകെട്ടുകളായാണ് പണം കടത്താൻ ശ്രമിച്ചത്. പണമത്രയും ഓണ സമയത്ത് വേങ്ങരയിലും പരിസരത്തും വിതരണം ചെയ്യാനുള്ളതായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഉറവിടവും വിതരണത്തെ…

Read More