AI girlfriend
Headlines

അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി.

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന 45 കാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് എന്നയാളാണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം ബാധിച്ച്‌ 11 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമാണ് എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരന് വ്യാഴാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും…

Read More

കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ | കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കിഴുത്തള്ളി സ്വദേശി ഷൈജു തച്ചോത്ത് ആണ് മരിച്ചത്. ഷൈജു തച്ചോത്തിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കോടികളുടെ നിക്ഷേപ തട്ടിപ്പിൽ 50ലധികം കേസുകൾ ബ്രാഞ്ച് മാനേജർ എന്ന നിലയിൽ ഷൈജുവിനെതിരെയും ഉണ്ട്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അതേസമയം, മരണവും കേസും തമ്മിൽ ബന്ധമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നിധി ലിമിറ്റഡ് എന്ന സ്വകാര്യധനകാര്യ…

Read More

ധർമ്മസ്ഥല വെളിപ്പെടുത്തൽ;മനാഫ് തിങ്കളാഴ്ച പ്ര​ത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും.

കോഴിക്കോട്: ധർമ്മസ്ഥല വെളിപ്പെടുത്ത കേസിൽ നോട്ടീസ് ലഭിച്ച മലയാളി യൂട്യൂബർ മനാഫ് തിങ്കളാഴ്ച പ്ര​ത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസിനെ തുടർന്ന് ഓണവും നബിദിനവും കണക്കിലെടുത്ത് രണ്ടു ദിവസം കഴിഞ്ഞ് ഹാജരാകാൻ മനാഫ് അനുമതി തേടിയിരുന്നു. ഇത് അംഗീകരിച്ചാണ് തിങ്കളാഴ്ച ഹാജാരാകാൻ അനുവാദം നൽകിയത്. അതേസമയം, ജീവനു ഭീഷണിയുണ്ടെന്നും, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതായും മനാഫ് അറിയിച്ചു. ഈ ആവശ്യവുമായി കമ്മീഷണറെ കണ്ടിരുന്നു. കേരള പൊലീസിന്റെ സംരക്ഷണയിലാകും എസ്.ഐ.ടിക്ക് മുമ്പിൽ ഹാജരാവുന്നതെന്നും…

Read More

ഗസ്സയിലെ ദുരന്തം ഞെട്ടിപ്പിക്കുന്നത്: ഉടൻ നടപടിയെടുക്കുക’: ഗാസയിലെ ‘ദുരന്തം നിർത്താൻ’ ആഹ്വാനം ചെയ്ത് നോബൽ സമ്മാന ജേതാക്കൾ ഉൾപ്പെടെ 4,000-ത്തിലധികം ശാസ്ത്രജ്ഞർ പ്രസ്താവന ഇറക്കി.

നെതർലാൻഡ്‌സ്, യുഎസ്എ, യുകെ, ജപ്പാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള നോബൽ സമ്മാന ജേതാക്കൾ പ്രസ്താവനയിൽ ഒപ്പുവച്ച ശാസ്ത്രജ്ഞരിൽ ഉൾപ്പെടുന്നു. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, ഐഐഎസ്‌സി, ഐഐടികൾ, നിംഹാൻസ് എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞരും ഇതിൽ ഒപ്പുവച്ചിട്ടുണ്ട് ഗാസയിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധിയിൽ ഞങ്ങൾ വളരെയധികം ദുഃഖിതരാണ്. കൃത്രിമ ഭക്ഷ്യക്ഷാമം ഒരു ക്ഷാമം പോലുള്ള സാഹചര്യത്തിലേക്ക് നയിക്കുന്നതായി കാണപ്പെടുന്നത് ഞങ്ങൾക്ക് അസഹനീയമായി തോന്നുന്നു, ”ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു,…

Read More

‘ലോക ‘ ബോളിവുഡ് താരങ്ങളുടെ പ്രശംസ പ്രവാഹം…

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ ‘ലോക’, മലയാള സിനിമയിലെ ഏറ്റവും പുതിയ സൂപ്പർഹിറ്റ് ചിത്രമാണ്. മികച്ച കളക്ഷൻ നേടി മുന്നേറുന്ന ഈ ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര രംഗത്തെത്തി. തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ഈ സിനിമ. ചിത്രത്തിലെ നായികയായ കല്യാണി പ്രിയദർശനെ ‘ഇന്ത്യയുടെ ആദ്യ വനിത സൂപ്പർഹീറോ’ എന്നാണ് പ്രിയങ്ക വിശേഷിപ്പിച്ചത്. സിനിമ ഇതിനകം തന്നെ മലയാളിയുടെ ഹൃദയങ്ങൾ കീഴടക്കിയിട്ടുണ്ടെന്നും ഇപ്പോൾ ഹിന്ദിയിലും പുറത്തിറങ്ങിയതായും പ്രിയങ്ക പറഞ്ഞു. സാമൂഹ്യ മാധ്യമത്തിലൂടെയായിരുന്നു പ്രതികരണം….

Read More

ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയതിന് കേസെടുത്ത് പൊലീസ്.

കണ്ണൂർ: ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയതിന് കേസെടുത്ത് പൊലീസ് കണ്ണൂർ മാടായിപ്പാറയിൽ പ്രകടനം നടത്തിയ ജിഐഒ (ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ) പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സമൂഹത്തിൽ സ്പർധ ഉണ്ടാക്കണമെന്ന ഉദേശത്തോടെയാണ് പ്രകടനം നടത്തിയതെന്ന് എഫ്ഐആറിൽ ആരോപണം. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. പ്രകടനം ചില സംഘടനയിൽ പെട്ട ആളുകൾക്ക് എതിർപ്പുള്ളതായി പൊലീസിന് വിശ്വാസയോഗ്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും എഫ്‌ഐആറിൽ പറയുന്നു. എന്നാൽ ഏത് സംഘടനയാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. കേരള ഹൈക്കോടതിയുടെ പാരിസ്ഥിതിക സംരക്ഷണം സംബന്ധിച്ച് ഉത്തരവുള്ള മാടായിപ്പാറയിൽ…

Read More

യുദ്ധഭൂമിയിൽ എത്തിയ പ്രണയത്തിന് സാഫല്യം…… യുക്രയിനിലെ യൂലിയക്ക് കേരളത്തിൽ താലി ചാർത്തി…

പ്രണയിനിയെ തേടി യുദ്ധഭൂമിയിൽ എത്തിയ കാമുകൻറെ കഥ ചെറുതായിരിക്കില്ല … പക്ഷേ അവസാനം താലി ചാർത്തി അവരെ സ്വന്തമാക്കിയ കഥയും ഇതോടൊപ്പം ഉണ്ട്…. ചേർത്തല സ്വദേശി വിനായക്‌ മൂർത്തിയും യുക്രെയ്നിലെ കീവ് സ്വദേശിനി യൂലിയ ക്ലിചുവും വിവാഹിതരായത് ഒരു യുദ്ധം അവസാനിച്ച മട്ടിലാണ്. ഓൺലൈൻ ക്ലാസിലൂടെ പരിചയപ്പെട്ട യുക്രയിൻനിലെ യൂലിയയെ കാണാൻ ചേർത്തലയിൽ നിന്ന് യുക്രയ്നിൽ എത്തിയ   വിനായകിന് പക്ഷേ നേരിടേണ്ടിവന്നത് റഷ്യ – യുക്രെയ്ൻ സംഘർഷത്തിന്റെ ഭീതിപ്പെടുത്തുന്ന നാളുകളായിരുന്നു. തികച്ചും കാമുകൻ യുദ്ധഭൂമിയിൽ അകപ്പെട്ടു. യൂലിയയുടെ…

Read More

മംഗളൂരുവിൽ ബംഗാളി തൊഴിലാളിയെ കൊന്ന് മലിനജല ടാങ്കിൽ തള്ളി; സുഹൃത്ത് അറസ്റ്റിൽ

മംഗളൂരു: പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളിയെ സുഹൃത്ത് കൊന്ന് മലിനജല ടാങ്കിൽ തള്ളി. അഴുകിയ മൃതദേഹം മംഗളൂരു സൂറത്ത്കലിലെ മലിനജല ശുദ്ധീകരണ ടാങ്കിനുള്ളിൽ കണ്ടെത്തി. മാൾഡ ജില്ലയിൽ രതുവ പറംപൂർ സ്വദേശി ഭൂദേവ് മണ്ഡലിന്റെ മകൻ മുകേഷ് മണ്ഡലാണ് (27) കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത്, ലക്ഷ്മൺ മണ്ഡൽ എന്ന ലഖാനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്ത്കലിലെ മൂക് റോഹൻ എസ്റ്റേറ്റ് എന്ന ലേഔട്ടിൽ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു കൊല്ലപ്പെട്ട യുവാവ്. ജൂൺ…

Read More

ദിര്‍ഹത്തിനെതിരെ വീണ്ടും തകര്‍ന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കാൻ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കിത് ബെസ്റ്റ് ടൈം.

ദുബൈ: യുഎസ് ഇന്ത്യക്കെതിരെ ചുമത്തിയ താരിഫ് വാർത്തകളില്‍ വ്യാപാരികള്‍ ആശങ്കയില്‍ മുങ്ങിയതോടെ, വെള്ളിയാഴ്ച ഇന്ത്യൻ രൂപയുടെ മൂല്യം യുഎഇ ദിർഹമിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി.എന്നാല്‍, റിസർവ് ബാങ്കിന്റെ ഡോളർ വില്‍പ്പന ഇടപെടല്‍ നഷ്ടം പരിമിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. യുഎഇ ദിർഹമിനെതിരെ രൂപയുടെ മൂല്യം 24.076 ആയി ഇടിഞ്ഞു (യുഎസ് ഡോളറിനെതിരെ 88.36). ഇത് സെപ്റ്റംബർ 1-ന് രേഖപ്പെടുത്തിയ 24.061 (88.33) എന്ന മുൻ റെക്കോർഡിനെ മറികടന്നു. കഴിഞ്ഞ ദിവസം 0.1 ശതമാനം ഇടിവോടെ 24.0531…

Read More

ഫുട്ബാൾ പരിശീലകനായ യുവാവ് ഷോക്കേറ്റു മരിച്ചു.

എറണാകുളം: ഫുട്ബാൾ പരിശീലകനായ യുവാവ് ഷോക്കേറ്റു മരിച്ച. എറണാകുളം കാക്കനാട് അത്താണി സ്വദേശി നൗഷാദ് ഉമ്മർ (44) ആണ് മരിച്ചത്. വീടിനോട് ചേർന്ന് കുഴൽ കിണർ നിർമാണത്തിനിടെയായിരുന്നു അപകടം. ചെളി നീക്കം ചെയ്യുന്നതിനിടെ നൗഷാദിന് ഷോക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാക്കനാട് ഓട്ടോ തൊഴിലാളിയും ഫുട്ബോൾ പരിശീലകനുമാണ് നൗഷാദ്.

Read More