AI girlfriend
Headlines

പാർട്ടിപരിശീലന പരിപാടിയിൽ വൈകിയെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കടുത്ത ശിക്ഷ. 10 തവണ പുഷ്അപ്

ഭോപാൽ ∙ മധ്യപ്രദേശിലെ പാർട്ടി പ്രവർത്തകർക്കുള്ള പരിശീലന പരിപാടിയിൽ വൈകിയെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കടുത്ത ശിക്ഷ. 1 പുഷ് അപ്പാണ് ലോക്സഭാപ്രതിപക്ഷ നേതാവിന് എടുക്കേണ്ടി വന്നത്. അദ്ദേഹത്തിനൊപ്പം വൈകിയെ ത്തിയ ജില്ലാ അധ്യക്ഷന്മാരും പുഷ്അപ്പ് ചലഞ്ചിന്റെ ഭാഗമായി. മധ്യപ്രദേശിലെ സംഘടനാ സംവിധാനം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായിനടത്തിയ പരിശീലന പരിപാടിയായ സംഘടൻ സൃഷ്ടി അഭിയാൻ എന്ന പരിപാടിക്കിടെയാണ് “പ്രചാരണത്തിനിടയിൽ നിന്നാണ് രാഹുൽ ഗാന്ധി പാർട്ടി പരിപാടിക്കെത്തിയത്. പരിശീലന പരിപാടിയിൽ വൈകി വരുന്നവർക്ക് ശിക്ഷാ നടപടിയുണ്ടെന്ന് പരിശീലനത്തിന്റെ…

Read More

അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും.

കോഴിക്കോട് :അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും തമിഴ്നാട് കർണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. നാളെ വൈകീട്ട് 6 മണി മുതൽ കർണാടകയിലേക്കും ചെന്നൈയിലേക്കുമുള്ള സർവീസ് നിർത്തിവെയ്ക്കാനാണ് തീരുമാനം. സാമ്പത്തിക നഷ്ടം സഹിക്കാൻ കഴിയുന്നില്ലെന്ന് വാഹന ഉടമകൾ വ്യക്തമാക്കി. പണിമുടക്ക് ആരംഭിക്കുന്നതോടെ ബെംഗളൂരു – ചെന്നൈയിലേയ്ക്കുള്ള യാത്രക്കാർ വലയും. ടൂറിസ്റ്റ് ബസുകൾക്ക് നേരെ അന്യായമായി പിഴ ചുമത്തുകയും നികുതി ഈടാക്കുകയും ചെയ്യുന്നു. വാഹനങ്ങൾ സീസ് ചെയ്തുകൊണ്ടുപോകുന്ന അവസ്ഥയുണ്ടാകുന്നുവെന്നും വാഹന ഉടമകൾ…

Read More

ചികിത്സ പിഴവ്? പ്രസവത്തിനെത്തിയ യുവതി അണുബാധ മൂലം മരിച്ചു; തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

തിരുവനന്തപുരം: പ്രസവിച്ച് മൂന്നാം ദിവസം യുവതി മരിച്ചതിൽ എസ്എടി ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കരിക്കകം സ്വദേശിനി ശിവപ്രിയ(26)യുടെ മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന് കുടുംബം ആരോപിച്ചു. പ്രസവ ശേഷം ശിവപ്രിയ ഡിസ്ചാർജ് ആയി വീട്ടിലേക്ക് പോയിരുന്നു. മൂന്നുദിവസം കഴിഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എസ്എടിയിൽ വീണ്ടും അഡ്മിറ്റ് ചെയ്തു. ഇന്ന് ഉച്ചയോടു കൂടിയാണ് ശിവപ്രിയ മരിച്ചത്. പ്രസവത്തിനുശേഷം ഡോക്ടർ സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയാണെന്നും ആശുപത്രിയിൽ നിന്നും ശിവപ്രിയയ്ക്ക് അണുബാധ ബാധിച്ചിരുന്നുവെന്നും ഭർത്താവ് മനു  പറഞ്ഞു. പിന്നാലെ പനി വന്നു….

Read More

മാധ്യമ പ്രവർത്തകൻ ചിറ്റാരിപിലാക്കൽ ലത്തീഫ് കുറ്റിക്കുളം നിര്യാതനായി.

മാവുർ : മാധ്യമ പ്രവർത്തകൻ ചിറ്റാരിപിലാക്കൽ ലത്തീഫ് കുറ്റിക്കുളം (52 )നിര്യാതനായ മാവൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ്‌ നായർക്കുഴി ജിഎച്ച് എസ് എസ് എസ് എം സി ചെയർമാൻ വിവിധ സാമൂഹ്യ സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി മികച്ച സംഘാടകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ഭാര്യ :സാബിറ യു കെ , മക്കൾ: ഷിഹാസ് എം ടി , ഷിദ മറിയം, മുഹമ്മദ് ഷിഫാസ് മൂവരും വിദ്യാർഥികൾ സഹോദരങ്ങൾ: ഫാത്തിമ മുഹമ്മദ് മാസ്റ്റർ എം ടി…

Read More

കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണംവിട്ട കാർ മറിഞ്ഞു 3 സുഹൃത്തുക്കൾ മരിച്ചു.

പാലക്കാട് :ചിറ്റൂർ റോഡിൽ കനാൽ പാലത്തിനു സമീപം  കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണംവിട്ട കാ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്കു മറിഞ്ഞു സുഹൃത്തുക്കളായ 3 യുവാക്കൾ മരിച്ചു. പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ രോഹൻ (24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ രോഹൻ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ് (19) എന്നിവരാണു മരിച്ചത്. കാർ ഓടിച്ചിരുന്ന ചന്ദ്രനഗർ സ്വദേശി ആദിത്യൻ (23), യാക്കര സ്വദേശി ഋഷി (24), നെന്മാറ സ്വദേശി ജിതിൻ (21)…

Read More

‘കേരളം സുരക്ഷിതമല്ലന്ന്’ നായയുടെ കടിയേറ്റ റഷ്യൻ വിനോദ സഞ്ചാരി പൗളിന.

തിരുവനന്തപുരം: നായപ്പേടിയിൽ റഷ്യൻ സഞ്ചാരി കേരളം വിടുന്നു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കോവളം ബീച്ചിൽ നിന്നുംറഷ്യൻ വനിത പൗളിനക്ക് കടിയേറ്റത്. കേരളത്തിൽ ഇനി സുരക്ഷിതയാണെന്ന് തോന്നുന്നില്ലെന്ന് അവർ പറഞ്ഞു. തനിക്കെതിരെ ആക്രമണമുണ്ടായത് തദ്ദേശീയനായ വ്യക്തി തെരുവുനായയുടെ തലയിൽ വെള്ളമൊഴിച്ച് പ്രകോപിപ്പിച്ചതിനെ തുടർന്നൊന്നും പൗളിന പറഞ്ഞു. കേരളത്തിൽ മൂന്ന് മാസം ചിലവഴിക്കാൻ വന്നതാണെന്നും ഈ സംഭവത്തോടെ തിരിച്ചു പോകാൻ ആലോചിക്കുന്നതായും പൗളിന വ്യക്തമാക്കി. ‘കേരളത്തിൽ ഞാനിത് ആദ്യമായിട്ടല്ല കഴിഞ്ഞ ശീതകാലം ഞാൻ ഇവിടെ ചിലവഴിച്ചിരുന്നു. എനിക്ക് ഇന്ത്യ വളരെ…

Read More

മന്ത്രവാദത്തിനിടെ യുവതിയെ ക്രൂര പീഡനങ്ങൾക്ക് വിധേയമാക്കിയ സംഭവത്തിൽ മുഖ്യപ്രതി യുവതിയുടെ ആൺസുഹൃത്ത്

കോട്ടയം :  തിരുവഞ്ചൂരിനടുത്ത് മന്ത്രവാദത്തിനിടെ യുവതിയെ ക്രൂര പീഡനങ്ങൾക്ക് വിധേയമാക്കിയ സംഭവത്തിൽ മുഖ്യപ്രതി യുവതിയുടെ ആൺസുഹൃത്ത അഖിലിന്റെ മാതാവ് സൗമിനിയെന്ന് പൊലീസ്. പൂജ നടത്താൻ പ്രേരിപ്പിച്ചതും മന്ത്രവാദിയെ കൊണ്ടുവന്നതും സൗമിനിയാണെന്ന് പൊലീസ് പറയുന്നു. സൗമിനിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യും. പൂജ ചെയ്യുന്നതിന് വേണ്ടി മന്ത്രവാദിക്ക് 6000 രൂപ നൽകിയതായും കണ്ടെത്തി. അഖിലും യുവതിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ബാധ കയറിയതാണെന്ന് പറഞ്ഞ് പൂജാരിയെ സമീപിച്ചിരുന്ന വീട്ടില്‍ പണം ഇല്ലാതാകുമ്പോള്‍ പോലും പരിഹാരം തേടി മന്ത്രവാദിയെ സൗമിനി…

Read More

മുറിയിൽ കണ്ടെത്തിയത് സ്റ്റിറോയ്ഡുകളും ക്ലെൻബ്യൂട്ടറോൾ ഗുളികകളും; ജിം ട്രെയ്നറുടെ മരണം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്.

തൃശ്ശൂർ: വടക്കാഞ്ചേരി കുമരനെല്ലൂരിൽ ജിം പരിശീലകൻ മരിച്ചത് ഹൃദയസ്തംഭനംമൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെയാണ് കുമരനെല്ലൂർ ചെങ്ങാലി വീട്ടിൽ മാധവ് എന്ന 28കാരനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണകാരണം കണ്ടെത്തിയത്. മാധവിന്റെ ഹൃദയത്തിന്റെ ഭിത്തി വികസിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. മരണകാരണത്തിലെ കൂടുതൽ വ്യക്തതയ്ക്കായി ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചതായി ഫോറൻസിക് വകുപ്പ് മേധാവി ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു. സ്റ്റിറോയിഡ് സാന്നിധ്യമുണ്ടോ എന്നറിയാനാണ് പരിശോധന. മാംസപേശികൾ വേഗത്തിൽ വളരുന്നതിന് സഹായിക്കുന്ന…

Read More

ചികിത്സാപിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന ഒമ്പത് വയസുകാരിക്ക് രണ്ട് ലക്ഷം സർക്കാർ സഹായം.

തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന ഒമ്പത് വയസുകാരിക്ക സർക്കാർ സഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും കുട്ടിക്ക് രണ്ട് ലക്ഷം രൂപ അനുവദിച്ചു. സെപ്റ്റംബർ 24 നാണ് പല്ലശ്ശന സ്വദേശിനിയായ വിനോദിനിയെന്ന ഒമ്പത്കാരിക്ക് വീണ് പരിക്കേറ്റത്. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൃത്യമായി ചികിത്സ ലഭിച്ചില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ജില്ലാ ആശുപത്രിയിലെത്തി കൈക്ക് പ്രാഥമിക ചികിത്സ നൽകി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിട്ടു. പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. തുടർന്ന് കോഴിക്കോട് മെഡിക്കൽ…

Read More

പോപ്പുലർ ഫ്രണ്ടിൻ്റെ സ്വത്തുക്കൾ വീണ്ടും കണ്ടുകെട്ടി.

കൊച്ചി: പോപ്പുലർ ഫ്രണ്ടിൻ്റെ സ്വത്തുക്കൾ വീണ്ടും കണ്ടുകെട്ടി 67 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. മഞ്ചേരി ഗ്രീൻ വാലി അക്കാദമി ഉൾപ്പെടെ വിവിധ ട്രസ്റ്റുകളുടെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം സംഘടന കൈവശം വെച്ചിരുന്ന ഏതാനും സ്വത്തുക്കൾ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. കണ്ടുകെട്ടിയ സ്വത്തുക്കളിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത സ്വത്തുക്കളുണ്ടെന്ന് ചൂണ്ടിക്കാട്ടി ചില ഉടമകൾ കേസിന് പോവുകയും എൻഐഎ കോടതി തന്നെ പല സ്വത്തുക്കളും വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഏതാനും…

Read More