AI girlfriend
Headlines

മാതാവിനൊപ്പം കുളിക്കാനെത്തിയ 2 കുട്ടികൾ ഒഴുക്കിൽ പെട്ടു; 10 വയസുകാരിക്കായി തെരച്ചിൽ തുടരുന്നു, 12കാരനെ രക്ഷിച്ചു.

കൊടുവള്ളി: മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ കുട്ടികളാണ് അപകടത്തിൽപെട്ടത്. 12 വയസ്സുള്ള മകനെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. 10 വയസ്സുള്ള പെൺകുട്ടിക്കായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.

Read More

ഓണത്തിന് കേരളം കുടിച്ചത് 826 കോടി. കരുനാഗപ്പള്ളിക്ക് ഒന്നാം സ്ഥാനം. ഉത്രാടനാളില്‍ മാത്രം സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. 137 കോടി.

കൊച്ചി: ഓണത്തിന് കേരളം കുടിച്ചത് 826 കോടി. കരുനാഗപ്പള്ളിക്ക് ഒന്നാം സ്ഥാനം. ഉത്രാടനാളില്‍ മാത്രം സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. 13 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് ബെവ്‌കോ വഴി വിറ്റത്. 2024ല്‍ 126 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. 1.46 കോടിയുടെ മദ്യം വിറ്റ കരുനാഗപ്പള്ളി ബെവ്‌കോ ഔട്ട്‌ലെറ്റ് ആണ് ഒന്നാം സ്ഥാനത്ത്. 1.24 കോടിയുടെ വില്‍പ്പനയുമായി കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് ആണ് രണ്ടാം സ്ഥാനത്ത്. 1.11 കോടിയാണ് മൂന്നാം സ്ഥാനത്തുള്ള മലപ്പുറം എടപ്പാള്‍ ഔട്ട്‌ലെറ്റിലെ വില്‍പ്പന. കഴിഞ്ഞ…

Read More

മായനാട് സി എം ഉമ്മർ അന്തരിച്ചു

മായനാട് :നിലമ്പുർ സ്വദേശിയും മായനാട് ഒഴുക്കര പയ്യന വീട്ടിൽ താമസിക്കും സി എം ഉമ്മർ (91) അന്തരിച്ചു. ഭാര്യ : മേലെ തിരുത്തിയിൽ ആമിന, മക്കൾ : കുട്ടിമോൻ, നാസർ. ജാമാതാക്കൾ: സുബൈദ, സലീന. സഹോദരങ്ങൾ: ബീരാൻ കുട്ടി, പരേതരായ അബ്ദുല്ല, ആസ്യ, ആയിഷ മയ്യത്ത് നിസ്ക്കാരം മായനാട് ജുമാ മസ്ജിദ് വൈകുന്നേരം 3 മണി.

Read More

കാക്കിയിട്ട മൃഗങ്ങള്‍ ഇപ്പോഴും പല പോലീസ് സ്റ്റേഷനുകളും ഇന്നും നിയന്ത്രിക്കുന്നുണ്ട്. സി.പി. എം നേതാവിൻ്റെ പോസ്റ്റ്.

എരമംഗലം (മലപ്പുറം): യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍വെച്ച് പോലീസ് ക്രൂരമായി മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പോലീസിനെതിരെ സിപിഎം നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്. സിഐടിയു ജില്ലാ നേതാവും സിപിഎം പൊന്നാനി ഏരിയാ സെന്റര്‍ അംഗവുമായ സുരേഷ് കാക്കനാത്താണ് സഹോദരന്റെ മകനും പാര്‍ട്ടി സഖാക്കളുടെ മക്കള്‍ക്കും പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ പോലീസുകാരില്‍നിന്ന് നേരിട്ട ക്രൂരമര്‍ദനം വ്യക്തമാക്കി ഫേസ്ബുകില്‍ പോസ്റ്റ് പങ്കുവെച്ചത്. 2025 ഏപ്രില്‍ രണ്ടിന് പുഴക്കര ഭഗവതി ക്ഷേത്രത്തിലെ വരവുകള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍…

Read More

ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ: ലോറി ഉടമ മനാഫിന് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണസംഘം.

മംഗളരു:ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് എസ്ഐടി അറിയിച്ചിരിക്കുന്നത്. ധർമ്മസ്ഥലയിൽ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സ്ത്രീകളുടെ നിരവധി മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന് മനാഫ് വീഡിയോയിലൂടെ അവകാശപ്പെട്ടിരുന്നു. ഷിരൂരിൽ അപകടത്തിൽ മരിച്ച അർജുൻ ഓടിച്ച ലോറിയുടെ ഉടമയാണ് മനാഫ്. ടി ജയന്തിനൊപ്പം ചേർന്നാണ് മനാഫ് വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നത്. ഈ വീഡിയോകളുടെ പശ്ചാത്തലത്തിലാണ് മനാഫിനെ അന്വേഷണസംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. അതേസമയം, ധർമ്മസ്ഥല കൊലപാതക പരമ്പര സംബന്ധിച്ച…

Read More

നബിദിനം ; നാടെങ്ങും ആഘോഷം.

കോഴിക്കോട് :പ്രവാചകൻ്റെ1500ാം ജന്മദിനത്തിൻ്റെ ഭാഗമായി നാടിൻ്റെ വിവിധയിടങ്ങളിൽ ഇന്നലെയും ഇന്നുമായി നബിദിന റാലികളും അന്ന ദാനവും പ്രകീർത്തന പരിപാടികളുമായി നാടെങ്ങും ആഘോഷ ത്തിലാണ്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നത്.വിശ്വാസിക്ക് അളവറ്റ ആവേശവും സന്തോഷവും നല്‍കുന്ന പകലാണിത്. പ്രവാചക പ്രേമത്തിന്റെ ഇശലുകള്‍ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനം. റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസ്സുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള…

Read More

അമ്മയെയും മകളെയും ആക്രമിച്ച കേസിലെ പ്രതി പിടിയിൽ.

തൃശൂർ: ( www.10visionnews.com )അമ്മയെയും മകളെയും ആക്രമിച്ച കേസിലെ പ്രതി പിടിയിൽ.കയ്പമംഗലം ഐഎച്ച്ഡിപി കോളനി സ്വദേശി കണക്കശ്ശേരി വീട്ടിൽ സോജിത്ത്(23) ആണ് തൃശ്ശൂർ റൂറൽ പോലീസിന്റെ പിടിയിലായത്. ഓണക്കളി പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയെ കളിയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ചോദ്യം ചെയ്യാനെത്തിയ അമ്മയെയും കുട്ടിയെയും ആക്രമിച്ച കേസിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഓണപ്പരിപാടി പ്രാക്ടീസ് ചെയ്ത് കൊണ്ടിരിക്കെ കുട്ടിയെ കളിയാക്കിയതും ഭീഷണിപ്പെടുത്തിയതും അറിഞ്ഞെത്തിയ അമ്മയെയും കൂടെ ഉണ്ടായിരുന്നവരെയും ഇയാൾ കസേര…

Read More

സമൃദ്ധിയുടെ കാലത്തിൻ്റെ ഓർമകൾ പുതുക്കി ഓണവും വിമോചന സന്ദേശം പകർന്ന് നബിദിനവും.. നാടെങ്ങും ആഘോഷം

10 വിഷ്യൻ്റെ നബിദിന ,ഓണം ആശംസകൾ ഗൃഹാതുര ഓർമകൾ സമ്പന്നമാക്കിയ ഐതിഹ്യങ്ങളുടെ കഥകൾ ഓർത്ത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും തിരുവോണവും വിമോചനത്തിൻ്റെ സന്ദേശവുമായി വന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനവും സാഹോദര്യത്തിൻ്റെ സന്തോഷം പങ്കു വെക്കലായി മാറുകയാണ്… മലയാളികൾ പൂക്കളവും ഓണക്കോടിയും സദ്യയുമൊരുക്കി നാടെങ്ങും ആഘോഷ തിമിർപ്പിലാണ്. കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവമായിരുന്ന ഒരു കാലം ഓണത്തിനുണ്ട് ഇന്ന് തുമ്പയും മുക്കുറ്റിയും കാക്കപ്പൂവുമൊക്കെ നിറഞ്ഞ തൊടികളും അന്യം നിന്ന കാലത്ത് തമിഴ്നാട്ടിലെ പൂവുകൾ വാങ്ങി പൂക്കളമൊരുക്കാനെ മലയാളിക്ക് നിവൃത്തിയുള്ളൂ….

Read More

ബലാത്സംഗ അതിജീവിതയുടെ നവജാത ശിശുവിനെ നാലര ലക്ഷം രൂപയ്ക്ക് വിറ്റു; യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയും വിശ്വ ഹിന്ദു പരിഷത് മഹിളാ നേതാവും അടക്കം നാല് പേര്‍ അറസ്റ്റില്‍.

മംഗളൂരു: ( www.10visionnews.com ) ബലാത്സംഗ അതിജീവിതയുടെ നവജാത ശിശുവിനെ വിറ്റ കേസിൽ വിശ്വഹിന്ദു പരിഷത്ത് മഹിളാ വിഭാഗം ദുർഗ വാഹിനി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ ഷിർവ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ബിസി റോഡിലെ ഡോ. സോമേഷ് സോളമൻ, മംഗളൂരുവിൽ പേയിങ് ഗസ്റ്റ് നടത്തുന്ന ദുർഗ വാഹിനി നേതാവ് വിജയലക്ഷ്മി എന്ന വിജയ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നവനീത് നാരായൺ (25) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് മൂന്നിന് മംഗളൂരുവിലെ കൊളാസോ ആശുപത്രിയിലാണ്…

Read More

പെരുവയലിൽ സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം.

പെരുവയൽ: പെരുവയലിൽ സ്കൂട്ടർഇടിച്ച് കാൽനടയാത്രക്കാരിമരിച്ചു. മാവൂർ ചെറൂപ്പ പുനത്തിൽ താമസിക്കും നെരോത്ത് നഫീസയാണ് മരണപ്പെട്ടത്. മാവൂർ കോഴിക്കോട് റോഡിൽ പെരുവയലിന് സമീപത്ത് വെച്ച് രാത്രി ഏഴരയോടെയാണ് സംഭവം. ഡോക്ടറെ കാണിച്ച് മടങ്ങുന്നതിനിടയിൽ അമിത വേഗതയിൽ എത്തിയ സ്കൂട്ടർ നഫീസയെ ഇടിക്കുകയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന കൊച്ചുമകനും സ്കൂട്ടർ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More